Just In
- 8 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
- 8 hrs ago
ഉപഭോക്താക്കള്‍ക്കായി MGA പരിധിയില്‍ ടയറുകളും ബാറ്ററികളും പുറത്തിറക്കി മാരുതി
- 10 hrs ago
വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ
- 10 hrs ago
ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്
Don't Miss
- Movies
കൊടുത്താല്‍ കൊല്ലത്തും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതെല്ലാം ചോദ്യം ചെയ്ത് മത്സരാര്‍ത്ഥികള്‍, അടിയുടെ പൂരം!
- News
കൊവിഡ്; രാജ്യത്ത് 9.80 കോടിയിലധികം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം
- Sports
IPL 2021: പൃഥ്വി പഴയ പൃഥ്വിയല്ല, ഇതു വേര്‍ഷന്‍ 2.0!- ഫോമിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം
- Finance
ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ: കരാർ ഒപ്പുവെച്ചതായി കേന്ദ്രം, സർവീസ് ഉടൻ ആരംഭിക്കും
- Lifestyle
വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
ഗ്രൂപ്പ് PSA 2021 മാർച്ചിൽ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആദ്യത്തെ ഉൽപ്പന്നമായ സിട്രൺ C5 എയർക്രോസ് ഔദ്യോഗികമായി പുറത്തിറക്കും. ഇതൊരു CKD മോഡലായി വരും, വാഹനത്തിന് 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.

ഈ വർഷം രണ്ടാം പകുതി മുതൽ പ്രാദേശികമായി വികസിപ്പിച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുമെന്ന് സിട്രൺ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

C21 എന്ന രഹസ്യനാമമുള്ള സബ് -ഫോർ മീറ്റർ എസ്യുവി, ബ്രാൻഡിന്റെ ആദ്യ പ്രാദേശിക ഉൽപ്പന്നമായിരിക്കും, അതിനുശേഷം CC24 എന്ന കോഡ്നാമത്തിൽ ഒരു മിഡ്-സൈസ് എസ്യുവി, 2022 മധ്യത്തിൽ അവതരിപ്പിക്കും.

പത്ത് ലക്ഷം രൂപയിൽ താഴെ വിലയുള്ള ഒരു പുതിയ മിനി ഇലക്ട്രിക് എസ്യുവിയിലും സിട്രൺ പ്രവർത്തിക്കുന്നുണ്ട്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ് എന്നിവയ്ക്കെതിരേ സിട്രൺ പുതിയ മിഡ്-സൈസ് സെഡാനും വികസിപ്പിച്ചെടുക്കുന്നുവെന്ന് ഒരു പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു.

ഫോക്സ്വാഗൺ, സ്കോഡ എന്നിവയും 2022 -ൽ പുതിയ മിഡ്-സൈസ് സെഡാനുകൾ വിപണിയിലെത്തിക്കും. പുതിയ സിട്രൺ CC26 സെഡാന്റെ കൃത്യമായ ലോഞ്ച് സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ 2023 ഓടെ ഇത് എത്തിച്ചേരാനാണ് സാധ്യത.
MOST READ: Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ

സിട്രൺ CC26 മിഡ്-സൈസ് സെഡാൻ മിക്കവാറും ഗ്രൂപ്പ് PSA -യുടെ CMP (കോമൺ മോഡുലാർ പ്ലാറ്റ്ഫോം) -യുടെ ലളിതമായ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഇത് പൂഷോ 208 ഹാച്ച്ബാക്കിനും അടിവരയിടുന്നു.

എസ്യുവി, സെഡാൻ, ഹാച്ച്ബാക്ക്, എംപിവി എന്നിവയുൾപ്പെടെ വ്യത്യസ്ത ബോഡി സ്റ്റൈലുകളുമായി ഈ പ്ലാറ്റ്ഫോം പൊരുത്തപ്പെടുന്നു, കൂടാതെ പെട്രോൾ, ഡീസൽ, ഇലക്ട്രിക്, ഹൈബ്രിഡ് പോലുള്ള ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകൾ ഇതിൽ ഉപയോഗിക്കാനും കഴിയും.

സെഡാനിൽ ഐതിഹാസിക അംബാസഡർ നെയിംപ്ലേറ്റ് സിട്രോണിന് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു; എന്നിരുന്നാലും, കമ്പനി ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ഗ്രൂപ്പ് PSA 80 കോടിക്ക് ഹിന്ദുസ്ഥാൻ മോട്ടോർസിൽ നിന്ന് അംബാസഡർ ബ്രാൻഡ് സ്വന്തമാക്കിയിരുന്നു.

ഇന്ത്യയിൽ മാത്രം വിൽക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി കമ്പനി അംബാസഡർ നെയിംപ്ലേറ്റ് ഉപയോഗിക്കാമെന്ന് മുൻ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
MOST READ: പുതിയ ബി-സെഗ്മെന്റ് എസ്യുവിയുമായി ഹ്യുണ്ടായി; ബയോൺ മാർച്ച് രണ്ടിന് വിപണിയിലേക്ക്

പ്രാദേശികമായി വികസിപ്പിച്ച താങ്ങാനാവുന്ന കാറുകൾ പെട്രോൾ എഞ്ചിൻ മാത്രമായി വരുമെന്ന് സിട്രൺ ഇതിനകം പ്രഖ്യാപിച്ചിരുന്നു.

സെഡാന് 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കാൻ സാധ്യതയുണ്ട്, ഇത് 130 bhp കരുത്ത് പുറപ്പെടുവിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ നിർമ്മാതാക്കൾ ഓഫർ ചെയ്യും.
Source: ET Auto