812 സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി ഫെറാറി

812 സൂപ്പർഫാസ്റ്റ് സ്പോർട്‌സ് മോഡലിന്റെ സ്പെഷ്യൽ എഡിഷൻ വേരിയന്റിന്റെ ആദ്യ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ഫെറാറി.

812 സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി ഫെറാറി

2021 മെയ് അഞ്ചിന് ഫെറാറി 812 സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോഡൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. വരാനിരിക്കുന്ന സ്പോർട്‌സ് കാറിന് പരിമിതമായ പ്രൊഡക്ഷനായിരിക്കും ഉണ്ടായിരിക്കുക.

812 സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി ഫെറാറി

ഇത് ബ്രാൻഡിന്റെ ജനപ്രിയ V12 സൂപ്പർകാറായ 812 സൂപ്പർഫാസ്റ്റിന്റെ ആത്യന്തിക പെർഫോമൻസ് പതിപ്പാകുമെന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം തന്നെ സ്റ്റാൻഡേർഡ് 812 സൂപ്പർഫാസ്റ്റിനേക്കാൾ നിരവധി കോസ്മെറ്റിക്, മെക്കാനിക്കൽ അപ്‌ഡേറ്റുകളും വാഹനത്തിന് ലഭിക്കും.

MOST READ: ഇന്ത്യയില്‍ വന്‍ പദ്ധതികളുമായി ടെസ്‌ല; മുംബൈയില്‍ ആസ്ഥാനമന്ദിരം ഒരുങ്ങും

812 സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി ഫെറാറി

പുതിയ മോഡലിന്റെ കോസ്മെറ്റിക് നവീകരണങ്ങളിൽ ബോണറ്റിന്റെ വീതിയിലുടനീളം പ്രവർത്തിക്കുന്ന ഒരു കാർബൺ ബ്ലേഡ്, കൂടുതൽ ആക്രമണാത്മകമായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും സ്പ്ലിറ്ററും, ഗ്ലാസിന് പിന്നിൽ ഭാരം കുറഞ്ഞ അലുമിനിയം പാനൽ, ഒരു വലിയ സംയോജിത സ്‌പോയിലർ, സ്ഥാനം മാറ്റിയ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ഡിഫ്യൂസർ എന്നിവയെല്ലാം ഇടംപിടിക്കും.

812 സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി ഫെറാറി

കാറിന്റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പുനർ‌രൂപകൽപ്പന ചെയ്ത ഡോർ‌ പാനലുകൾ‌ കൂടാതെ ഇന്റീരിയറിൽ ഫെറാറി‌ മാറ്റങ്ങളൊന്നും ഉൾപ്പെടുത്താൻ സാധ്യതയില്ല. എന്നിരുന്നാലും പ്രധാന നവീകരണം എഞ്ചിനിലാകും.

MOST READ: സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

812 സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി ഫെറാറി

65 ഡിഗ്രി V12 എഞ്ചിന്റെ പുതുക്കിയ പതിപ്പാകും കാറിൽ വാഗ്‌ദാനം ചെയ്യുക. പുതിയ വേരിയന്റിൽ ഈ യൂണിറ്റ് പരമാവധി 818 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. അതായത് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 30 bhp അധികം വർധിപ്പിക്കാൻ ഇതിനാകുമെന്ന് സാരം.

812 സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി ഫെറാറി

നിരത്തിലെത്തുന്ന ഫെറാറി സൂപ്പർകാറിലെ എഞ്ചിൻ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റായിരിക്കും. ഫെറാറി വാൽവ് ടൈമിംഗ് സംവിധാനം അപ്‌ഡേറ്റ് ചെയ്തതായും പറയപ്പെടുന്നു. ഇത് എഞ്ചിനെ ഇപ്പോൾ 9,500 rpm-ൽ റെഡ്‌ലൈൻ ചെയ്യാൻ അനുവദിക്കും.

MOST READ: കൊവിഡ് പ്രതിസന്ധിയില്‍ ഹ്യുണ്ടായിയും; അല്‍കാസറിന്റെ അരങ്ങേറ്റം വൈകും

812 സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി ഫെറാറി

ഇറ്റാലിയൻ സൂപ്പർകാർ ബ്രാൻഡും സ്പെഷ്യൽ എഡിഷൻ 812 സൂപ്പർഫാസ്റ്റും പുതിയ പെർഫോമൻസ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും അപ്‌ഡേറ്റ് ചെയ്ത സൈഡ്-സ്ലിപ്പ് കൺട്രോളും റിയർ-വീൽ സ്റ്റിയറിംഗും വാഗ്ദാനം ചെയ്തിട്ടുണ്ട്.

812 സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോഡലിനെ പരിചയപ്പെടുത്തി ഫെറാറി

ഇന്ത്യൻ വിപണിക്കായി V8 ലിമിറ്റഡ് എഡിഷൻ ഫെറാറി മോഡലുകൾ ഉണ്ടെങ്കിലും V12 പെർഫോമൻസ് ലൈനിൽ നിന്നുള്ള കാറുകൾ ഇതുവരെ അനുവദിച്ചിട്ടില്ല. അതിനാൽ തന്നെ 812 സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ എഡിഷൻ മോഡൽ നമ്മുടെ രാജ്യത്ത് അവതരിപ്പിക്കാനുള്ള സാധ്യത വിരളമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഫെറാറി #ferrari
English summary
Ferrari Unveiled The First Official Images Of Special-Edition 812 Superfast. Read in Malayalam
Story first published: Monday, April 26, 2021, 9:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X