മിനുങ്ങിയെത്താൻ തയാറെടുത്ത് ഡസ്റ്റർ, ടീസർ വീഡിയോയുമായി ഡാസിയ

ആഗോളതലത്തിലും ഇന്ത്യയിലും വളരെ പ്രശസ്‌തി നേടിയ ഡസ്റ്റർ എസ്‌യുവിക്ക് പുതുരൂപം സമ്മാനിക്കാൻ ഒരുങ്ങുകയാണ് റെനോയുടെ മാതൃസ്ഥാപനമായ റൊമാനിയൻ വാഹന നിർമാതാക്കളായ ഡാസിയ.

മിനുങ്ങിയെത്താൻ തയാറെടുത്ത് ഡസ്റ്റർ, ടീസർ വീഡിയോയുമായി ഡാസിയ

ഡാസിയയുടെ പുതിയ ലോഗോ പ്രദർശിപ്പിക്കുന്നതിനായി പുറത്തിറക്കിയ ഒരു വീഡിയോയിൽ യൂറോപ്യൻ വിപണിയിലുള്ള ഡസ്റ്ററിനായുള്ള ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ടീസർ പങ്കുവെച്ചാണ് കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

മിനുങ്ങിയെത്താൻ തയാറെടുത്ത് ഡസ്റ്റർ, ടീസർ വീഡിയോയുമായി ഡാസിയ

പരിഷ്ക്കാരിയാവുന്ന ഡസ്റ്റർ എസ്‌യുവിക്ക് പുതിയ സെറ്റ് ഹെഡ് ലാമ്പുകളും ടെയിൽ ലാമ്പുകളും ലഭിക്കുമെന്ന് ടീസർ വീഡിയോ വെളിപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയമാണ്. വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ജൂൺ 22 ന് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

മിനുങ്ങിയെത്താൻ തയാറെടുത്ത് ഡസ്റ്റർ, ടീസർ വീഡിയോയുമായി ഡാസിയ

പുതിയ ഡസ്റ്റർ ഇതിനകം തന്നെ വിദേശ നിരത്തുകളിൽ പരീക്ഷണയോട്ടത്തിനും ഇറങ്ങിയിട്ടുണ്ട്. ഈ ദശകത്തിന്റെ അവസാനത്തിൽ പുതുതലമുറ മോഡലിലേക്ക് കടക്കുന്നേനു മുമ്പുള്ള അവസാന പരിഷ്ക്കരണമായിരിക്കും ഇതെന്നതും ശ്രദ്ധേയമാകും.

മിനുങ്ങിയെത്താൻ തയാറെടുത്ത് ഡസ്റ്റർ, ടീസർ വീഡിയോയുമായി ഡാസിയ

ബിഗ്സ്റ്റർ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഈ പുതിയ വാഹനം അഞ്ച്, ഏഴ് സീറ്റർ മോഡലുകളിലേക്ക് വിവർത്തനം ചെയ്‌തേക്കും. പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റിനെ ഡാസിയ ഈ വർഷം തുടക്കത്തോടെ അവതരിപ്പിച്ചിരുന്നു.

ഡസ്റ്ററിന് ആഗോള വിപണിയിൽ നവീകരണം ലഭിക്കുമ്പോൾ ഇന്ത്യയിലും ആ മോഡൽ എത്തിയേക്കുമെന്ന് ചില കിംവതന്തികൾ പുറത്തുവരുന്നുണ്ട്. രാജ്യത്ത് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് തുടക്കം കുറിച്ച ഡസ്റ്റർ ഇന്നും വിപണിയിലെ സാന്നിധ്യമാണ്.

മിനുങ്ങിയെത്താൻ തയാറെടുത്ത് ഡസ്റ്റർ, ടീസർ വീഡിയോയുമായി ഡാസിയ

ക്വിഡ്, ട്രൈബർ, കൈഗർ എന്നിവയ്ക്ക് അടിവരയിടുന്ന ഇന്ത്യ-നിർദ്ദിഷ്ട CMF-A പ്ലാറ്റ്‌ഫോമിന് പകരമായി ഇന്ത്യയ്‌ക്കായുള്ള പുതിയ ഡസ്റ്റർ ഒരു ആഗോള പ്ലാറ്റ്ഫോം ഉപയോഗിക്കുമെന്ന് റെനോ ഈ വർഷം ആദ്യം സ്ഥിരീകരിച്ചിരുന്നു.

മിനുങ്ങിയെത്താൻ തയാറെടുത്ത് ഡസ്റ്റർ, ടീസർ വീഡിയോയുമായി ഡാസിയ

നിലവിലെ ഡസ്റ്റർ എസ്‌യുവി ഇന്ത്യയിൽ കഴിഞ്ഞ വർഷം ഒരു പുതുക്കലിന് വിധേയമായിരുന്നു. എന്നിരുന്നാലും സെഗ്മെന്റിൽ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഫ്രഞ്ച് കാർ ഏറെ പിന്നിലാണെന്ന് പറയാതിരിക്കാനാവില്ല.

മിനുങ്ങിയെത്താൻ തയാറെടുത്ത് ഡസ്റ്റർ, ടീസർ വീഡിയോയുമായി ഡാസിയ

സാങ്കേതിക വശങ്ങളിലും കാഴ്ച്ചയിലും ഏറെ പിന്നിലാണെങ്കിലും മോശമല്ലാത്ത എഞ്ചിൻ ഓപ്ഷനുകൾ റെനോ എസ്‌യുവിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഉൾപ്പെടുന്ന പെട്രോൾ ശ്രേണിയാണ് വാഹനത്തിന് തുടിപ്പേകുന്നത്.

മിനുങ്ങിയെത്താൻ തയാറെടുത്ത് ഡസ്റ്റർ, ടീസർ വീഡിയോയുമായി ഡാസിയ

അടിമുടി മാറ്റങ്ങളോടെ എത്തുന്ന എസ്‌യുവിയുടെ ഔദ്യോഗിക അരങ്ങേറ്റ തീയതി ഒന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും അടുത്ത വർഷം അല്ലെങ്കിൽ 2023-ൽ ഇത് വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Dacia Teased The All-New Duster Facelift SUV. Read in Malayalam
Story first published: Saturday, June 19, 2021, 11:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X