'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന C3 എസ്‌യുവിയെ കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ പങ്കുവെച്ച് നിര്‍മാതാക്കളായ സിട്രണ്‍. ഫ്രഞ്ച് കാര്‍ നിര്‍മാതാവില്‍ നിന്നുള്ള രണ്ടാമത്തെ ഓഫറിന്റെ ഇന്റീരിയര്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ' എന്ന പ്രഖ്യാപനത്തോടെയാണ് സിട്രണ്‍, C3 സബ്-കോംപാക്ട് എസ്‌യുവിയെ സെപ്റ്റംബറില്‍ ലോകത്തിനായി ഔദ്യോഗികമായി അനാവരണം ചെയ്തത്. നിലവില്‍ ഇന്ത്യന്‍ വിപണികളില്‍ C5 എയര്‍ക്രോസ് എന്നൊരു പ്രീമിയം എസ്‌യുവി മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവും വലിയ മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്കും കമ്പനി എത്തുന്നത്. വാഹനത്തിന്റെ പുറമെയുള്ള ഹൈലൈറ്റുകളും സവിശേഷതകളും എല്ലാവരും കണ്ടുവെങ്കിലും ഇന്റീരിയര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ വളരെ വിരളമായിരുന്നു.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

ഇതോടെയാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി കമ്പനി തന്നെ രംഗത്തെത്തുന്നത്. വാഹനത്തിന്റെ ഇന്റീരിയര്‍ സവിശേഷതകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും ഇതിനൊപ്പം കമ്പനി പങ്കുവെച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍, C3 എസ്‌യുവിയുടെ ക്യാബിന്‍ മികച്ച ഇന്റീരിയര്‍ സ്‌പേസ് വാഗ്ദാനം ചെയ്യുന്നതായി തോന്നുന്നു. എസ്‌യുവിയുടെ വീല്‍ബേസ് 2,540 mm ആണ്.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

വലിയ വീല്‍ബേസ് ലഭിക്കുന്നതുകൊണ്ട് തന്നെ പിന്‍സീറ്റില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്കും 'സെഗ്മെന്റിലെ ഏറ്റവും മികച്ച ലെഗ്റൂം' ഉണ്ടായിരിക്കുമെന്ന് സിട്രണ്‍ വാഗ്ദാനം ചെയ്യുന്നു.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

ഉയര്‍ന്ന ഡ്രൈവിംഗ് പൊസിഷന്‍, പാറ്റേണുകളുള്ള പ്രീമിയം ഡാഷ്ബോര്‍ഡ്, വശങ്ങളില്‍ ലംബമായ എയര്‍ വെന്റുകള്‍, മധ്യഭാഗത്ത് തിരശ്ചീനമായ എയര്‍ വെന്റുകള്‍, ക്യാബിന്റെ മുന്‍ പകുതിയില്‍ വിശാലമായ സ്റ്റോറേജ് സ്‌പെയ്‌സ് എന്നിവ വാഹനത്തില്‍ സിട്രണ്‍ വാഗ്ദാനം ചെയ്യും.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്തായി 10 ഇഞ്ച് സ്‌ക്രീനുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായ സിട്രണ്‍ കണക്ട് ടച്ച്സ്‌ക്രീനോടുകൂടിയാണ് പുതിയ C3 എസ്‌യുവി വരുന്നത്. സ്‌ക്രീന്‍ സ്മാര്‍ട്ട്ഫോണുകളെ വയര്‍ലെസ് ആയി മിറര്‍ ചെയ്യാനും സ്റ്റിയറിംഗ് വീല്‍ സജീവമാക്കുന്ന സ്പീച്ച് റെക്കഗ്നിഷനിലൂടെ ദിശകള്‍ സ്വീകരിക്കാനും അനുയോജ്യമാകും.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

മറ്റ് സവിശേഷതകളില്‍, C3-യുടെ ക്യാബിന് മൂന്ന് ഫാസ്റ്റ് ചാര്‍ജിംഗ് USB പോര്‍ട്ടുകളും 12V സോക്കറ്റും ലഭിക്കും. C3-യ്ക്ക് ഒരു ലിറ്റര്‍ ഗ്ലൗബോക്‌സും 315 ലിറ്റര്‍ ബൂട്ട് സ്‌പേസും ലഭിക്കുമെന്ന് സിട്രണ്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

