Just In
- 1 hr ago
വൈറലായത് കെണിയായി; ഡ്യൂക്ക് റൈഡർക്ക് പാർസലായി മുട്ടൻ പണി നൽകി MVD
- 1 hr ago
മൂന്ന് ഇലക്ട്രിക് മോഡലുകളെ കൂടി അവതരിപ്പിച്ച് ഡാവോ
- 2 hrs ago
സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും
- 2 hrs ago
ശുബ്മാന് ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍
Don't Miss
- Finance
വീട്ടില്‍ സ്വര്‍ണമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും !
- Movies
സൂരിയെ നായകനാക്കി വെട്രിമാരന്റെ വിടുതലൈ; വില്ലനായി വിജയ് സേതുപതി
- News
അടിച്ചമർത്തിയാൽ സംഘർഷഭരിതമാകും: സർക്കാർ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി കർഷക നേതാവ്
- Lifestyle
കടല കുതിര്‍ത്ത് കഴിക്കൂ; കൊളസ്ട്രോള്‍ പിടിച്ച് കെട്ടിയ പോലെ നില്ക്കും
- Sports
IPL 2021: അന്ന് ആരാധകരോട് മാപ്പ് ചോദിച്ചു, ഇന്ന് അഭിമാനത്തോടെ ഷാരൂഖ് പറയുന്നു; നമ്മള് തിരികെ വരും!
- Travel
അത്ഭുതങ്ങളുടെ നെറ്റിപ്പട്ടം ചൂടിയ തൃശൂര്‍ പൂരം! 200 ല്‍ അധികം വര്‍ഷത്തെ പഴക്കം,പൂരത്തിന്റെ ചരിത്രത്തിലൂടെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വാഹന രജിസ്ട്രേഷന് ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA
2021 മാര്‍ച്ചിലെ പ്രതിമാസ വാഹന രജിസ്ട്രേഷന് വിവരങ്ങള്‍ പങ്കുവെച്ച് ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (FADA). വിവിധ വാഹന വിഭാഗങ്ങളുടെ വില്‍പ്പന പ്രകടന കണക്കുകള്‍ FADA പ്രസിഡന്റ് വിങ്കേഷ് ഗുലാത്തിയാണ് പങ്കുവെച്ചത്.

കഴിഞ്ഞ മാസം 16,49,678 യൂണിറ്റായിരുന്ന മൊത്തം വാഹന രജിസ്ട്രേഷന്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത 23,11,687 വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 29 ശതമാനമാണ് വാഹന രജിസ്ട്രേഷന് ഇടിഞ്ഞത്.

എന്നിരുന്നാലും, 2021 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത 14,99,036 വാഹനങ്ങളെ അപേക്ഷിച്ച് വ്യവസായത്തില്‍ പ്രതിമാസം 10 ശതമാനം വര്‍ധനയുണ്ടായി. 2021 മാര്‍ച്ചില്‍ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ 2,79,745 പുതിയ രജിസ്ട്രേഷനുകള്‍ ഉണ്ടായി.

ഇത് 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത 2,17,879 വാഹനങ്ങളെ അപേക്ഷിച്ച് 28 ശതമാനം കൂടുതലാണ്. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ബിഎസ് IV-ല്‍ നിന്ന് ബിഎസ് VI-ലേക്ക് മാറുന്നതും ഇന്ത്യ മൊത്തം ലോക്ക്ഡൗണിലേക്ക് പോയതും വാഹന വില്പനയെ സാരമായി ബാധിച്ചു.

അതിനാല്‍ പാസഞ്ചര്‍ വെഹിക്കിള്‍ വില്പനയിലെ വളര്‍ച്ച പിന്നോട്ട് പോവുകയും ചെയ്തിരുന്നു. എന്നിരുന്നാലും, 2021 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത 2,54,058 യൂണിറ്റുകള്‍ നോക്കുമ്പോള്‍, പ്രതിവര്‍ഷ വില്‍പ്പന 10 ശതമാനം കൂടുതലാണെന്ന് കാണാം.

2021 മാര്‍ച്ചില്‍ വ്യവസായത്തിന്റെ പ്രകടനത്തെക്കുറിച്ച് FADA ഇന്ത്യ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറയുന്നതിങ്ങനെ, ''മാര്‍ച്ച് മാസത്തെ വാഹന രജിസ്ട്രേഷന് കഴിഞ്ഞ വര്‍ഷത്തെ 7 ദിവസത്തെ ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നിട്ടും, 28.64 ശതമാനമായി കുറഞ്ഞു. ട്രാക്ടറുകളും പാസഞ്ചര്‍ വാഹനങ്ങളും മാത്രമാണ് ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ താഴ്ന്ന അടിത്തറ, ബിഎസ് IV നിന്ന് ബിഎസ് VI-ലേക്കുള്ള മാറ്റം, ഇന്ത്യ മൊത്തം ലോക്ക്ഡൗണിലേക്ക് പോകുന്നത് എന്നിങ്ങനെയുള്ള ഒന്നിലധികം ഘടകങ്ങളുമായി ഈ വളര്‍ച്ച ബന്ധപ്പെടുത്താം.
MOST READ: കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

അര്ദ്ധചാലകത്തിനുള്ള ഇന്‍പുട്ടുകളുടെ ആഗോള ക്ഷാമം ഇപ്പോഴും വിപണിയില്‍ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാസഞ്ചര്‍ വാഹനങ്ങളുടെ കാത്തിരിപ്പ് കാലയളവ് 7 മാസത്തോളം വരെ ഉയര്‍ത്തിയതും വില്‍പ്പന നഷ്ടപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇരുചക്രവാഹന വിഭാഗത്തില്‍ 2021 മാര്‍ച്ചില്‍ 35 ശതമാനമാണ് ഇടിവ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത 18,46,613 യൂണിറ്റുകളില്‍ നിന്ന് 10,91,288 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം 2021 ഫെബ്രുവരിയില്‍ ഈ വിഭാഗത്തില്‍ 9.5 ശതമാനം വളര്‍ച്ച ലഭിച്ചു.
MOST READ: പാന്‍ അമേരിക്ക 1250 ഇന്ത്യന്‍ അരങ്ങേറ്റം വെളിപ്പെടുത്തി ഹാര്‍ലി ഡേവിഡ്സണ്

ത്രീ-വീലര്‍ രജിസ്ട്രേഷന് 38,034 യൂണിറ്റാണ്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത 77,173 വാഹനങ്ങളെ അപേക്ഷിച്ച് 51 ശതമാനമാണ് ഇടിവ്. വാണിജ്യ വാഹന വിഭാഗത്തില്‍ പ്രതിവര്‍ഷം 42 ഇടിവ് രേഖപ്പെടുത്തി.

ട്രാക്ടര്‍ വില്‍പ്പനയെ സംബന്ധിച്ചിടത്തോളം 2021 മാര്‍ച്ചില്‍ 69,082 പുതിയ രജിസ്ട്രേഷനുകള്‍ നടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 53,463 യൂണിറ്റുകളെ അപേക്ഷിച്ച് 29 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നത്.