കൂടുതൽ പരിഷ്ക്കാരിയായി ഡസ്റ്റർ എസ്‌യുവി, കൂട്ടിന് പുത്തൻ ഫീച്ചറുകളും

ഇന്ത്യയിലും ആഗോളതലത്തിലും ഏറെ ജനപ്രിയമായ ഡസ്റ്റർ എസ്‌യുവിയുടെ പുതിയ മോഡലിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് റെനോയുടെ സഹോദര സ്ഥാപനമായ ഡാസിയ. ആധുനിക ഉപഭോക്താക്കളെ വാഹനത്തിലേക്ക് ആകർഷിക്കും വിധമാണ് മോഡലിനെ പരിഷ്ക്കാരിയാക്കിയിരിക്കുന്നത്.

കൂടുതൽ പരിഷ്ക്കാരിയായി ഡസ്റ്റർ എസ്‌യുവി, കൂട്ടിന് പുത്തൻ ഫീച്ചറുകളും

അതായത് അകത്തും പുറത്തും നിരവധി കൂട്ടിച്ചേർക്കലുകളും പുനരവലോകനങ്ങളും ഡസ്റ്ററിന് സമ്മാനിച്ചിട്ടുണ്ടെന്ന് സാരം. യൂറോപ്പിലെ സ്കോഡ കരോക്ക്, റെനോ കഡ്‌ജാർ, സീറ്റ് അറ്റേക്ക എന്നിവയ്‌ക്കെതിരെ മാറ്റുരയ്ക്കാൻ പുതുക്കിയ ഡസ്റ്റർ പ്രാപ്‌തമാണ്.

കൂടുതൽ പരിഷ്ക്കാരിയായി ഡസ്റ്റർ എസ്‌യുവി, കൂട്ടിന് പുത്തൻ ഫീച്ചറുകളും

രൂപത്തിലെ മാറ്റവും വളരെ സ്വാഗതാഹമാണ്. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, വൈവിധ്യമാർന്ന അലോയ് വീൽ ചോയ്‌സുകൾ, ബോൾഡർ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഷാർപ്പ് ഹെഡ്‌ലാമ്പുകൾ എന്നിവ ഉപയോഗിച്ച് 2021 ഡാസിയ ഡസ്റ്റർ ശരിക്കും പുതുപുത്തനായിട്ടുണ്ട്.

കൂടുതൽ പരിഷ്ക്കാരിയായി ഡസ്റ്റർ എസ്‌യുവി, കൂട്ടിന് പുത്തൻ ഫീച്ചറുകളും

പുറംമോടിയിൽ മാത്രമല്ല അകത്തളത്തിലും എസ്‌യുവിക്ക് ധാരാളം നവീകരണങ്ങളാണ് കമ്പനി തയാറാക്കിയത്. അതിൽ പുതിയ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സാന്നിധ്യമാണ് ശ്രദ്ധേയമാകുന്നത്.

കൂടുതൽ പരിഷ്ക്കാരിയായി ഡസ്റ്റർ എസ്‌യുവി, കൂട്ടിന് പുത്തൻ ഫീച്ചറുകളും

അത് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും ഗ്രാഫിക്സും ഉള്ള ഏഴ് ഇഞ്ച് യൂണിറ്റാണ്. റേഡിയോ, ബ്ലൂടൂത്ത്, രണ്ട് യുഎസ്ബി പോർട്ടുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വോയ്‌സ് റെക്കഗ്നിഷൻ തുടങ്ങിയവ മീഡിയ ഡിസ്‌പ്ലേ സിസ്റ്റം പ്രവർത്തനക്ഷമമാക്കുന്നു.

