ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

ഗ്രൂപ്പ് PSA 2021 മാർച്ചിൽ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആദ്യത്തെ ഉൽപ്പന്നമായ സിട്രൺ C5 എയർക്രോസ് ഔദ്യോഗികമായി പുറത്തിറക്കും. ഇതൊരു CKD മോഡലായി വരും, വാഹനത്തിന് 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

ഈ വർഷം രണ്ടാം പകുതി മുതൽ പ്രാദേശികമായി വികസിപ്പിച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുമെന്ന് സിട്രൺ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

C21 എന്ന രഹസ്യനാമമുള്ള സബ് -ഫോർ മീറ്റർ എസ്‌യുവി, ബ്രാൻഡിന്റെ ആദ്യ പ്രാദേശിക ഉൽപ്പന്നമായിരിക്കും, അതിനുശേഷം CC24 എന്ന കോഡ്നാമത്തിൽ ഒരു മിഡ്-സൈസ് എസ്‌യുവി, 2022 മധ്യത്തിൽ അവതരിപ്പിക്കും.

MOST READ: ഒറ്റ ചാർജിൽ 375 കിലോമീറ്റർ ശ്രേണി; മഹീന്ദ്ര eXUV300 ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

പത്ത് ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു പുതിയ മിനി ഇലക്ട്രിക് എസ്‌യുവിയിലും സിട്രൺ പ്രവർത്തിക്കുന്നുണ്ട്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ് എന്നിവയ്‌ക്കെതിരേ സിട്രൺ പുതിയ മിഡ്-സൈസ് സെഡാനും വികസിപ്പിച്ചെടുക്കുന്നുവെന്ന് ഒരു പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

ഫോക്സ്‍വാഗൺ, സ്കോഡ എന്നിവയും 2022 -ൽ പുതിയ മിഡ്-സൈസ് സെഡാനുകൾ വിപണിയിലെത്തിക്കും. പുതിയ സിട്രൺ CC26 സെഡാന്റെ കൃത്യമായ ലോഞ്ച് സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ 2023 ഓടെ ഇത് എത്തിച്ചേരാനാണ് സാധ്യത.

MOST READ: Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ

ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

സിട്രൺ CC26 മിഡ്-സൈസ് സെഡാൻ മിക്കവാറും ഗ്രൂപ്പ് PSA -യുടെ CMP (കോമൺ മോഡുലാർ പ്ലാറ്റ്ഫോം) -യുടെ ലളിതമായ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഇത് പൂഷോ 208 ഹാച്ച്ബാക്കിനും അടിവരയിടുന്നു.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

എസ്‌യുവി, സെഡാൻ, ഹാച്ച്ബാക്ക്, എംപിവി എന്നിവയുൾപ്പെടെ വ്യത്യസ്ത ബോഡി സ്റ്റൈലുകളുമായി ഈ പ്ലാറ്റ്ഫോം പൊരുത്തപ്പെടുന്നു, കൂടാതെ പെട്രോൾ, ഡീസൽ, ഇലക്ട്രിക്, ഹൈബ്രിഡ് പോലുള്ള ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ ഇതിൽ ഉപയോഗിക്കാനും കഴിയും.

MOST READ: കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

സെഡാനിൽ ഐതിഹാസിക അംബാസഡർ നെയിംപ്ലേറ്റ് സിട്രോണിന് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു; എന്നിരുന്നാലും, കമ്പനി ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ഗ്രൂപ്പ് PSA 80 കോടിക്ക് ഹിന്ദുസ്ഥാൻ മോട്ടോർസിൽ നിന്ന് അംബാസഡർ ബ്രാൻഡ് സ്വന്തമാക്കിയിരുന്നു.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

ഇന്ത്യയിൽ മാത്രം വിൽക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി കമ്പനി അംബാസഡർ നെയിംപ്ലേറ്റ് ഉപയോഗിക്കാമെന്ന് മുൻ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

MOST READ: പുതിയ ബി-സെഗ്മെന്റ് എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

പ്രാദേശികമായി വികസിപ്പിച്ച താങ്ങാനാവുന്ന കാറുകൾ പെട്രോൾ എഞ്ചിൻ മാത്രമായി വരുമെന്ന് സിട്രൺ ഇതിനകം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ

സെഡാന് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്, ഇത് 130 bhp കരുത്ത് പുറപ്പെടുവിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ നിർമ്മാതാക്കൾ ഓഫർ ചെയ്യും.

Source: ET Auto

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Working On New CC26 Sedan Rivaling Honda City In India. Read in Malayalam.
Story first published: Saturday, February 27, 2021, 17:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X