കൊവിഡ് പോരാട്ടത്തില്‍ ഒന്നിച്ച്; 200 കിടക്കകള്‍ സംഭാവന ചെയ്ത് എംജി

കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ എല്ലാം നിര്‍ത്തിവെയ്ക്കുന്നതായി എംജി മോട്ടോര്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു.

കൊവിഡ് പോരാട്ടത്തില്‍ ഒന്നിച്ച്; 200 കിടക്കകള്‍ സംഭാവന ചെയ്ത് എംജി

നേരത്തെ രാജ്യത്തിന് ആവശ്യമായ ഓക്‌സിജന്‍ വിതരണത്തില്‍ പങ്കാളികളാകുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇപ്പോഴിതാ ക്രെഡിറ്റ്‌ഹെല്‍ത്തിന്റെ പിന്തുണയോടെ എംജി മോട്ടോര്‍ കൊവിഡ് ബാധിതര്‍ക്ക് 200 കിടക്കകള്‍ സംഭാവന ചെയ്തു.

കൊവിഡ് പോരാട്ടത്തില്‍ ഒന്നിച്ച്; 200 കിടക്കകള്‍ സംഭാവന ചെയ്ത് എംജി

ഈ കിടക്കകള്‍ ഹാര്‍ഡ് കാര്‍ഡ്‌ബോര്‍ഡ് മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ഡോക്ടര്‍മാരെയും ആശുപത്രികളെയും തിരയാന്‍ ആളുകളെ സഹായിക്കുന്നതിനുള്ള ഒരു പ്രമുഖ ഓണ്‍ലൈന്‍ ആരോഗ്യ സംരക്ഷണ പ്ലാറ്റ്‌ഫോമാണ് ക്രെഡിറ്റ്‌ഹെല്‍ത്ത്.

കൊവിഡ് പോരാട്ടത്തില്‍ ഒന്നിച്ച്; 200 കിടക്കകള്‍ സംഭാവന ചെയ്ത് എംജി

കൊവിഡ് രോഗികള്‍ക്കായി ക്രെഡിറ്റ്‌ഹെല്‍ത്ത് അടുത്തിടെ ഒരു കൊവിഡ് ഹെല്‍പ്പ് ലൈന്‍ പുറത്തിറക്കി. ഗുജറാത്ത് ആസ്ഥാനമായുള്ള ആര്യന്‍ പേപ്പര്‍ മില്‍സ് എന്ന കമ്പനിയില്‍ നിന്നാണ് എംജി മോട്ടോര്‍ ഇന്ത്യയ്ക്ക് ഈ കിടക്കകള്‍ ലഭിക്കുക.

കൊവിഡ് പോരാട്ടത്തില്‍ ഒന്നിച്ച്; 200 കിടക്കകള്‍ സംഭാവന ചെയ്ത് എംജി

ആര്യന്‍ മില്‍സ് ഇന്ത്യന്‍ സൈന്യം, ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഇന്ത്യന്‍ നേവി, മറ്റ് ചില സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈ സുസ്ഥിര കിടക്കകള്‍ നല്‍കിയിട്ടുണ്ട്.

കൊവിഡ് പോരാട്ടത്തില്‍ ഒന്നിച്ച്; 200 കിടക്കകള്‍ സംഭാവന ചെയ്ത് എംജി

എംജി സെവാ എന്ന കമ്മ്യൂണിറ്റി സേവന കുടക്കീഴില്‍, കാര്‍ നിര്‍മ്മാതാവ് വിവിധ സംരംഭങ്ങള്‍ നയിക്കുന്നു. 2021 ഏപ്രിലില്‍ ഇത് ദേവ്‌നന്ദന്‍ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡുമായി കൈകോര്‍ത്തിരുന്നു.

കൊവിഡ് പോരാട്ടത്തില്‍ ഒന്നിച്ച്; 200 കിടക്കകള്‍ സംഭാവന ചെയ്ത് എംജി

ഗുജറാത്തിലെ ലിമിറ്റഡ്, വഡോദരയിലെ പ്ലാന്റുകളിലൊന്നില്‍ ഓക്‌സിജന്റെ ഉത്പാദനം മണിക്കൂറില്‍ 15 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിന് പിന്തുണ നല്‍കി. എത്രയും വേഗം ഇത് 50 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കൊവിഡ് പോരാട്ടത്തില്‍ ഒന്നിച്ച്; 200 കിടക്കകള്‍ സംഭാവന ചെയ്ത് എംജി

എംജി മോട്ടോര്‍ ഇന്ത്യ അടുത്തിടെ എല്ലാ ജീവനക്കാര്‍ക്കും കൊവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുകയും ചെയ്തിരുന്നു. എല്ലാ നേരിട്ടുള്ള കരാര്‍ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ ഡ്രൈവ് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

കൊവിഡ് പോരാട്ടത്തില്‍ ഒന്നിച്ച്; 200 കിടക്കകള്‍ സംഭാവന ചെയ്ത് എംജി

ഗുരുഗ്രാം, ഹാലോള്‍ പ്ലാന്റുകളിലെ പ്രാദേശിക ഓഫീസുകളിലും ബന്ധപ്പെട്ട അധികാരികളുമായി കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൊവിഡ്-19 കാരണം ആനുകാലിക ഷെഡ്യൂളുകളുടെ വിപുലീകരണവും അതിന്റെ എല്ലാ കാറുകളുടെയും അറ്റകുറ്റപ്പണികളും, വാറണ്ടിയും പ്രഖ്യാപിച്ച ആദ്യത്തെ ബ്രാന്‍ഡാണ് എംജി മോട്ടോര്‍.

കൊവിഡ് പോരാട്ടത്തില്‍ ഒന്നിച്ച്; 200 കിടക്കകള്‍ സംഭാവന ചെയ്ത് എംജി

2021 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന എല്ലാ ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളും 2021 ജൂലൈ 31 വരെ നീട്ടുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Covid-19 Crisis, MG Motor India Donates 200 Beds. Read in Malayalam.
Story first published: Friday, May 14, 2021, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X