'തങ്ങള്‍ ഈ മോഡലിനായി വികസിപ്പിച്ചെടുത്തതെല്ലാം ഒരു പ്രവര്‍ത്തനപരമായ ലക്ഷ്യത്തോടെയാണ് ചെയ്തിരിക്കുന്നതെന്ന് ദക്ഷിണ അമേരിക്കയിലെ സിട്രണിന്റെ പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ക്രിസ്റ്റ്യാനോ ഗാലോ പറഞ്ഞു. വിപണികള്‍ക്ക് മത്സരാധിഷ്ഠിത ഓഫറുകളുള്ള ആധുനികവും ബഹുമുഖവുമായ വാഹനം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡലുകളെ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ C3-യെ 'എസ്‌യുവി ലുക്കുകളുള്ള ഹാച്ച്ബാക്ക്' എന്നാണ് കണക്കാക്കുന്നത്. ഇത് കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം (CMP) അടിസ്ഥാനമാക്കിയുള്ളതാണ്. വ്യത്യസ്ത പ്ലാറ്റ്ഫോമുകള്‍ക്ക് ഇത് അനുയോജ്യമാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. അതുപോലെ തന്നെ ഇലക്ട്രിക് വാഹനത്തിനും ഈ പ്ലാറ്റ്‌ഫോം അനുയോജ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

ഭാവിയില്‍ C3-യുടെ ഒരു ഇലക്ട്രിക് പതിപ്പ് ഉണ്ടായേക്കാം എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വേണം പറയാന്‍. എക്സ്റ്റീരിയറിനെ സംബന്ധിച്ചിടത്തോളം, എല്‍ഇഡി ഹെഡ്‌ലൈറ്റും ഇരുവശത്തും ഡിആര്‍എല്‍ യൂണിറ്റുകളുമുള്ള സ്മാര്‍ട്ട് ഡിസൈനാണ് C3-യ്ക്കുള്ളത്.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

ബോണറ്റിലെ രണ്ട് ക്രോം ബാറുകള്‍ ഇരുവശത്തും രണ്ട് ഡിആര്‍എല്‍ യൂണിറ്റുകളായി വിഭജിക്കുന്നു. ഇതിന് സ്പോര്‍ട്ടി ബോണറ്റ് ഡിസൈന്‍ ലഭിക്കുന്നു, ഒപ്പം മികച്ച ഡിസൈനിലുള്ള അലോയ്കളും എല്‍ഇഡി ടെയില്‍ ലൈറ്റുകളും പുറംകാഴ്ചയില്‍ വാഹനത്തെ മനോഹരമാക്കുന്നു.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

സിട്രണ്‍ C3, 180 mm ഗ്രൗണ്ട് ക്ലിയറന്‍സുമായി വരും, ഇത് മോശം റോഡുകള്‍ വരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാണ്. ഇതിന് 10 മീറ്റര്‍ ടേണിംഗ് റേഡിയസും ഉണ്ട്, ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന വാഹനമാക്കി മാറ്റുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

നാല് കളര്‍ ഓപ്ഷനുകളോടെ C3 ഓഫര്‍ ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓറഞ്ച്-വൈറ്റ് ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ നിറത്തിന് പുറമേ, കാറിന് ഓറഞ്ച്-ബ്ലാക്ക്, ബ്ലൂ-വൈറ്റ്, ഗ്രേ-ബ്ലാക്ക് കോമ്പിനേഷനുകളും ലഭിക്കുന്നു.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും വാഹനത്തിന് കരുത്തേകുക. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് എന്നിവയും ഉള്‍പ്പെടുന്നു. C3-നൊപ്പം ഡീസല്‍ മോട്ടോര്‍ ലഭിക്കുമോ എന്ന് ഉറപ്പില്ല.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

C3-യെക്കുറിച്ചുള്ള പ്രധാന ഒരു കാര്യം, ഫ്‌ലെക്സ്-ഫ്യുവല്‍ എഞ്ചിന്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാറായിരിക്കും ഇത്. പെട്രോളും എഥനോള്‍ കലര്‍ന്ന ഇന്ധനവും ഉപയോഗിക്കാനും ഇതിന് കഴിയും. പെട്രോള്‍ വില തുടര്‍ച്ചയായി വര്‍ധിക്കുന്ന ഒരു സമയത്ത്, ഫ്‌ലെക്‌സ്-ഫ്യുവല്‍ എഞ്ചിന്‍ ഉള്ള ഒരു എസ്‌യുവിക്ക് ഉപഭോക്താക്കളില്‍ നിന്ന് മുന്‍ഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള ഫ്രഞ്ച് വാഹന ബ്രാന്‍ഡിന്റെ തിരുവള്ളൂരില്‍ C3 പ്രാദേശികമായി നിര്‍മ്മിക്കും. കാര്‍ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും പ്രാദേശികമായി തന്നെ നടത്തുമെന്ന് കാര്‍ നിര്‍മാതാക്കള്‍ അറിയിച്ചു.

'മെയ്ഡ് ഇന്‍ ഇന്ത്യ, മെയ്ഡ് ഫോര്‍ ഇന്ത്യ'; C3 എസ്‌യുവിയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തി Citroen

പുറത്തിറക്കുമ്പോള്‍, സിട്രണ്‍ C3 എസ്‌യുവി സബ്-കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോണ്‍ തുടങ്ങിയ മോഡലുകള്‍ക്കെതിരെയാകും മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen revealed more about c3 suv interior details will launch next year in india
Story first published: Friday, December 24, 2021, 12:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X