വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

2021 മാര്‍ച്ചിലെ പ്രതിമാസ വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പങ്കുവെച്ച് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (FADA). വിവിധ വാഹന വിഭാഗങ്ങളുടെ വില്‍പ്പന പ്രകടന കണക്കുകള്‍ FADA പ്രസിഡന്റ് വിങ്കേഷ് ഗുലാത്തിയാണ് പങ്കുവെച്ചത്.

വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

കഴിഞ്ഞ മാസം 16,49,678 യൂണിറ്റായിരുന്ന മൊത്തം വാഹന രജിസ്‌ട്രേഷന്‍. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത 23,11,687 വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 29 ശതമാനമാണ് വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത്.

വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

എന്നിരുന്നാലും, 2021 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത 14,99,036 വാഹനങ്ങളെ അപേക്ഷിച്ച് വ്യവസായത്തില്‍ പ്രതിമാസം 10 ശതമാനം വര്‍ധനയുണ്ടായി. 2021 മാര്‍ച്ചില്‍ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ 2,79,745 പുതിയ രജിസ്‌ട്രേഷനുകള്‍ ഉണ്ടായി.

MOST READ: Q4 ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നിവയുടെ അരങ്ങേറ്റം വ്യക്തമാക്കി പുത്തൻ ടീസറുമായി ഔഡി

വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

ഇത് 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത 2,17,879 വാഹനങ്ങളെ അപേക്ഷിച്ച് 28 ശതമാനം കൂടുതലാണ്. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ബിഎസ് IV-ല്‍ നിന്ന് ബിഎസ് VI-ലേക്ക് മാറുന്നതും ഇന്ത്യ മൊത്തം ലോക്ക്ഡൗണിലേക്ക് പോയതും വാഹന വില്‍പനയെ സാരമായി ബാധിച്ചു.

വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

അതിനാല്‍ പാസഞ്ചര്‍ വെഹിക്കിള്‍ വില്‍പനയിലെ വളര്‍ച്ച പിന്നോട്ട് പോവുകയും ചെയ്തിരുന്നു. എന്നിരുന്നാലും, 2021 ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത 2,54,058 യൂണിറ്റുകള്‍ നോക്കുമ്പോള്‍, പ്രതിവര്‍ഷ വില്‍പ്പന 10 ശതമാനം കൂടുതലാണെന്ന് കാണാം.

MOST READ: പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

2021 മാര്‍ച്ചില്‍ വ്യവസായത്തിന്റെ പ്രകടനത്തെക്കുറിച്ച് FADA ഇന്ത്യ പ്രസിഡന്റ് വിങ്കേഷ് ഗുലാത്തി പറയുന്നതിങ്ങനെ, ''മാര്‍ച്ച് മാസത്തെ വാഹന രജിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷത്തെ 7 ദിവസത്തെ ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നിട്ടും, 28.64 ശതമാനമായി കുറഞ്ഞു. ട്രാക്ടറുകളും പാസഞ്ചര്‍ വാഹനങ്ങളും മാത്രമാണ് ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചത്.

വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

കഴിഞ്ഞ വര്‍ഷത്തെ താഴ്ന്ന അടിത്തറ, ബിഎസ് IV നിന്ന് ബിഎസ് VI-ലേക്കുള്ള മാറ്റം, ഇന്ത്യ മൊത്തം ലോക്ക്ഡൗണിലേക്ക് പോകുന്നത് എന്നിങ്ങനെയുള്ള ഒന്നിലധികം ഘടകങ്ങളുമായി ഈ വളര്‍ച്ച ബന്ധപ്പെടുത്താം.

MOST READ: കുഷാഖിന്റെ എക്സ്റ്റീരിയർ സവിശേഷതകൾ വർണ്ണിച്ച് പുതിയ പരസ്യ വീഡിയോ

വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

അര്‍ദ്ധചാലകത്തിനുള്ള ഇന്‍പുട്ടുകളുടെ ആഗോള ക്ഷാമം ഇപ്പോഴും വിപണിയില്‍ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാസഞ്ചര്‍ വാഹനങ്ങളുടെ കാത്തിരിപ്പ് കാലയളവ് 7 മാസത്തോളം വരെ ഉയര്‍ത്തിയതും വില്‍പ്പന നഷ്ടപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

ഇരുചക്രവാഹന വിഭാഗത്തില്‍ 2021 മാര്‍ച്ചില്‍ 35 ശതമാനമാണ് ഇടിവ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത 18,46,613 യൂണിറ്റുകളില്‍ നിന്ന് 10,91,288 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേസമയം 2021 ഫെബ്രുവരിയില്‍ ഈ വിഭാഗത്തില്‍ 9.5 ശതമാനം വളര്‍ച്ച ലഭിച്ചു.

MOST READ: പാന്‍ അമേരിക്ക 1250 ഇന്ത്യന്‍ അരങ്ങേറ്റം വെളിപ്പെടുത്തി ഹാര്‍ലി ഡേവിഡ്സണ്‍

വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

ത്രീ-വീലര്‍ രജിസ്‌ട്രേഷന്‍ 38,034 യൂണിറ്റാണ്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത 77,173 വാഹനങ്ങളെ അപേക്ഷിച്ച് 51 ശതമാനമാണ് ഇടിവ്. വാണിജ്യ വാഹന വിഭാഗത്തില്‍ പ്രതിവര്‍ഷം 42 ഇടിവ് രേഖപ്പെടുത്തി.

വാഹന രജിസ്‌ട്രേഷന്‍ ഇടിഞ്ഞത് 29 ശതമാനം; 2021 മാര്‍ച്ചിലെ കണക്കുകളുമായി FADA

ട്രാക്ടര്‍ വില്‍പ്പനയെ സംബന്ധിച്ചിടത്തോളം 2021 മാര്‍ച്ചില്‍ 69,082 പുതിയ രജിസ്‌ട്രേഷനുകള്‍ നടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 53,463 യൂണിറ്റുകളെ അപേക്ഷിച്ച് 29 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
FADA Says New Vehicle Registrations Drop 29 Percent In March 2021, Here Is All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X