C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

സിട്രൺ ഇന്ത്യ തങ്ങളുടെ കന്നി ഉത്പന്നമായി C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് രാജ്യത്ത് വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചു. എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് കഴിഞ്ഞ മാസം മുതൽ നിർമ്മാതാക്കൾ ആരംഭിച്ചിരുന്നു.

C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുകയ്ക്ക് കമ്പനിയുടെ പുതിയ ലാ മെയ്സൺ ഡീലർഷിപ്പ് അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി കാർ ബുക്ക് ചെയ്യാനാകും.

C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

എസ്‌യുവിയുടെ ആദ്യ റിസർവേഷനുകൾക്ക് (ഏർലി-ബേർഡ്) ഒരുപിടി ആനുകൂല്യങ്ങൾ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ ആയുസ് 15 വർഷം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

അതിനാൽ സിട്രൺ C5 എയർക്രോസ് നേരത്തെ (സമാരംഭിക്കുന്നതിന് മുമ്പ്) ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അഞ്ച് വർഷത്തെ - 50,000 കിലോമീറ്റർ മെയിന്റനൻസ് പാക്കേജ് ലഭിക്കാൻ അർഹത ലഭിക്കും. ഏർലി-ബേർഡ് ഓഫർ ഏപ്രിൽ 6 വരെയുള്ള ബുക്കിംഗിനും ജൂൺ 30 വരെയുള്ള ഡെലിവറികൾക്കും സാധുവായിരിക്കും.

C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

സിട്രൺ C5 എയർക്രോസ് എസ്‌യുവി പ്രീമിയം സെഗ്‌മെന്റിൽ സ്ഥാനം പിടിക്കും, ഇത് ഹ്യുണ്ടായി ട്യൂസോണിന്റെയും ജീപ്പ് കോമ്പസിന്റെ ഉയർന്ന വേരിയന്റുകളുടെയും എതിരാളിയായിട്ടാണ് വിപണിയിൽ എത്തുന്നത്.

MOST READ: GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

18 ഇഞ്ച് അലോയി വീലുകളുമായിട്ടാണ് വാഹനം വരുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ നിർമ്മാതാക്കൾ ഒരുക്കുന്നു.

C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

കൂടാതെ സ്വതന്ത്രമായി ക്രമീകരിക്കാവുന്ന പിൻ സീറ്റുകൾ, റിയർ എസി വെന്റുകൾ, പനോരമിക് സൺറൂഫ്, ഹാൻഡ്സ് ഫ്രീ ടെയിൽ‌ഗേറ്റ്, രണ്ട് ഡ്രൈവിംഗ് മോഡുകൾ തുടങ്ങിയവയും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

MOST READ: മുംബൈ തെരുവുകളിലേക്ക് ഇലക്‌ട്രിക് പരിവേഷത്തിൽ തിരികെയെത്തി വിക്ടോറിയ കാരിയേജുകൾ

C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

ഫീൽ, ഷൈൻ എന്നീ രണ്ട് വേരിയന്റുകളിലാണ് എസ്‌യുവി വിപണിയിലെത്തുക. 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 176 bhp കരുത്തും 400 Nm torque ഉം പുറപ്പെടുവിക്കുന്നു.

C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് യൂണിറ്റ് ഇണചേരുന്നു. പവർട്രെയിൻ ലിറ്ററിന് പരമാവധി 18.6 കിലോമീറ്റർ മൈലേജ് നൽകും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

MOST READ: അവസാനഘട്ട തയാറെടുപ്പുമായി സ്കോഡ; കുഷാഖിന്റെ പരീക്ഷണയോട്ടം തകൃതി, മാർച്ച് 18-ന് വിപണിയിലേക്ക്

C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

സിട്രൺ C5 എയർക്രോസ് എസ്‌യുവിയുടെ എക്സ്-ഷോറൂം വില ഏകദേശം 25 ലക്ഷം രൂപയോളം ആയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Revealed C5 Aircross SUV Launch Date In India. Read in Malayalam.
Story first published: Tuesday, March 16, 2021, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X