ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

ഡൽഹി ആസ്ഥാനമായുള്ള ഇലക്‌ട്രിക് വാണിജ്യ വാഹന സ്റ്റാർട്ടപ്പായ യൂലർ മോട്ടോർസ് ഹൈലോഡ് L5 ത്രീ-വീലർ ഇന്ത്യയിൽ അവതരിപ്പിച്ചു. 3,49,999 യൂലർ ഹൈലോഡിന്റെ എക്സ്-ഷോറൂം വില. FAME, സ്റ്റേറ്റ് സബ്‌സിഡികൾ എന്നിവയ്ക്ക് ശേഷമാണ് ഈ നിരക്ക്. യൂലർ ഹൈലോഡിന്റെ വിൽപ്പന 2022 ജനുവരി 15-ന് ഡൽഹി NCR മേഖലയിൽ നിർമ്മാതാക്കൾ ആരംഭിക്കും.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

14.21 bhp കരുത്തും 88.55 Nm പീക്ക് torque ഉം നൽകുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് യൂലർ മോട്ടോർസ് ഹൈലോഡിന്റെ ഹൃദയം. ഇത് ഹൈലോഡിനെ 680 കിലോഗ്രാം ചരക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നു, ഇത് നിലവിൽ അതിന്റെ ക്ലാസിൽ ഏറ്റവും മികച്ച കപ്പാസിറ്റിയാണ്.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

ലിക്വിഡ് കൂളിംഗ് ഫീച്ചർ ചെയ്യുന്ന ഹോംഗ്രൗൺ 72V, 12.4kW ബാറ്ററി പായ്ക്കാണ് മോട്ടോറിന് പവർ നൽകുന്നത്. യൂലർ 'ആർക്ക് റിയാക്ടർ 100' എന്ന് പേരിട്ടിരിക്കുന്ന പ്രൊപ്രൈറ്ററി ടെക് വാഹനത്തിലെ ബാറ്ററി പാക്കിന്റെ താപനില സ്ഥിരമായ 25 ഡിഗ്രി സെന്റിഗ്രേഡിൽ നിലനിർത്തുന്നു.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

യൂലർ ഹൈലോഡിലെ ബാറ്ററി പായ്ക്ക് ഒരു സാധാരണ ത്രീ-പിൻ സോക്കറ്റിൽ നിന്ന് 3kW ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇത് വെറും മൂന്ന് മണിക്കൂറിനുള്ളിൽ ബാറ്ററി പാക്ക് 0-80 ശതമാനം ചാർജ് ചെയ്യാൻ അനുവദിക്കുന്നു. ഫാസ്റ്റ് DC ചാർജിംഗും വാഹനത്തിൽ നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

യൂലറിന് ഫ്ലാഷ് 6, ഫ്ലാഷ് 27 എന്ന് പേരിട്ടിരിക്കുന്ന രണ്ട് ഫാസ്റ്റ് ചാർജിംഗ് സജ്ജീകരണങ്ങളുണ്ട്. ഫ്ലാഷ് 6 വെറും രണ്ട് മണിക്കൂറിനുള്ളിൽ ഹൈലോഡ് പൂർണ്ണമായും ചാർജ് ചെയ്യും, ഫ്ലാഷ് 27 വെറും 15 മിനിറ്റിനുള്ളിൽ 50 കിലോമീറ്റർ സഞ്ചരിക്കാനുള്ള റേഞ്ച് നൽകുന്നു.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

'ചാർജ് ഓൺ വീൽസ്' എന്ന ഓൺ-റോഡ് ചാർജിംഗ് സജ്ജീകരണവും യൂലറിനുണ്ട്, അതിലൂടെ ഡ്രൈവർമാർക്ക് ആവശ്യം വന്നാൽ മൊബൈൽ ചാർജിംഗ് യൂണിറ്റിനെ വിളിക്കാൻ കഴിയും, ഇത് വെറും 30 മിനിറ്റിനുള്ളിൽ 20 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് വാഗ്ദാനം ചെയ്യും. ചാർജ് ഓൺ വീൽസ് സജ്ജീകരണം റോഡ് സൈഡ് ബ്രേക്ക്‌ഡൗൺ അസിസ്റ്റൻസും ആവശ്യാനുസരണം ഡോർസ്റ്റെപ്പ് മെയിന്റനൻസും നിർമ്മാതാക്കൾ നൽകുന്നു.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

ഓഫറിൽ X, XR എന്നിങ്ങനെ ഹൈലോഡിന് രണ്ട് വകഭേദങ്ങളുണ്ട്. X മോഡൽ പരമാവധി 680 കിലോഗ്രാം ലോഡിംഗ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നു, അതേസമയം XR -ൽ ഈ കണക്ക് 655 കിലോഗ്രാമായി കുറയുന്നു.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

