ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

ചൈനയുടെ കുത്തക അവസാനിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റിന് കർണാടകയിൽ തുടക്കം. ഇലക്ട്രിക് വാഹനങ്ങളുടെ ലിഥിയം അയൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആനോഡുകൾ നിർമിക്കുന്നതിനായാണ് എപ്സിലോൺ അഡ്വാൻസ്ഡ് മെറ്റീരിയൽസ് ഉത്‌പാദന കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

കൽക്കരി ടാർ ഇലക്ട്രിക് കാർ ബാറ്ററികൾക്കായി ഗ്രാഫൈറ്റ് ആനോഡുകളാക്കി മാറ്റാനാണ് കമ്പനി ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കുത്തകയുള്ള ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

എപ്സിലോൺ അഡ്വാൻസ്ഡ് മെറ്റീരിയൽസിന്റെ പ്രൊമോട്ടർ വിക്രം ഹണ്ട 2030 ഓടെ 1,00,000 ടൺ സിന്തറ്റിക് ഗ്രാഫൈറ്റ് ആനോഡുകൾ ഉത്പാദിപ്പിക്കുന്നതിന് 60 ബില്യൺ നിക്ഷേപിക്കാനാണ് ഒരുങ്ങുന്നതും. ഇത് ആഗോള ആവശ്യകതയുടെ ഏകദേശം 10 ശതമാനമാണ്.

MOST READ: രാജ്യത്തെ പ്രധാന നഗരങ്ങളിൽ സാന്നിധ്യമുറപ്പിക്കാൻ ടെസ്‌ല; ഷോറൂമുകൾക്കായി ഇടം തേടുന്നു

ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

ഇന്ത്യയെ ബാറ്ററി സാമഗ്രികളുടെ കേന്ദ്രമാക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ, ലോകത്തെ ആനോഡുകളുടെ 80 ശതമാനത്തിലധികവും ചൈനയാണ് ഉത്പാദിപ്പിക്കുന്നത്. ഇതിമായി ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്.

ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

ലിഥിയം അയൺ ബാറ്ററികളിലെ നെഗറ്റീവ് ഇലക്ട്രോഡാണ് ആനോഡ് മെറ്റീരിയലുകൾ, കൂടാതെ ഒരു സെല്ലിന്റെ നാലിലൊന്ന് ഘടകങ്ങളും. ജെഎസ്ഡബ്ല്യു സ്റ്റീലിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളിൽ നിന്ന് ആനോഡുകൾ നിർമിക്കാനാണ് എപ്സിലോൺ ശ്രമിക്കുന്നത്.

MOST READ: ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

എപ്‌സിലോണിന്റെ മാതൃ കമ്പനി പ്രധാനമായും ജെ‌എസ്‌ഡബ്ല്യു സ്റ്റീൽ ലിമിറ്റഡിൽ നിന്ന് ഉത്പാദിപ്പിച്ച കൽക്കരി ടാർ പ്രോസസ് ചെയ്യുന്നു. നേർത്ത കറുത്ത ഉരുളകളായോ ദ്രാവകത്തിലേക്കോ പരിവർത്തനം ചെയ്ത ഇത് ടയറുകൾ, ഇന്ധനങ്ങൾ, പെയിന്റുകൾ എന്നിവ പോലുള്ള വിവിധ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കാം.

ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

ബാറ്ററി മെറ്റീരിയലുകൾക്കായി കമ്പനി ടാർ കൂടുതൽ പ്രോസസ് ചെയ്യേണ്ടതുണ്ട്. ചൂള രൂപകൽപ്പനയ്ക്കുള്ള പേറ്റന്റ് ഇതിനോടകം കമ്പനി നേടിയിട്ടുണ്ട്. കൂടാതെ ഈ വർഷം മൂന്ന് എണ്ണം കൂടി ഫയൽ ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ ഇത് ചൈന, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് മുൻ‌കൂട്ടി ആനോഡ് മെറ്റീരിയൽ കയറ്റുമതി ചെയ്യുന്നു.

MOST READ: ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

വരും വർഷങ്ങളിൽ ഇലക്‌ട്രിക് വാഹന വിപണി കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ധാരാളം ആനോഡുകൾ നൽകിക്കൊണ്ടും ചെലവ് ഘടന കുറയ്ക്കുന്നതിലൂടെയും സഹായിക്കുന്നതിൽ എപ്സിലോണിന് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും.

ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

ചില ഇന്ത്യൻ നിർമാതാക്കൾ ഇത്തരം വാഹനങ്ങൾ നിർമിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചിലത് ഇതിനകം തന്നെ ഉത്പാദിപ്പിക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ടെസ്‌ലയ്ക്ക് പോലും കർണാടകയിൽ ഒരു ഫാക്ടറി സ്ഥാപിക്കാൻ കഴിഞ്ഞുവെന്നാതാണ് ഈ മേഖലയിലെ വികസനത്തിന്റെ വലിയ സൂചന.

ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യ, ആദ്യത്തെ ഇവി ബാറ്ററി പ്ലാന്റ് കർണാടകയിൽ സ്ഥാപിച്ച് എപ്സിലോൺ

സമഗ്രമായ ഒരു ബാറ്ററി നയം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. ആനോഡ് വിതരണം ചെയ്യുന്നതിനുള്ള സർക്കാരിന്റെ പദ്ധതി പ്രകാരം ലേലം വിളിക്കാൻ ആഗ്രഹിക്കുന്ന എട്ട് സ്ഥാപനങ്ങളുമായി എപ്സിലോൺ ചർച്ച നടത്തിവരികയാണിപ്പോൾ.

Most Read Articles

Malayalam
English summary
Epsilon Advanced Materials Started India’s First EV Battery Plant In Karnataka. Read in Malayalam
Story first published: Saturday, April 10, 2021, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X