Just In
- 4 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- 6 hrs ago അപ്പോ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് ഇതിനായിരുന്നല്ലേ, വണ്ടിക്കമ്പനി മുതലാളിയായി ധോണി
- 6 hrs ago അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- 7 hrs ago വ്ലോഗിംഗും തുണിക്കടയും ഹിറ്റ്, 48 ലക്ഷത്തിന്റെ പുത്തൻ ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഈ നടിയെ അറിയുമോ?
Don't Miss
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Movies അന്‍സിബ കിണറ്റില്‍ ചാടാന്‍ പറഞ്ഞാലും ഋഷി ചാടും; 30 ദിവസം കഴിഞ്ഞിട്ടും ഒരു ഗുണവും ഇല്ല
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഒരു യുഗത്തിന്റെ അവസാനം; അവന്റഡോര്‍ അള്‍ട്ടിമേ വെളിപ്പെടുത്തി ലംബോര്‍ഗിനി
അവന്റഡോറിന് അവസാന പതിപ്പ് സമ്മാനിക്കുമെന്ന് ആഡംബര സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇപ്പോഴിതാ ഇതിഹാസ സൂപ്പര്‍കാറിന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതിന് മുമ്പ് ലംബോര്‍ഗിനി അതിന്റെ ദീര്‍ഘകാല മുന്‍നിര സൂപ്പര്‍ കാറായ അവന്റഡോറിന്റെ അന്തിമ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. ഈ അന്തിമ ആവര്‍ത്തനത്തിന് 'ലംബോര്‍ഗിനി അവന്റഡോര്‍ അള്‍ട്ടിമേ' എന്നാണ് പേരിട്ടിരിക്കുന്നത്.
8,500 rpm-ല്‍ 769 bhp കരുത്തും 6,750 rpm-ല്‍ 720 Nm torque ഉം നല്കുന്ന ഏറ്റവും ശക്തമായ രൂപത്തിലാണ് കാര്‍ നിരത്തിലെത്തുക. ഇപ്പോഴും അതേ 6.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് ഉപയോഗിക്കുന്നത്, ലോകത്തിലെ ഏറ്റവും ശക്തമായി മാറുന്ന 7 സ്പീഡ് സിംഗിള്‍ ക്ലച്ച് ട്രാന്സ്മിഷനുകളിലൊന്നാണിത്.
ലംബോര്‍ഗിനിയിലെ എഞ്ചിനീയര്‍മാരും അവന്റഡോര്‍ അള്‍ട്ടിമേയുടെ ഭാരം സംബന്ധിച്ച് സമഗ്രമായി പ്രവര്‍ത്തിച്ചിട്ടുണ്ട്, വാഹനത്തിന്റെ ഭാരം വെറും 1,550 കിലോഗ്രാം ആണ്.
ഇത് അവന്റഡോര്‍ S-നെക്കാള്‍ 25 കിലോഗ്രാം ഭാരം കുറയ്ക്കുക മാത്രമല്ല, അവന്റഡോര്‍ SVJ-യ്ക്ക് സമാനമായ ഊര്‍ജ്ജ-ഭാരം അനുപാതം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു.
എയറോഡൈനാമിക്സ് മെച്ചപ്പെടുത്തുന്നതിനായി പുതിയ അവന്റഡോര്‍ അള്‍ട്ടിമേ വിപുലമായ ഫ്രണ്ട് സ്പ്ലിറ്ററുള്ള വളരെ ആക്രമണാത്മക ഫ്രണ്ട് ബമ്പര്‍ വഹിക്കുന്നു, ഈ ആക്രമണാത്മക നിലപാട് പൂര്‍ത്തിയാക്കുന്നത് ഒരു വലിയ റിയര്‍ ഡിഫ്യൂസറും സ്വതന്ത്രമായി ഒഴുകുന്ന എക്സ്ഹോസ്റ്റ് സിസ്റ്റവുമാണ് വാഹനത്തിന് ലഭിക്കുന്നത്.
കൂടുതല്‍ പ്രകടനം പുറത്തെടുക്കുന്നതിന്, ലംബോര്‍ഗിനിയിലെ എഞ്ചിനീയര്‍മാര്‍ പുതിയ ലംബോര്‍ഗിനി അവന്റഡോര്‍ അള്ട്ടിമേയ്ക്ക് ഫോര്‍ വീല്‍ സ്റ്റിയറിംഗും മൂന്ന് വ്യത്യസ്ത തലത്തിലുള്ള ആക്രമണങ്ങളുള്ള ആക്റ്റീവ് റിയര്‍ സ്പോയിലറും ഘടിപ്പിച്ചിട്ടുണ്ട്.
ഫ്രണ്ട്, റിയര്‍ വീലുകള്‍ക്കായി യഥാക്രമം 20 ഇഞ്ച്, 21 ഇഞ്ച് വീലുകളുമായിട്ടാണ് ലംബോര്‍ഗിനി അവന്റഡോര്‍ വരുന്നത്. സൂപ്പര്കാറിനുള്ളില്, അധിക ഭാരം ഉണ്ടാകാതിരിക്കാന്‍ ലംബോര്‍ഗിനി ഒരു ആഡംബരവും ഉപയോഗപ്പെടുത്തിയിട്ടില്ല.
ഇഷ്ടാനുസൃതമാക്കാവുന്ന ടിഎഫ്ടി ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇത് ഒരു വോയ്സ് കമാന്‍ഡ് സവിശേഷതയുമായി വരുന്നു.
കൂപ്പെ വേരിയന്റിന് 2.8 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയും 8.7 സെക്കന്‍ഡില്‍ 0-200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ കഴിയും. 355 കിലോമീറ്ററാണ് പരമാവധി വേഗത. ഇതിന് ലംബോര്‍ഗിനിയുടെ ഭാരം കുറഞ്ഞ ഇന്‍ഡിപെന്‍ഡന്റ് ഷിഫ്റ്റിംഗ് റോഡ് (ISR) 7-സ്പീഡ് ഷിഫ്റ്റിംഗ് സിസ്റ്റം ലഭിക്കുന്നു.