Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

ഹെക്‌ടറിലൂടെയും ഗ്ലോസ്റ്ററിലൂടെയും ZS ഇലക്‌ട്രിക്കിലൂടെയും ഇന്ത്യൻ വാഹന പ്രേമികളുടെ മനസിലേക്ക് ചേക്കേറിയ എംജി മോട്ടോർസ് രാജ്യത്ത് പുതിയൊരു എസ്‌യുവിയെ കൂടി അവതരിപ്പിക്കാൻ തയാറെടുത്തു കഴിഞ്ഞു. ആസ്റ്റർ എന്നുപേരിട്ടിരിക്കുന്ന മോഡൽ ഉത്സവ സീസണോടെ വിപണിയിൽ എത്താനാണ് സാധ്യത.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

ഇതുവരെ ഒരു എസ്‌യുവിയിലും നമ്മൾ കാണാത്തത്ര

ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ തൃശൂർ പൂരവുമായാണ് ആസ്റ്ററിനെ എംജി അണിയിച്ചൊരുക്കിയെടുക്കുന്നത്. ബ്രാൻഡിന്റെ ഏറ്റവും പുതിയ കൺസെപ്റ്റ് ഓഫ് കാർ എന്ന എന്ന പുതിയ ആശയം (CAAP), ആസ്റ്ററിൽ തുടങ്ങി ഇന്ത്യയിൽ വരാനിരിക്കുന്ന എല്ലാ മോഡലുകൾക്കും അടിത്തറയേകും.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

ഹ്യുണ്ടായി ക്രെറ്റ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ഒരു വ്യക്തിഗത AI അസിസ്റ്റന്റ് സംവിധാനത്തോടെയാകും എംജി ആസ്റ്റർ എത്തുക. കൂടാതെ അമിതാഭ് ബച്ചൻ, പാരാലിമ്പിക് അത്‌ലറ്റും ഖേൽ രത്‌ന അവാർഡ് ജേതാവുമായ ദീപ മാലിക്കുമായിരിക്കും ഈ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സിസ്റ്റത്തിന് ശബ്ദം നൽകുക.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

തങ്ങളുടെ ഉപഭോക്താക്കൾക്ക് ആവേശകരവും അർഥവത്തായതുമായ അനുഭവങ്ങൾ സൃഷ്ടിക്കാൻ പരിശ്രമിക്കുന്നതിന്റെ ഫലമാണ് ആസ്റ്റർ എസ്‌യുവി എന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു. CAAP അടിസ്ഥാനപരമായി ബ്രാൻഡിന്റെ പുതിയ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമാണ്.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

ഇത് ബ്ലോക്ക്‌ചെയിൻ, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾ വർധിപ്പിക്കുന്നു. ഇത് സേവനങ്ങളുടെയും സബ്സ്ക്രിപ്ഷനുകളുടെയും വികസനവും പ്രയോഗവും കൂടുതൽ പ്രാപ്തമാക്കാനും യോജ്യമായിരിക്കും. 'സ്റ്റാർ ഡിസൈൻ' എന്ന ഒരു അമേരിക്കൻ കമ്പനി രൂപകൽപ്പന ചെയ്തത പ്ലാറ്റ്ഫോമാണിത് എന്നകാര്യവും ശ്രദ്ധേയമാണ്.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

വ്യക്തിഗത AI സാങ്കേതികവിദ്യ മനുഷ്യനെപ്പോലുള്ള വികാരങ്ങളും ശബ്ദങ്ങളും ചിത്രീകരിക്കുന്നുവെന്നും വിക്കിപീഡിയ വഴി എല്ലാ വിഷയത്തെക്കുറിച്ചും വിശദമായ വിവരങ്ങൾ നൽകുമെന്നും കമ്പനി പറയുന്നു. ഐ-സ്മാർട്ട് ഹബ് നൽകുന്ന AI സംവിധാനം കാറിലുള്ള ആളുകളുമായി ഇടപഴകാനും സജ്ജമായിരിക്കും.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

CAAP-ന്റെ പങ്കാളിത്തവും സേവനങ്ങളും സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോക്താക്കളെ അവരുടെ സെറ്റ് സേവനങ്ങൾ വ്യക്തിഗതമാക്കാൻ അനുവദിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ്. ഹെക്‌ടർ പ്ലസി'നു താഴെ ഇടംപിടിക്കുമെന്നു കരുതുന്ന ആസ്റ്റർ എസ്‌യുവിയെ എംജി മോട്ടോർ കഴിഞ്ഞ 2020 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയിരുന്നു.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

