പുതുകാലത്തിലേക്ക് ഫിയറ്റിന്റെ കോംപാക്‌ട് എസ്‌യുവി 'പൾസ്'

പദ്‌മിനി, പുന്തോ, പാലിയോ, യുനോ തുടങ്ങിയ കാറുകളിലൂടെ ഇന്ത്യൻ വാഹന പ്രേമികളുടെ മനസ് കീഴടക്കിയ ബ്രാൻഡായിരുന്നു ഫിയറ്റ്. ആഭ്യന്തര വിപണിയിൽ നിന്നും പടിയിറങ്ങിയെങ്കിലും ഇന്നും ആ സ്ഥാനത്തിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല.

പുതുകാലത്തിലേക്ക് ഫിയറ്റിന്റെ കോംപാക്‌ട് എസ്‌യുവി 'പൾസ്'

ഇന്ത്യയിൽ നിന്നും പിൻവാങ്ങിയെങ്കിലും പല അന്താരാഷ്‌ട്ര വിപണിയിലും ഫിയറ്റ് വളരെ സജീവമാണ്. അടുത്തിടെയായി ഇറ്റാലിയൻ വാഹന നിർമാതാക്കൾ പ്രോജക്റ്റ് 363 എന്ന രഹസ്യനാമമുള്ള കോംപാക്‌ട് എസ്‌യുവിയുടെ അണിയറയിൽ ആയിരുന്നു.

പുതുകാലത്തിലേക്ക് ഫിയറ്റിന്റെ കോംപാക്‌ട് എസ്‌യുവി 'പൾസ്'

ഏറെ ശ്രദ്ധനേടിയ മോഡലിന്റെ പേര് ഇപ്പോൾ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫിയറ്റ് പൾസ് എന്ന് വിളിക്കപ്പെടുന്ന ഈ എസ്‌യുവിക്ക് ഒരു ബഹുജന അഭിപ്രായത്തോടെയാണ് അന്തിമരൂപം നൽകിയിരിക്കുന്നതും.

MOST READ: ഇനി പങ്കുവെയ്ക്കലില്ല; കെഎസ്ആർടിസി (KSRTC) കേരളത്തിന് മാത്രം സ്വന്തം

പുതുകാലത്തിലേക്ക് ഫിയറ്റിന്റെ കോംപാക്‌ട് എസ്‌യുവി 'പൾസ്'

സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ ബ്രസീലിൽ ആയിരിക്കും ഈ പുതിയ കോംപാക‌്‌ട് എസ്‌യുവി ആദ്യം വിൽപ്പനയ്ക്ക് എത്തുക. ബെറ്റിമിൽ (എം‌ജി) ഉത്പാദനം ആരംഭിക്കുന്ന ബ്രാൻഡിന്റെ ആദ്യ കോം‌പാക്‌ട് എസ്‌യുവിയാണിത്. MLA എന്ന പുതിയ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫിയറ്റ് പൾസ് നിർമിച്ചിരിക്കുന്നതും.

പുതുകാലത്തിലേക്ക് ഫിയറ്റിന്റെ കോംപാക്‌ട് എസ്‌യുവി 'പൾസ്'

ഇത് അടിസ്ഥാനപരമായി ആർഗോയുടെ PM1-ൽ നിന്നും വികാസം പ്രാപിച്ച പതിപ്പാണ്. പ്ലാറ്റ്‌ഫോമിൽ ഉയർന്ന കരുത്തുള്ള സ്റ്റീലാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. അത് ശക്തവും ദൃഢവുമാണ്. മാത്രമല്ല ലാറ്റിൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പ്രതീക്ഷിക്കുന്നു.

MOST READ: 33,000 രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട കാർസ്‌

പുതുകാലത്തിലേക്ക് ഫിയറ്റിന്റെ കോംപാക്‌ട് എസ്‌യുവി 'പൾസ്'

ഫിയറ്റ് പൾസിന് 2,532 മില്ലിമീറ്റർ വീൽബേസാണുള്ളത്. പുതിയ കോം‌പാക്‌ട് എസ്‌യുവി ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ്യമാണ് അവതരിപ്പിക്കുന്നത്. വൈഡ് റാപ്റൗണ്ട് ഹെഡ്‌ലാമ്പുകളും മധ്യഭാഗത്ത് ഒരു വലിയ ഫിയറ്റ് ലോഗോ ഉൾക്കൊള്ളുന്ന വിശാലമായ ഗ്രില്ലുമാണ് മുൻവശത്തെ പ്രധാന ആകർഷണം.

പുതുകാലത്തിലേക്ക് ഫിയറ്റിന്റെ കോംപാക്‌ട് എസ്‌യുവി 'പൾസ്'

സ്കൾപ്പഡ് ഹുഡ്, ഗ്രില്ലിന് മുകളിൽ പ്രവർത്തിക്കുന്ന ക്രോം ബാർ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും എസ്‌യുവിക്ക് ലഭിക്കും. ഫിയറ്റ് പൾസിൽ റാപ്റൗണ്ട് ടെയിൽ ലൈറ്റുകൾ, ടെയിൽ‌ഗേറ്റ്, ബ്രേക്ക് ലൈറ്റുകളുള്ള മേൽക്കൂര ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലർ, സിൽവർ സ്‌കിഡ് പ്ലേറ്റുള്ള ഡ്യുവൽ-ടോൺ ബമ്പർ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണം എന്നിവയും പരിചയപ്പെടുത്തും.

MOST READ: പണം പിന്നീട് മതി, വണ്ടിയെടുത്തോളൂ; വന്‍ ഓഫറുകളുമായി മഹീന്ദ്ര

പുതുകാലത്തിലേക്ക് ഫിയറ്റിന്റെ കോംപാക്‌ട് എസ്‌യുവി 'പൾസ്'

നാല് എയർബാഗുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫിയറ്റ് കണക്ട് മി ആപ്ലിക്കേഷനുമായുള്ള അനുയോജ്യത എന്നിവയാണ് പൾസിൽ ഫിയറ്റ് വാഗ്‌ദാനം ചെയ്യുന്ന പ്രധാന സവിശേഷതകൾ. കണക്റ്റ് മി ആപ്ലിക്കേഷൻ ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് കാർ സ്റ്റാർട്ട് ചെയ്യാനും ഡോർ ലോക്ക് ചെയ്യാനും ഉപഭോക്താവിനെ അനുവദിക്കും.

പുതുകാലത്തിലേക്ക് ഫിയറ്റിന്റെ കോംപാക്‌ട് എസ്‌യുവി 'പൾസ്'

പൾസിന് പുതിയ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.3 ലിറ്റർ നാച്ചുറൽ ആസ്പിറേറ്റഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാകും സമ്മാനിക്കുക. 6 സ്പീഡ് ഓട്ടോമാറ്റിക്, സിവിടി ടൈപ്പ് എന്നിവയായിരിക്കും ഗിയർബോക്സ് സംവിധാനം.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat Officially Announced The Upcoming Compact SUV Pulse. Read in Malayalam
Story first published: Thursday, June 3, 2021, 16:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X