ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ

പുതിയ C5X മോഡലിനെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിച്ച് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. ബ്രാൻഡിന്റെ നിരയിലെ ഏറ്റവും വലിയ സെഡാനെന്ന ഖ്യാതിയോടെയാണ് കാർ നിരത്തിലെത്തുന്നത്.

ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ

ശരിക്കും ഒരു ക്രോസ്ഓവർ ശൈലിയിൽ ഒരുങ്ങിയിരിക്കുന്നതു തന്നെയാണ് സിട്രൺ C5X മോഡലിനെ പ്രധാന ആകർഷണവും. ഈ വർഷം രണ്ടാം പകുതിയിൽ യൂറോപ്യൻ വിപണികളിലും യുകെയിലും വിൽപ്പനയ്‌ക്കെത്തുന്ന ഈ പുതിയ വാഹനം ഔഡി A6, മെർസിഡീസ് ബെൻസ് E-ക്ലാസ്, ബിഎംഡബ്ല്യു 5-സീരീസ് എന്നിവയ്‌ക്കെതിരെ മാറ്റുരയ്ക്കും.

ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ

പുതിയ സിട്രൺ C5X-ന് വളരെ പാരമ്പര്യേതര രൂപകൽപ്പനയുണ്ട്. സെഡാൻ, വാഗൺ, എസ്‌യുവി ബോഡി സ്റ്റൈലുകളുടെ ഘടകങ്ങൾ അതിന്റെ രൂപഘടനയിൽ സംയോജിപ്പിച്ചിരിക്കുന്നതാണ് ബ്രാൻഡിന്റെ വിജയവും.

MOST READ: ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു

ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ

ഈ ക്രോസ്ഓവർ-സ്റ്റൈൽ സെഡാന്റെ മുൻവശത്ത് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനും മൂർച്ചയുള്ള എൽഇഡി ഡിആർഎല്ലുകളും ഉണ്ട്. അതോടൊപ്പം ഫ്രണ്ട് ബമ്പറിൽ വിശാലമായ എയർ ഡാമും അതിന്റെ ഇരുവശത്തും ഫോഗ്‌ലാമ്പുകൾ നൽകിയിരിക്കുന്നതും മനോഹരമാണ്.

ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ

ഫ്രണ്ട് ഗ്രില്ലിലേക്ക് സിട്രൺ ലോഗോ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. പിൻഭാഗത്തേക്ക് നോക്കിയാൽ വാഹനത്തിന് ചരിഞ്ഞ റിയർ വിൻഡ്‌സ്ക്രീനിലേക്കാണ് ആദ്യം കണ്ണെത്തുക. മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലറും ബൂട്ടിൽ ഘടിപ്പിച്ച സ്‌പോയ്‌ലറും C5X-നുണ്ട്.

MOST READ: ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ

എൽ‌ഇഡി ടെയിൽ ‌ലൈറ്റുകളും ഷാർപ്പായി കാണപ്പെടുന്നു. ഡിസൈൻ ഫ്രണ്ട് ഗ്രില്ലിനെ പ്രതിഫലിപ്പിക്കുന്നു. ടെയിൽ‌ഗേറ്റിന് മധ്യഭാഗത്ത് ഒരു സിട്രൺ ബാഡ്ജും കമ്പനി സമ്മാനിച്ചിട്ടുണ്ട്. 4,805 മില്ലീമീറ്റർ നീളം, 1,865 മില്ലീമീറ്റർ വീതി, 1,485 മില്ലീമീറ്റർ ഉയരം, 545 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയാണ് വാഹനത്തിന്റെ അളവുകൾ.

ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം വാഹനം ഒരു ഉയർന്ന രൂപകൽപ്പനയും ധാരാളം പ്രീമിയം സവിശേഷതകളും തന്നെയാണ് അവതരിപ്പിക്കുന്നത്. അതിൽ 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ് തുടങ്ങിയവയ്‌ക്കൊപ്പം ഹെഡ്-അപ്പ് ഡിസ്‌പ്ലേയോടുകൂടിയ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ശ്രദ്ധേയ സാന്നിധ്യമാണ്.

MOST READ: മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ

2022 C5X പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. ഇത് പരമാവധി 225 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വൈദ്യുതോർജ്ജത്തിൽ മാത്രം വാഹനത്തിന് 135 കിലോമീറ്റർ വേഗത (ഏകദേശം 84 മൈൽ) കൈവരിക്കാൻ സാധിക്കും.

ക്രോസ്ഓവർ ശൈലിയുള്ള സെഡാൻ, 2022 C5X മോഡലിനെ അവതരിപ്പിച്ച് സിട്രൺ

കൂടാതെ 50 കിലോമീറ്റർ (31 മൈൽ) ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യാനും കഴിയും. വാഹനം കുറച്ച് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും ലഭ്യമാണ് അവ ഇതുവരെ കമ്പനി വിശദമാക്കിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #സിട്രൺ #citroen
English summary
Citroen Unveiled The All-New 2022 C5X Crossover Sedan. Read in Malayalam
Story first published: Tuesday, April 13, 2021, 9:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X