ശരിക്കും വമ്പൻ ഹിറ്റായ ZS ഇലക്‌ട്രിക്കിന്റെ പെട്രോൾ പതിപ്പാണ് ആസ്റ്റർ. നേരത്തെ തന്നെ വിപണിയിൽ എത്തേണ്ടിയിരുന്ന വാഹനമായിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനവും മഹാമാരിയുടെ രണ്ടാം തരംഗവുമാണ് അവതരണം വൈകിച്ചത്.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എംജി ആസ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനവും കമ്പനി സ്റ്റാൻഡേർഡായി തന്നെ വാഗ്‌ദാനം ചെയ്യുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതു കൂടാതെ ഉടമകളുടെ മൊബൈൽ ഫോണുമായി കാറുകളുടെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തടസമില്ലാത്ത ആക്സസും ആശയവിനിമയവും നൽകാനും പ്രാപ്‌തമായിരിക്കും.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഫീച്ചർ സംയോജിപ്പിച്ചിരിക്കുന്ന 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സ്ക്രീനായിരിക്കും എസ്‌യുവിയുടെ ഇന്റീരിയറിലെ മറ്റൊരു പ്രധാന സവിശേഷത. ഇവിടൊന്നും തീരുന്നില്ല, ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ഓട്ടോണമസ് ലെവൽ 2 ടെക്നോളജിയും ആസ്റ്ററിനെ വേറിട്ടു നിർത്താൻ ഏറെ സഹായകരമായിരിക്കും.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

ഇതോടൊപ്പം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെ നിരവധി സെഗ്മെന്റ്-ഫസ്റ്റ് ഫീച്ചറുകളും ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് പരിചയപ്പെടുത്തും. ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്നതിനായി 360 ഡിഗ്രി കാഴ്ച്ചയും ആറ് റഡാറുകളും നൽകുന്ന അഞ്ച് ക്യാമറകളായിരിക്കും എംജി ആസ്റ്ററിലുണ്ടാവുക.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

ഇന്റർനെറ്റ് അധിഷ്‌ഠിത സേവനങ്ങൾക്കായി ജിയോയുടെ 4G നെറ്റ്‌വർക്കിലൂടെ അതിവേഗ ഇൻ-കാർ കണക്റ്റിവിറ്റിയാണ് എംജി ആസ്റ്ററിൽ ഉപയോഗിക്കുക. അതിനായുള്ള പങ്കാളിത്തവും അടുത്തിടെ കമ്പനി അവതരിപ്പിച്ചിരുന്നു.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

ഏറെ ജനപ്രിയമായ ZS ഇലക്‌ട്രിക്കിന്റെ പെട്രോൾ പതിപ്പായതിനാൽ തന്നെ കാഴ്ച്ചയിൽ ഒരേ രൂപഘടന തന്നെയായിരിക്കും ആസ്റ്ററിനും ഉണ്ടാവുക. എന്നിരുന്നാലും എളുപ്പത്തിൽ തിരിച്ചറിയാനായി ചില സൂക്ഷ്‌മമായ മാറ്റങ്ങൾ വാഹനത്തിലേക്ക് എത്തും. മുന്നിലെ ഹെഡ്‌ലാമ്പുകൾ അൽപം വലുതായിരിക്കും. അതോടൊപ്പം സംയോജിത എൽആർഡി ഡിആർഎല്ലുകളും പെട്രോൾ പതിപ്പിൽ ഇടംപിടിക്കും.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

വീതിയേറിയ എയർ ഡാമുകൾ വരെ ZS ഇലക്‌ട്രിക്കിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കും. പുതിയ ഫോഗ് ലാമ്പ് അസംബ്ലി, സ്‌കൾപ്പഡ് ബോണറ്റ്, സംയോജിത ബ്ലിങ്കറുകൾ, റൂഫ് റെയിലുകൾ, ബോഡി കളർ റിയർ വ്യൂ മിററുകൾ എന്നിവയെല്ലാം ആസ്റ്ററിന് സ്വന്തമായ വ്യക്തിത്വം തന്നെ സമ്മാനിക്കുമെന്ന് ഉറപ്പാണ്.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

വലിപ്പത്തിന്റെ കാര്യത്തിൽ ആസ്റ്ററിന് 4323 മില്ലീമീറ്റർ നീളവും 1809 മില്ലീമീറ്റർ വീതിയും 1650 മില്ലീമീറ്റർ ഉയരവും 2585 മില്ലീമീറ്റർ വീൽബേസും 154 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമായിരിക്കും ഉണ്ടാവുക. പുത്തൻ മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളൊന്നും എംജി പുറത്തുവിട്ടിട്ടില്ല.

Astor എസ്‌യുവിയുടെ AI അസിസ്റ്റന്റ് സാങ്കേതികവിദ്യക്ക് പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കിന്റെ ശബ്‌ദവും

പുത്തൻ ആസ്റ്ററിന് ഏകദേശം 11 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. റെഡ്, വൈറ്റ്, സിൽവർ, ബ്ലാക്ക്, ഓറഞ്ച് എന്നിങ്ങനെ മൊത്തം അഞ്ച് കളർ ഓപ്ഷനുകളും എസ്‌യുവിയിൽ തെരഞ്ഞെടുക്കാനാകും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Deepa malik will be lending her voice to mg astor ai assistant tech
Story first published: Tuesday, September 7, 2021, 16:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X