സമ്പന്നർക്ക് മാത്രമല്ല പാവപ്പെട്ടവനും വേണം സുരക്ഷ; ചെറു കാറുകൾക്കും ആവശ്യത്തിന് എയർബാഗുകൾ നൽകണമെന്ന് ഗഡ്കരി

വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ഇക്കാലത്ത് അവയുടെ സുരക്ഷയ്ക്ക് ഒരു പ്രധാന പങ്കുണ്ടെന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. ലുക്കും ഫീച്ചറുകളും മാത്രമല്ല സേഫ്റ്റി സവിശേഷതകളും കൂടെ വിലയിരിത്തുയതിന് ശേഷമാണ് ഇന്ന് മിക്ക ഉപഭോക്താക്കളും ഒരു കാർ വാങ്ങുന്നത്.

സമ്പന്നർക്ക് മാത്രമല്ല പാവപ്പെട്ടവനും വേണം സുരക്ഷ; ചെറു കാറുകൾക്കും ആവശ്യത്തിന് എയർബാഗുകൾ നൽകണമെന്ന് ഗഡ്കരി

പിൽകാലങ്ങളെ അപേക്ഷിച്ച് ഇന്നത്തെ റോഡ് സാഹചര്യങ്ങളും, വാഹന പെരുപ്പവുമെല്ലാം കണക്കിലെടുത്തിൽ സുരക്ഷ സംവിധാനങ്ങൾ വളരെ പ്രധാന ഘടകങ്ങളാണ്. വിപണിൽ എത്തുന്ന ഹൈൻ എന്റ് കാറുകളെല്ലാം എയർബോഗുകൾ, ABS + EBD, കൊളീഷന വാർണിംഗ് എന്നിങ്ങനെ മികച്ച നിരവധി സുരക്ഷ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

സമ്പന്നർക്ക് മാത്രമല്ല പാവപ്പെട്ടവനും വേണം സുരക്ഷ; ചെറു കാറുകൾക്കും ആവശ്യത്തിന് എയർബാഗുകൾ നൽകണമെന്ന് ഗഡ്കരി

എന്നാൽ ഇന്നും രാജ്യത്തെ ഒരു മിഡിൽ ക്ലാസ് കുടുംബം കൂടുതലായി വാങ്ങുന്ന ചെറുതോ എൻട്രി ലെവൽ കാറുകളിലോ ഈ സംവിധാനങ്ങളൊന്നും വരുന്നില്ല. എന്നാൽ ഇവയിൽ യാത്രക്കാറുടെ പരിരക്ഷയ്ക്കായി ആവശ്യത്തിന് എയർബാഗുകൾ ഉണ്ടായിരിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒരു അഭിമുഖത്തിൽ പറഞ്ഞു.

സമ്പന്നർക്ക് മാത്രമല്ല പാവപ്പെട്ടവനും വേണം സുരക്ഷ; ചെറു കാറുകൾക്കും ആവശ്യത്തിന് എയർബാഗുകൾ നൽകണമെന്ന് ഗഡ്കരി

ചെറുകിട ഇക്കോണമി കാറുകളുടെ എല്ലാ വകഭേദങ്ങളിലും വിഭാഗങ്ങളിലും കുറഞ്ഞത് ആറ് എയർബാഗുകളെങ്കിലും നൽകണമെന്ന് അദ്ദേഹം എല്ലാ വാഹന നിർമ്മാതാക്കളോടും അഭ്യർത്ഥിച്ചു.

സമ്പന്നർക്ക് മാത്രമല്ല പാവപ്പെട്ടവനും വേണം സുരക്ഷ; ചെറു കാറുകൾക്കും ആവശ്യത്തിന് എയർബാഗുകൾ നൽകണമെന്ന് ഗഡ്കരി

ചെറിയ എക്കണോമി കാറുകളിൽ കൂടുതൽ എയർബാഗുകൾ വേണമെന്ന തന്റെ അഭ്യർത്ഥന സുരക്ഷിതത്വം ഉറപ്പുവരുത്തുക, അപകടങ്ങളിൽ മരണ സാധ്യത തടയുക എന്നിവയ്ക്ക് വേണ്ടിയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.