കൂടുതൽ പരിഷ്ക്കാരിയായി ഡസ്റ്റർ എസ്‌യുവി, കൂട്ടിന് പുത്തൻ ഫീച്ചറുകളും

വയർലെസ് സ്മാർട്ട്‌ഫോൺ മിററിംഗും സാറ്റലൈറ്റ് നാവിഗേഷനുമായാണ് കൂടുതൽ നൂതന മീഡിയ നാവിഗേഷൻ സിസ്റ്റം വരുന്നത്. രണ്ട് സിസ്റ്റങ്ങൾക്കും ഒരു ഇൻ‌ക്ലിനോമീറ്ററും ആൽ‌ട്ടിമീറ്ററും ഫ്യുവൽ ഇക്കോണമി സൂചനകളും ഉള്ള 4×4 മോണിറ്ററാണ് ഇന്റീരിയറിൽ ഇടംപിടിച്ചിരിക്കുന്നത്.

കൂടുതൽ പരിഷ്ക്കാരിയായി ഡസ്റ്റർ എസ്‌യുവി, കൂട്ടിന് പുത്തൻ ഫീച്ചറുകളും

സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ സീറ്റുകളും റൊമാനിയൻ ബ്രാൻഡ് ചേർത്തിട്ടുണ്ട്. വിശാലമായ ആംറെസ്റ്റിനൊപ്പം സെന്റർ കൺസോളും പുനർരൂപകൽപ്പന ചെയ്യാൻ കമ്പനി തയാറായി.

കൂടുതൽ പരിഷ്ക്കാരിയായി ഡസ്റ്റർ എസ്‌യുവി, കൂട്ടിന് പുത്തൻ ഫീച്ചറുകളും

സ്റ്റാൻഡേർഡ് എന്ന നിലയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ 3.5 ഇഞ്ച് സ്‌ക്രീൻ ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ലൈറ്റുകൾ തുടങ്ങിയ സവിശേഷതകളുടെ ഒരു ശേഖരം തന്നെയാണ് വാഗ്‌ദാനം ചെയ്യുന്നത്.

കൂടുതൽ പരിഷ്ക്കാരിയായി ഡസ്റ്റർ എസ്‌യുവി, കൂട്ടിന് പുത്തൻ ഫീച്ചറുകളും

ശരിക്കും മുടക്കുന്ന പണത്തിന് മൂല്യവത്താക്കി എസ്‌യുവിയെ മാറ്റിയെന്നു പറയാം. ഹൈ-എൻഡ് വേരിയന്റുകളിൽ അധിക യുഎസ്ബി സോക്കറ്റുകൾക്കും ആംറെസ്റ്റിന് കീഴിലുള്ള സ്റ്റോറേജ് സ്പെയ്‌സിനും പുറമെ ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റവും ഡാസിയ നൽകിയിട്ടുണ്ട്.

കൂടുതൽ പരിഷ്ക്കാരിയായി ഡസ്റ്റർ എസ്‌യുവി, കൂട്ടിന് പുത്തൻ ഫീച്ചറുകളും

മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകളുടെ പട്ടികയിൽ ഒരു മൾട്ടിവ്യൂ ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം എന്നിവയുണ്ട്. യൂറോപ്പിൽ 12,500 പൗണ്ടാണ് പുതിയ ഡസ്റ്ററിനായി മുടക്കേണ്ട വില. അതായത് 12.87 ലക്ഷം രൂപ.

കൂടുതൽ പരിഷ്ക്കാരിയായി ഡസ്റ്റർ എസ്‌യുവി, കൂട്ടിന് പുത്തൻ ഫീച്ചറുകളും

ഈ പ്രാരംഭ വിലയോടെ വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ പുതിയ എസ്‌യുവിയാണ് ഡാസിയ ഡസ്റ്റർ എന്നതും ശ്രദ്ധേയം. 2021 മോഡിൽ 1.0 ലിറ്റർ ടർബോചാർജ്ഡ് TCe 90 പെട്രോൾ, രണ്ട് 1.3 ലിറ്റർ TCe പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ TCe 100 ബൈ-ഫ്യുവൽ എന്നിങ്ങനെ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും കമ്പനി പരിചയപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Dacia Introduced The New 2021 Duster Facelift SUV With New Look And Features. Read in Malayalam
Story first published: Tuesday, June 22, 2021, 15:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X