ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്കായി സിട്രൺ കുറഞ്ഞ ചെലവിൽ മൂന്ന് പുതിയ മോഡലുകളെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ഉൽപ്പന്നം CC21 എന്ന രഹസ്യനാമമുള്ള സബ് കോംപാക്‌ട് എസ്‌യുവിയാകും.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

ഇത് ഇന്ത്യൻ നിരത്തുകളിൽ കഠിന പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ മോഡലിനെ 2021 മെയ് 20-ന് ആഗോളതലത്തിൽ പരിചയപ്പെടുത്താനായിരുന്നു ഫ്രഞ്ച് ബ്രാൻഡ് പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ അവതരണം വൈകുകയായിരുന്നു.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

നിലവിൽ പല അന്താരാഷ്ട്ര വിപണിയിലും നിറസാന്നിധ്യമായ സിട്രൺ C3 കോംപാക്‌ട് എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് വരാനിക്കുന്ന മോഡലിനെ കമ്പനി തയാറാക്കുന്നത്. ഈ വാഹനം 2021 സെപ്റ്റംബറിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

അരങ്ങേറ്റം കഴിഞ്ഞാലുടൻ എസ്‌യുവി വിപണിയിലേക്ക് എത്തും. പുതിയ C3 പതിപ്പിന്റെ പ്ലാറ്റ്ഫോം ഒരു ഇലക്ട്രിക് സബ് കോംപാക്‌ട് എസ്‌യുവിയെ സഹായിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

സിട്രൺ eCC21 എന്ന കോഡ്നാമമുള്ള പുതിയ ഇലക്ട്രിക് എസ്‌യുവി 2022 ൽ എത്തും. സിട്രൺ C3 കോംപാക്‌ട് എസ്‌യുവി സ്റ്റെല്ലാന്റിസ് കോമൺ മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

ഇത് അടിസ്ഥാനപരമായി പൂഷോ 208 കാറിന്റെ പ്ലാറ്റ്ഫോമിന്റെ ലളിതമായ പതിപ്പാണ്. എസ്‌യുവി, എം‌പി‌വി, ഹാച്ച്ബാക്ക്, സെഡാൻ എന്നിവയുൾപ്പെടെ വ്യത്യസ്ത ബോഡി സ്റ്റൈലുകളുമായി ഈ പ്ലാറ്റ്ഫോം പൊരുത്തപ്പെടും എന്നതും ശ്രദ്ധേയമാണ്.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളെ ഈ പ്ലാറ്റ്ഫോം പിന്തുണയ്ക്കുന്നുമുണ്ട്. സിട്രൺ C3 എസ്‌യുവി വലിയ C3 എയർക്രോസ്, C5 എയർക്രോസ് എന്നിവയിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചകങ്ങൾ പങ്കിടുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിരുന്നു.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

ഉയരമുള്ളതും ചതുരാകൃതിയിലുള്ളതുമായ ബോഡി, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, റാപ്-റൗണ്ട് ടെയിൽ ലാമ്പുകൾ, അണ്ടർബോഡി ക്ലാഡിംഗ് എന്നിവയാണ് കോംപാക്‌ട് കാറിന്റെ മുഖമുദ്ര.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

അതോടൊപ്പം ടേൺ ഇൻഡിക്കേറ്ററുകളുള്ള എൽഇഡി ഡിആർഎല്ലുകൾ, ബമ്പറിന് താഴെയായി സ്ഥാപിക്കുന്ന പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റ് എന്നിവയും പ്രത്യേകതകൾ നിറഞ്ഞതായിരിക്കും.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

സിട്രൺ C3 കോംപാക്‌ട് എസ്‌യുവിയിൽ വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എസി തുടങ്ങിയവ അകത്തളത്തിൽ അവതരിപ്പിക്കും.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ സിട്രൺ C3 കോംപാക്‌ട് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇത് പരമാവധി 130 bhp പവർ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി വരുമ്പോൾ ഒരു ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സും തെരഞ്ഞെടുക്കാൻ സാധിക്കും.

ഫ്ലെക്‌സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കാർ; സിട്രൺ C3 എസ്‌യുവി സെപ്റ്റംബറിൽ എത്തും

ഫ്ലെക്സ്-ഫ്യൂവൽ സിസ്റ്റം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമായിരിക്കും സിട്രൺ CC21. ഇത് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാൻ അനുയോജ്യമാണ്. എഥനോൾ മിശ്രിതങ്ങൾ 27 ശതമാനം മുതൽ പൂർണമായും ജൈവ ഇന്ധനം വരെ ഉപയോഗിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen To Introduce The All-New C3 Compact SUV In September 2021. Read in Malayalam
Story first published: Friday, July 2, 2021, 11:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X