സമ്പന്നർക്ക് മാത്രമല്ല പാവപ്പെട്ടവനും വേണം സുരക്ഷ; ചെറു കാറുകൾക്കും ആവശ്യത്തിന് എയർബാഗുകൾ നൽകണമെന്ന് ഗഡ്കരി

ചെറിയ കാറുകളിലെ അധിക എയർബാഗുകൾ അവയുടെ വില കുറഞ്ഞത് 3,000-4,000 രൂപ വർധിപ്പിക്കുമെന്നും അദ്ദേഹം സമ്മതിച്ചു, നമ്മുടെ രാജ്യത്ത് പാവപ്പെട്ടവർക്കും റോഡ് അപകടമുണ്ടായാൽ സംരക്ഷണം ലഭിക്കണം എന്ന് ഗഡ്കരി പറഞ്ഞു.

സമ്പന്നർക്ക് മാത്രമല്ല പാവപ്പെട്ടവനും വേണം സുരക്ഷ; ചെറു കാറുകൾക്കും ആവശ്യത്തിന് എയർബാഗുകൾ നൽകണമെന്ന് ഗഡ്കരി

സമ്പന്നർ വാങ്ങുന്ന വലിയ കാറുകളിൽ മാത്രം ഓട്ടോ നിർമ്മാതാക്കൾ എട്ട് എയർബാഗുകൾ നൽകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആരാഞ്ഞു. സമ്പന്നർക്ക് ഓട്ടോ നിർമ്മാതാക്കൾ എട്ട് എയർബാഗുകൾ വാഗ്ദാനം ചെയ്യുമ്പോൾ, മിഡിൽ ക്ലാസ് ഉപഭോക്താക്കൾ ഉപയോഗിക്കുന്ന എക്കണോമി മോഡൽ കാറുകൾക്ക് എന്തുകൊണ്ടാണ് രണ്ടോ-മൂന്നോ എയർബാഗുകൾ മാത്രം ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്നത് ശരിയാണോ എന്ന് മന്ത്രി ചോദ്യം ചെയ്തു.

സമ്പന്നർക്ക് മാത്രമല്ല പാവപ്പെട്ടവനും വേണം സുരക്ഷ; ചെറു കാറുകൾക്കും ആവശ്യത്തിന് എയർബാഗുകൾ നൽകണമെന്ന് ഗഡ്കരി

വാഹനങ്ങളുടെ ഉയർന്ന നികുതിയും കർക്കശമായ സുരക്ഷ ചട്ടങ്ങളും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും ഇതിനോടകം വാഹനങ്ങളുടെ ഉത്പാദന ചെലവ് വർധിപ്പിച്ചതായും തൽഫലമായി ഉത്പന്നങ്ങളുടെ വിലകൂട്ടിയതായും ഓട്ടോമൊബൈൽ വ്യവസായം ആശങ്ക ഉയർത്തുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

സമ്പന്നർക്ക് മാത്രമല്ല പാവപ്പെട്ടവനും വേണം സുരക്ഷ; ചെറു കാറുകൾക്കും ആവശ്യത്തിന് എയർബാഗുകൾ നൽകണമെന്ന് ഗഡ്കരി

ഈ വർഷം ജൂണിൽ, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിലവിലുള്ള കാർ മോഡലുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ നിർബന്ധമായും സ്ഥാപിക്കുന്നതിനുള്ള സമയപരിധി നാല് മാസത്തേക്ക് 2021 ഡിസംബർ 31 വരെ നീട്ടിയിരുന്നു.

സമ്പന്നർക്ക് മാത്രമല്ല പാവപ്പെട്ടവനും വേണം സുരക്ഷ; ചെറു കാറുകൾക്കും ആവശ്യത്തിന് എയർബാഗുകൾ നൽകണമെന്ന് ഗഡ്കരി

ലോകമെമ്പാടും പടർന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിയുടെ വെളിച്ചത്തിലാണ് ഈ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. പുതിയ മോഡലുകൾക്ക്, ഈ നിയമം 2021 ഏപ്രിൽ 1 മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. നിലവിലുള്ള മോഡലുകൾക്ക് ഇപ്പോൾ ഡ്രൈവർ സീറ്റ് എയർബാഗ് മാത്രം നിർബന്ധമാണ്.

സമ്പന്നർക്ക് മാത്രമല്ല പാവപ്പെട്ടവനും വേണം സുരക്ഷ; ചെറു കാറുകൾക്കും ആവശ്യത്തിന് എയർബാഗുകൾ നൽകണമെന്ന് ഗഡ്കരി

കാറുകളിൽ യാത്രക്കാരുടെ സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിൽ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ കാറുകളിലും മുൻ നിരയിൽ ഇരട്ട എയർബാഗുകൾ നിർബന്ധമായും നൽകുമെന്ന് കേന്ദ്ര സർക്കാർ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
Entry level cars also must have ample number of airbags for passenger protection says gadkari
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X