ഫ്യുവല്‍ പമ്പില്‍ തകരാര്‍; 85,000 യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിച്ച് വോള്‍വോ

ഫ്യുവല്‍ പമ്പില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതോടെ 85,000 യൂണിറ്റ് കാറുകളും എസ്‌യുവികളും തിരിച്ച് വിളിച്ച് സ്വീഡിഷ് നിര്‍മാതാക്കളായ വോള്‍വോ. 2019, 2020 മോഡലുകളിലാണ് പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫ്യുവല്‍ പമ്പില്‍ തകരാര്‍; 85,000 യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിച്ച് വോള്‍വോ

തിരിച്ചുവിളിക്കുന്ന വാഹനങ്ങളില്‍ S60, S90, S90 L സെഡാനും, V60, V60 ക്രോസ് കണ്‍ട്രി, V90, V90 ക്രോസ് കണ്‍ട്രി മോഡലുകളും ഉള്‍പ്പെടുന്നു. ഒപ്പം XC60, XC90 എസ്‌യുവികളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് കമ്പനി അറിയിച്ചു.

ഫ്യുവല്‍ പമ്പില്‍ തകരാര്‍; 85,000 യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിച്ച് വോള്‍വോ

അതേസമയം ഇത് സംബന്ധിച്ച് കമ്പനി കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. പ്രശ്‌നങ്ങള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ അംഗികൃത ഡീലര്‍ഷിപ്പുകളില്‍ എത്തില്‍ അധിക ചിലവുകള്‍ ഇല്ലാതെ പ്രശ്‌നം പരിഹരിക്കാമെന്നും കമ്പനി അറിയിച്ചു.

ഫ്യുവല്‍ പമ്പില്‍ തകരാര്‍; 85,000 യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിച്ച് വോള്‍വോ

ഈ കാലയളവില്‍ നിര്‍മ്മിച്ച 85,000 യൂണിറ്റ് കാറുകളുടെ ഉടമകള്‍ക്ക് കമ്പനി ഓഗസ്റ്റ് 1 മുതല്‍ സന്ദേശം അയച്ചുതുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ അടുത്തിടെ മോഡലുകളുടെ വിലയില്‍ കമ്പനി വര്‍ധനവ് നടപ്പാക്കിയിരുന്നു.

ഫ്യുവല്‍ പമ്പില്‍ തകരാര്‍; 85,000 യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിച്ച് വോള്‍വോ

S90, XC40, XC60, XC90 മോഡലുകള്‍ക്കാണ് കമ്പനി വില പരിഷ്‌ക്കാരം ആദ്യം നടപ്പിലാക്കുകയെന്നും വ്യക്തമാക്കിയിരുന്നു. ഈ കാറുകള്‍ക്ക് ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ വില വര്‍ധനവാണ് നടപ്പിലാക്കിയിരിക്കുന്നത്.

ഫ്യുവല്‍ പമ്പില്‍ തകരാര്‍; 85,000 യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിച്ച് വോള്‍വോ

വില വര്‍ധനവോടെ വോള്‍വോ ശ്രേണി ഇപ്പോള്‍ ആരംഭിക്കുന്നത് 41,25,000 രൂപ വിലയുള്ള XC40-ലാണ്. XC90 റീചാര്‍ജ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിന് 96,65,000 രൂപ വരെ വിലകള്‍ പോകുന്നു. XC60 ശ്രേണി ആരംഭിക്കുന്നത് 60,90,000 രൂപയില്‍ നിന്നാണ്.

ഫ്യുവല്‍ പമ്പില്‍ തകരാര്‍; 85,000 യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിച്ച് വോള്‍വോ

ഇന്ത്യയില്‍ S60, S90 എന്നിങ്ങനെ രണ്ട് സെഡാനുകളും വോള്‍വോ വില്‍ക്കുന്നു. മുന്‍ ശ്രേണി 45,90,000 രൂപയില്‍ ആരംഭിക്കുമ്പോള്‍ കൂടുതല്‍ പ്രീമിയം S90 ശ്രേണി 60,90,000 രൂപയില്‍ ആരംഭിക്കുന്നു. എന്നിരുന്നാലും, ആഢംബര സെഡാന്‍ ഇനി വോള്‍വോയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്യാത്തതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചുവെന്നാണ് സൂചന.

ഫ്യുവല്‍ പമ്പില്‍ തകരാര്‍; 85,000 യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിച്ച് വോള്‍വോ

വോള്‍വോയുടെ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് S90 എന്തിനാണ് നീക്കം ചെയ്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല. വില വര്‍ദ്ധനവില്‍ S90 വിലനിര്‍ണ്ണയം ഉള്‍പ്പെടുന്ന ഉടന്‍ തന്നെ വോള്‍വോ S90 പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലായി വീണ്ടും സമാരംഭിച്ചേക്കാമെന്നും സൂചനയുണ്ട്.

ഫ്യുവല്‍ പമ്പില്‍ തകരാര്‍; 85,000 യൂണിറ്റ് കാറുകള്‍ തിരിച്ച് വിളിച്ച് വോള്‍വോ

ഇതോടെ അടുത്തിടെ പുറത്തിറക്കി S60 മോഡല്‍ മാത്രമാണ് സെഡാന്‍ ശ്രേണിയില്‍ ബ്രാന്‍ഡിന് നിലവില്‍ രാജ്യത്ത് വില്‍പ്പനയ്ക്കുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Fault With Fuel Pump, Volvo Planning To Recalls Vehicles, Find Here All Details. Read in Malayalam.
Story first published: Tuesday, June 15, 2021, 18:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X