ഹൈലോഡ് XR-ന്റെ റേഞ്ച് 129 കിലോമീറ്ററിൽ അല്പം കുറവാണ്, മാത്രമല്ല ഇത് 9.1 bhp കരുത്ത് മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. രണ്ട് വേരിയന്റുകളുടെയും പരമാവധി വേഗത മണിക്കൂറിൽ 42 കിലോമീറ്ററാണ്.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

ഹൈലോഡ് X -ന് 2100 mm ഉയരമുണ്ട്, 6 x 4.7 x 4.3 അടിയാണ് ഇതിന്റെ കണ്ടെയിനർ അളവുകൾ ഉണ്ട്. ഹൈലോഡ് XR -ന് 1,800 mm ആണ് ഉയരം, ഇത് അല്പം കുറവാണ്. പാസഞ്ചർ വാഹനത്തിലെ (PV) കണ്ടെയ്‌നറിന്റെ അളവുകൾ 6 x 4.7 x ഓപ്പൺ ആണ്.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡിസ്‌ക് ബ്രേക്ക് (200 mm) എന്നിവയുൾപ്പെടെ കുറച്ച് സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളും യൂലർ മോട്ടോർസ് ഹൈലോഡിൽ വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ ലൈവ് ഡാറ്റ ഡ്രൈവർക്ക് നൽകുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും നിലവിലുണ്ട്. ഷെപ്പേർഡ് എന്ന പേരിൽ ഒരു മോണിറ്ററിംഗ് ആപ്പും യൂലർ നൽകുന്നു, തത്സമയ GPS ട്രാക്കിംഗിനൊപ്പം ജിയോഫെൻസിങ്ങിനും ഇത് ഉപയോഗിക്കാം.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

ഹാഫ് ലോഡ് ബോഡി, ഡെലിവറി വാൻ, ഹൈ ഡെക്ക്, ഫ്ലാറ്റ് ഡെക്ക് എന്നിങ്ങനെ നാല് ശൈലികളിൽ ഹൈലോഡ് ഇവി ലഭ്യമാകും.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

30 ശതമാനം വീതിയേറിയ ടയറുകളും ഹൈലോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് സ്കേറ്റ്‌ബോർഡ് സ്റ്റൈൽ ഷാസിയുമായി സംയോജിപ്പിച്ച് കൊമേർഷ്യൽ ഇവിയെ നിയന്ത്രണം വിട്ട് മറിഞ്ഞുവീഴാതിരിക്കാൻ സഹായിക്കുന്നു. 190 mm ഗ്രൗണ്ട് ക്ലിയറൻസാണ് യൂലർ ഹൈലോഡിനുള്ളത്.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

ഇ-കൊമേർസ് റീട്ടെയിലർമാരായ ഫ്ലിപ്കാർട്ട്, ബിഗ്ബാസ്‌ക്കറ്റ്, ഉഡാൻ എന്നിവരിൽ നിന്ന് ഓഗസ്റ്റിൽ 2,500 ഹൈലോഡ് ഇവികൾ വിതരണം ചെയ്യുന്നതിനായി യൂലർ മോട്ടോർസിന് ഓർഡറുകൾ ലഭിച്ചിരുന്നു. 2018 -ൽ ആരംഭിച്ച കമ്പനി 300 വാഹനങ്ങൾ ഒരു മില്യൺ കിലോമീറ്ററിലധികം ഓടിച്ച് നോക്കുന്ന പൈലറ്റ് ടെസ്റ്റിംഗ് പ്രോഗ്രാം നടത്തിവരുന്നു.

ഇന്ത്യൻ വിപണിയിൽ ഹൈലോഡ് കൊമേർഷ്യൽ ഇവി അവതരിപ്പിച്ച് യൂലർ മോട്ടോർസ്; വില 3.50 ലക്ഷം രൂപ

ഹൈലോഡ് ഇവി കൊമേർഷ്യൽ വാഹനത്തിന് OTA അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് യൂലർ മോട്ടോർസ് വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ ഡ്രൈവ് ചെയ്യുന്ന ഇടങ്ങൾ അല്ലെങ്കിൽ താമസിക്കുന്ന പ്രദേശത്തിന്റെ താപനില അനുസരിച്ച് ബാറ്ററി പാക്കിന്റെയും മോട്ടോറുകളുടെയും പ്രകടനം മാറ്റാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Euler motors launched hiload commercial ev in india details
Story first published: Wednesday, October 27, 2021, 16:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X