താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

ഫിയറ്റിന്റെ എക്കാലത്തേയും വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു പുന്തോ. കമ്പനിയുടെ വാഹനശ്രേണിയില്‍ ഏറ്റവുമധികം ആരാധകരുള്ള മോഡലുകളിലൊന്നായിരുന്നു ഇതെന്നും പറയാം. നിരത്തൊഴിഞ്ഞിട്ടും ശക്തമായ ആരാധക പിന്തുണയാണ് ബ്രാൻഡിനും മോഡലിനും ഇന്നും ഉള്ളത്.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

ഇന്ത്യയിൽ നിന്നു മാത്രയാണ് പിൻമാറിയത് എങ്കിലും ആഗോളതലത്തിൽ ഇന്നും നിറസാന്നിധ്യമാണ് ഈ ഇറ്റാലിയൻ വാഹന നിർമാണ കമ്പനി. ദേ ഇപ്പോൾ പുന്തോ തിരിച്ചെത്താനുള്ള വഴിയൊരുങ്ങുകയാണ്. ഫിയറ്റിന്റെ ജന്മനാട്ടിലും എതാനും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമായിരിക്കും ഈ കാറെത്തുക.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ദീർഘനാളായി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു ഫിയറ്റ്. ആരാധകരുടെയെല്ലാം സ്വപ്‌ന സാക്ഷാത്ക്കാരമായി 2023-ൽ ഫിയറ്റ് ഒരു പുതിയ ബി-സെഗ്മെന്റ് മോഡൽ പുറത്തിറക്കുമെന്ന് സ്റ്റെലാന്റിസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

ഇത് ഒരു കോമൺ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ വാഹനമായിരിക്കും. ഈ മോഡൽ പുന്തോയുടെ പിൻഗാമിയായിരിക്കുമെന്നാണ് കമ്പനി സൂചന നൽകിയിരിക്കുന്നത്. മിക്കവാറും ഫിയറ്റ് പുന്തോ എന്ന് തന്നെയായിരിക്കും ഇതിനെയും വിളിക്കപ്പെടുക.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

പൂഷോയുടെ 208 ഹാച്ച്ബാക്കിന് അടിസ്ഥാനമൊരുക്കുന്ന ഗ്രൂപ്പ് പിഎസ്എയുടെ കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും പുതുതലമുറ പുന്തോ ഒരുങ്ങുക. പൂഷോയ്ക്ക് പുറമെ നിലവിൽ 2008, ഒപെൽ കോർസ, സിട്രൺ C4, DS3 ക്രോസ്ബാക്ക് എന്നിവയ്ക്കും ഈ പ്ലാറ്റ്ഫോം പിന്തുണയേകുന്നുണ്ട്.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

വാസ്തവത്തിൽ ഇന്ത്യയ്ക്കും ബ്രസീലിനുമായി വരാനിരിക്കുന്ന സിട്രൺ C3 കോംപാക്‌ട് എസ്‌യുവി ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 2022 -ൽ സി‌എം‌പി പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പും സിട്രൺ പരിചയപ്പെടുത്തുകയും ചെയ്യും.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

പുതുക്കിയ പ്ലാറ്റ്ഫോം ഭാവി ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനായിരിക്കും ഉപയോഗിക്കുക. പുതിയ ഉൽ‌പ്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിന് പി‌എസ്‌എയും എഫ്‌സി‌എയും 2019 നവംബറിൽ കൈകോർത്തതിന്റെ ഭാഗമാണ് ഈ നീക്കങ്ങൾ.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

പുതുതലമുറ ഫിയറ്റ് പുന്തോ വിൽപ്പനയ്ക്ക് എത്തുമ്പോൾ മൈൽഡ്-ഹൈബ്രിഡ് അല്ലെങ്കിൽ പൂർണ-ഹൈബ്രിഡ് ICE

മോഡലായിരിക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്‌തുത. തുടർന്ന് സൂപ്പർമിനി ഇലക്ട്രിക് പതിപ്പ് 2024 ൽ എത്തും. പുതിയ മോഡൽ യൂറോപ്പിൽ തന്നെയാകും ആദ്യം വിൽപ്പനയ്‌ക്കെത്തുക.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

അവിടെ ബ്രാൻഡിന്റെ ഏറ്റവും വിജയകരമായ കാറുകളായ ഫിയറ്റ് 500, പാണ്ട എന്നിവയുടെ നിരയിലേക്ക് ചേരും. നേരത്തെ പുന്തോയുടെ മുൻതലമുറ മോഡലിനെ 2018 ലാണ് കമ്പനി നിർത്തലാക്കുന്നത്. ആദ്യ തലമുറ ഫിയറ്റ് പുന്തോ 1993 -ൽ യൂനോയുടെ പിൻഗാമിയായാണ് വിപണിയിൽ എത്തുന്നത്.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

രണ്ട് ഡോർ, മൂന്ന് ഡോർ, അഞ്ച് ഡോർ ബോഡി സ്റ്റൈലുകളിലാണ് പുന്തോ അന്ന് അവതരിപ്പിച്ചതും. രണ്ടാം തലമുറ മോഡൽ 1999-ൽ അരങ്ങേറി. ഇത് 3-ഡോർ സ്പോർട്ടിംഗ്, എച്ച്ജിടി പെർഫോമൻസ് വേരിയന്റുകളിൽ നിരത്തിൽ മിന്നിത്തിളങ്ങി.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

തുടർന്ന് 2005-ൽ പുന്തോയുടെ മൂന്നാം തലമുറ അവതരിപ്പിക്കപ്പെട്ടു. ഇതിനെ ഗ്രാൻഡെ പുന്തോ എന്നാണ് ഫിയറ്റ് വിളിച്ചിരുന്നത്. വാഹനത്തെ 2009-ൽ പുന്തോ ഇവോ എന്നും 2012-ൽ പുന്തോ ഫെയ്‌സ്‌ലിഫ്റ്റ് എന്നും പുനർനാമകരണം ചെയ്യപ്പെട്ടു.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

പുതിയ പുന്തോ ബ്രസീലിലോ ഇന്ത്യയിലോ എത്തില്ലെന്നതാണ് നിരാശാജനകം. ബ്രസീലിൽ ഫിയറ്റ് ആർഗോ ഹാച്ച്ബാക്ക് വിൽക്കുമ്പോൾ നമ്മുടെ രാജ്യത്ത് കമ്പനി ജീപ്പിന് വഴിമാറിയിരുന്നു. എന്നിരുന്നാലും പുത്തൻ പുന്തോയ്ക്ക് അടിസ്ഥാനമാകുന്ന കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം ആഭ്യന്തര വിപണിയിൽ എത്തും.

താരരാജാവ് മടങ്ങിയെത്തുന്നു; പുതുതലമുറ പുന്തോ ഹാച്ച്ബാക്ക് യാഥാർഥ്യമാകുന്നു, അവതരണം അടുത്ത വർഷം

അത് സിട്രണിന്റെ വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവിയിലൂടെയാകും ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക. കനത്ത പ്രാദേശികവത്ക്കരണത്തോടെ അണിഞ്ഞൊരുങ്ങുന്ന ഈ വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങളും സജീവമായി നടത്തിവരികയാണിപ്പോൾ.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat considering to bringing back the punto nameplate new gen model launch confirmed
Story first published: Friday, August 6, 2021, 9:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X