സിട്രണിന്റെ പുതിയ സെഡാൻ, 2022 C5 മോഡലിന്റെ ടീസർ വീഡിയോ പുറത്ത്

ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ അന്താരാഷ്ട്ര വിപണിയിലെ സാന്നിധ്യമായ ഡി-സെഗ്മെന്റ് സെഡാൻ C5 ഒന്ന് മിനുങ്ങിയെത്തുകയാണ്. പരിഷ്ക്കരിച്ച മോഡലിനെ 2021 ഏപ്രിൽ 12-ന് കമ്പനി അവതരിപ്പിക്കും.

സിട്രണിന്റെ പുതിയ സെഡാൻ, 2022 C5 മോഡലിന്റെ ടീസർ വീഡിയോ പുറത്ത്

അതിന്റെ ഭാഗമായി 2022 C5 സെഡാന്റെ പുതിയ ടീസറുമായി സിട്രൺ രംഗത്തെത്തിയിരിക്കുകയാണ്. മുമ്പത്തെ പോലെ തന്നെ രസകരമായ സ്റ്റൈലിംഗ് തന്നെയാണ് കാറിന്റെ പ്രധാന ആകർഷണം.

സിട്രണിന്റെ പുതിയ സെഡാൻ, 2022 C5 മോഡലിന്റെ ടീസർ വീഡിയോ പുറത്ത്

2016-ൽ കൺസെപ്റ്റ് മോഡലായാണ് സിട്രൺ C5 സെഡാനെ ആദ്യമായി അവതരിപ്പിക്കുന്നത്. മെലിഞ്ഞ എൽഇഡി ഡിആർഎല്ലുകളും മുൻവശത്തെ സിട്രൺ ലോഗോയും സ്ലിം ഫ്രണ്ട് ഗ്രില്ലിലേക്ക് സംയോജിപ്പിക്കുന്നതുപോലുള്ള ചില ഡിസൈൻ വിശദാംശങ്ങളും നിർമാണ മോഡൽ പങ്കിടും.

MOST READ: കാത്തിരിപ്പിന് വിരാമം C5 എയർക്രോസ് പുറത്തിറക്കി സിട്രൺ; വില 29.90 ലക്ഷം രൂപ

സിട്രണിന്റെ പുതിയ സെഡാൻ, 2022 C5 മോഡലിന്റെ ടീസർ വീഡിയോ പുറത്ത്

പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റുകൾ ഫ്രണ്ട് ബമ്പറിൽ സ്ഥാപിച്ചിരിക്കുന്നു. അത് താഴത്തെ ഡി‌ആർ‌എല്ലിനോട് ചേർന്നാണ് നിലകൊള്ളുന്നതും. അതേസമയം ഫ്രഞ്ച് ബ്രാൻഡ് പുറത്തുവിട്ട ടീസർ മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലറും ബൂട്ട്-ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലറും 2021 C5 ഉൾക്കൊള്ളുന്നുവെന്ന് മനസിലാക്കി തരുന്നു.

സിട്രണിന്റെ പുതിയ സെഡാൻ, 2022 C5 മോഡലിന്റെ ടീസർ വീഡിയോ പുറത്ത്

കാറിന്റെ എൽ‌ഇഡി ടെയിൽ ‌ലൈറ്റുകൾ‌ ഡി‌ആർ‌എല്ലുകളെയും ഫ്രണ്ട് ഗ്രിൽ‌ ഡിസൈനിനെയും പ്രതിഫലിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ടെയിൽ‌ഗേറ്റിൽ‌ വാഹനം ലോഗോയ്‌ക്ക് തൊട്ടുതാഴെയായി ഒരു സിട്രൺ ബാഡ്ജും ഇടംപിടിച്ചിട്ടുണ്ട്.

MOST READ: കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോഴും ഇനി മാസ്ക് നിർബന്ധം; ഡൽഹി ഹൈക്കോടതി

സിട്രണിന്റെ പുതിയ സെഡാൻ, 2022 C5 മോഡലിന്റെ ടീസർ വീഡിയോ പുറത്ത്

വരാനിരിക്കുന്ന സിട്രൺ C5 വ്യത്യസ്ത ബോഡി സ്റ്റൈലുകളുടെ സംയോജനമാണെന്ന് തോന്നുന്നു. രൂപഘടന ഒരു സെഡാനിന്റേതാണെങ്കിലും വാഹനത്തിന് എസ്‌യുവി പോലെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ടായിരിക്കും.

MOST READ: ഒന്നും രണ്ടുമല്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പനയും താണ്ടി ബലേനോയുടെ കുതിപ്പ്

ഇത് പൂഷോ 508, DS9 എന്നിവയ്ക്കും അടിവരയിടുന്നു. പ്ലാറ്റ്ഫോം വൈദ്യുതീകരണത്തെയും പിന്തുണയ്ക്കുന്നുണ്ട്. അതിനാൽ പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിനുകളും വരാനിരിക്കുന്ന സെഡാൻ മോഡലുകളിൽ വാഗ്ദാനം ചെയ്യപ്പെടും.

സിട്രണിന്റെ പുതിയ സെഡാൻ, 2022 C5 മോഡലിന്റെ ടീസർ വീഡിയോ പുറത്ത്

സവാരി സുഖം മികച്ചതാണെന്ന് ഉറപ്പാക്കാൻ ബ്രാൻഡിന്റെ പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യൻ സസ്പെൻഷൻ കാറിൽ ലഭ്യമാകും. ടീസർ വാഹനത്തെ സിട്രൺ E43 എന്നാണ് ലിസ്റ്റുചെയ്യുന്നത്. ഇത് അതിന്റെ ആന്തരിക രഹസ്യനാമമായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സിട്രൺ #citroen
English summary
Citroen Teased The New 2022 C5 Sedan Ahead Of Launch. Read in Malayalam
Story first published: Thursday, April 8, 2021, 9:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X