ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി അഞ്ചാം തലമുറ 2022 Range Rover -ന്റെ ഡിസൈൻ ഹൈലൈറ്റുകൾ പുറത്ത്

ലാൻഡ് റോവർ തങ്ങളുടെ അഞ്ചാം തലമുറ 2022 റേഞ്ച് റോവർ എസ്‌യുവി ഒക്ടോബർ 26 -ന് അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. കാർ നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം എസ്‌യുവിയുടെ മങ്ങിയ ചിത്രം ടീസ് ചെയ്തിരുന്നു, അത് കാറിന്റെ പ്രൊഫൈൽ കാണിക്കുന്നു.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി അഞ്ചാം തലമുറ 2022 Range Rover -ന്റെ ഡിസൈൻ ഹൈലൈറ്റുകൾ പുറത്ത്

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇത് പങ്കുവെച്ചില്ലെങ്കിലും, ഓൺലൈനിൽ ചോർന്ന ചിത്രങ്ങൾ 2022 റേഞ്ച് റോവർ എങ്ങനെയായിരിക്കുമെന്ന് വെളിപ്പെടുത്തി.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി അഞ്ചാം തലമുറ 2022 Range Rover -ന്റെ ഡിസൈൻ ഹൈലൈറ്റുകൾ പുറത്ത്

പുതിയ റേഞ്ച് റോവറിന്റെ ലീക്കഡ് ചിത്രങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് പൂർണ്ണമായും വ്യക്തമല്ല. കൊച്ചെസ്പിയസ് എന്ന ഫ്രഞ്ച് മാസികയാണ് ഇതിന്റെ ഉറവിടമെന്ന് തോന്നുന്നു, ഔദ്യോഗിക ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്ക് അകം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഈ മാഗസീൻ പങ്കുവെച്ചിരുന്നു.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി അഞ്ചാം തലമുറ 2022 Range Rover -ന്റെ ഡിസൈൻ ഹൈലൈറ്റുകൾ പുറത്ത്

പുതിയ തലമുറ റേഞ്ച് റോവറിന്റെ ആറ് ചിത്രങ്ങളാണ് വെബിൽ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളിലൂടെ നോക്കുമ്പോൾ, ഏറ്റവും പുതിയ റേഞ്ച് റോവർ കൂടുതൽ ഷാർപ്പായി കാണപ്പെടുന്നതിന് നിരവധി ഡിസൈൻ മാറ്റങ്ങൾക്ക് വിധേയമായി എന്ന് പറയാൻ സാധിക്കും.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി അഞ്ചാം തലമുറ 2022 Range Rover -ന്റെ ഡിസൈൻ ഹൈലൈറ്റുകൾ പുറത്ത്

പുതിയ റേഞ്ച് റോവർ അതിന്റെ സവിശേഷമായ ഫേസ് വളരെ ചുരുങ്ങിയ രീതിയിലുള്ള മാറ്റങ്ങളോടെ നിലനിർത്തുന്നു. എന്നിരുന്നാലും, ടെയിൽ ഗേറ്റിന് മുകളിലൂടെ ഹൈ ഗ്ലോസ് ബ്ലാക്ക് പാനൽ വഴി ബന്ധിപ്പിച്ചിരിക്കുന്ന വളരെ മെലിഞ്ഞ പുതിയ യൂണിറ്റുകൾ വാഹനത്തിന്റെ പഴയ ടെയിൽ ലൈറ്റുകൾ മാറ്റിസ്ഥാപിക്കുന്നതാണ് പിൻഭാഗത്തെ ഏറ്റവും വലിയ മാറ്റം.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി അഞ്ചാം തലമുറ 2022 Range Rover -ന്റെ ഡിസൈൻ ഹൈലൈറ്റുകൾ പുറത്ത്

ബോഡിയിലെ മിനുസമാർന്ന മിനിമലിസ്റ്റ് ലൈനുകൾ പുതിയ റേഞ്ച് റോവറിന്റെ ഉൾവശത്തേക്കും തുടരുന്നു. ഡാഷ്ബോർഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന വലിയ ഫ്ലോട്ടിംഗ് ഇൻഫോടെയിൻമെന്റ് സ്ക്രീനാണ് പുതിയ റേഞ്ച് റോവറിന്റെ ക്യാബിനുള്ളിലെ വലിയ ആകർഷണം.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി അഞ്ചാം തലമുറ 2022 Range Rover -ന്റെ ഡിസൈൻ ഹൈലൈറ്റുകൾ പുറത്ത്

ജാഗ്വാർ ലാൻഡ് റോവർ 2022 റേഞ്ച് റോവർ എസ്‌യുവിയെ ബ്രാൻഡിന്റെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ PV പ്രോ ഉപയോഗിച്ച് സജ്ജമാക്കാൻ സാധ്യതയുണ്ട്.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി അഞ്ചാം തലമുറ 2022 Range Rover -ന്റെ ഡിസൈൻ ഹൈലൈറ്റുകൾ പുറത്ത്

സൂക്ഷ്മമായി പരിശോധിച്ചാൽ ക്ലൈമറ്റ് കൺട്രോളിന് ഭൗതിക ബട്ടണുകൾ ഉണ്ടെന്ന് വ്യക്തമാകും, ആധുനിക കാറുകളിൽ നിന്ന് ക്രമേണ അപ്രത്യക്ഷമാകുന്ന ഒന്നാണിത്. കൂടാതെ, ഗിയർ സെലക്ടർ ലിവർ വഴി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും പ്രവർത്തിപ്പിക്കാനാകും. ഹുഡിന് കീഴിൽ, എസ്‌യുവിക്ക് 4.4 ലിറ്റർ ടർബോചാർജ്ഡ് V8 യൂണിറ്റ് ലഭിക്കാൻ സാധ്യതയുണ്ട്.

ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി അഞ്ചാം തലമുറ 2022 Range Rover -ന്റെ ഡിസൈൻ ഹൈലൈറ്റുകൾ പുറത്ത്

പുതിയ തലമുറ റേഞ്ച് റോവർ പുതിയ MLA ഫ്ലെക്സ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. റേഞ്ച് റോവർ എസ്‌യുവിയെ ഇലക്ട്രിക് അവതാരത്തിലേക്ക് മാറ്റുന്നതിനായി പ്ലാറ്റ്ഫോം ജാഗ്വാർ ലാൻഡ് റോവറിന് ഒരു വിൻഡോ നൽകിയേക്കാം. 2022 റേഞ്ച് റോവറിനെക്കുറിച്ചുള്ള മറ്റെല്ലാ വിശദാംശങ്ങൾക്കുമായി അടുത്ത ബുധനാഴ്ച വരെ കാത്തിരിക്കേണ്ടി വരും.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Fifth gen land rover range rover design highlights revealed ahead of launch
Story first published: Friday, October 22, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X