Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഈ വര്‍ഷം സെപ്റ്റംബറിലാണ് ഏറ്റവും പുതിയ ടൈഗൂണ്‍ കോംപാക്ട് എസ്‌യുവി രാജ്യത്ത് പുറത്തിറക്കിയത്. രാജ്യത്തെ വിപണി വിഹിതം ഉയര്‍ത്തുന്നതിനായി രൂപീകരിച്ച ഇന്ത്യ 2.0 തന്ത്രത്തിന് കീഴിലുള്ള കമ്പനിയുടെ ആദ്യ ഉല്‍പ്പന്നം കൂടിയാണിത്.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

ഫോക്‌സ്‌വാഗണില്‍ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉത്പന്നമാണ് ടൈഗൂണ്‍ എന്ന് വേണമെങ്കില്‍ പറയാം. പോയ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയില്‍ വിഷന്‍ ഇന്‍ എന്ന കണ്‍സെപ്റ്റായിട്ടായിരുന്നു വാഹനത്തെ കമ്പനി പരിചയപ്പെടുത്തുന്നത്.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

പിന്നീടങ്ങോട്ട് മോഡലിനായുള്ള നീണ്ട നാളത്തെ കാത്തിരിപ്പും, ഒടുവില്‍ പോയ മാസം വിപണിയില്‍ വാഹനം എത്തുകയും ചെയ്തു. ബ്രാന്‍ഡിന്റെ പ്രതീക്ഷകള്‍ക്കൊത്ത് മികച്ച പ്രകടനമാണ് മോഡല്‍ പുറത്തെടുക്കുന്നതെന്നും ബുക്കിംഗ് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

നാളിതുവരെ വാഹനത്തിന് 16,000-ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചുവെന്നാണ് കണക്കുകള്‍. വാഹനം മികച്ച യാത്ര സുഖവും, പണത്തിന് മൂല്യവും വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

രാജ്യത്തെ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ ഭാഗമല്ലാത്ത നിരവധി പുതിയ സവിശേഷതകള്‍ ടൈഗൂണ്‍ കൊണ്ടുവരുകയും ചെയ്യുന്നു. കണക്റ്റഡ് കാര്‍ ടെക് പോലുള്ള സവിശേഷതകള്‍ ഫോക്‌സ്‌വാഗണ്‍ കാറിലെ പുതുമകള്‍ എന്ന് വേണം പറയാന്‍. ടൈഗൂണില്‍ അത് കമ്പനി മികച്ച രീതിയില്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

10.49 ലക്ഷം രൂപയിലാണ് ടൈഗൂണിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഈ വിലയും വാഹനത്തിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിച്ചു. അതിനാല്‍ നിങ്ങള്‍ ഒരു ടൈഗൂണ്‍ കോംപാക്ട് എസ്‌യുവി വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ടൈഗൂണിന്റെ 5 ഗുണങ്ങളും േേപാരായ്മകളും എന്തൊക്കെയെന്ന് ഒന്ന് പരിശോധിക്കാം.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

ടൈഗൂണിന്റെ ഗുണങ്ങള്‍

1. ടൈഗൂണിന് കരുത്തുറ്റ ബില്‍ഡ് ലഭിക്കുന്നു, MQB A0-IN പ്ലാറ്റ്‌ഫോം പോളോ, വെന്റോ അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോമിനേക്കാള്‍ കടുപ്പമുള്ളതാണ്.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

2. ടൈഗൂണ്‍ 1 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പുകളില്‍ ലഭ്യമാണ്, ഇത് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ രണ്ട് പെട്രോള്‍ ഓപ്ഷനുകള്‍ നല്‍കുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ലഭ്യമാണ്.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

3. ഉപഭോക്താക്കള്‍ക്ക് മികച്ച വില്‍പ്പനാന്തര സേവനങ്ങള്‍ക്കായി സര്‍വീസ് പാക്കേജുകള്‍ക്കൊപ്പമാണ് ടൈഗൂണ്‍ വാഗ്ദാനം ചെയ്യുന്നത്. 1 ലിറ്റര്‍ മാനുവലിന് 21,999 വിലയുള്ളപ്പോള്‍, 1.5 ലിറ്റര്‍ മാനുവല്‍, ഓട്ടോമാറ്റിക് എന്നിവയ്ക്ക് 23,999 സര്‍വീസ് പാക്കേജുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

4. 1 ലിറ്റര്‍ എഞ്ചിനുള്ള ടൈഗൂണിന്റെ ഉടമസ്ഥാവകാശത്തിന്റെ വില 37 പൈസ/കി.മീ. ഉയര്‍ന്ന 1.5 ലിറ്റര്‍ ടൈഗൂണിന്റെ ഉടമസ്ഥാവകാശത്തിന് 40 പൈസ/കി.മീ വേണ്ടത്.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

5. കമ്പനി ഇഷ്ടാനുസൃതമാക്കിയ ആക്‌സസറി പാക്കേജുകളും നല്‍കിയിട്ടുണ്ട്, കൂടാതെ ടൈഗൂണിന്റെ ഒരു മികച്ച തെരഞ്ഞെടുപ്പിനായി മൊത്തം 6 പതിപ്പും വാഗ്ദാനം ചെയ്യുന്നു.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

ടൈഗൂണിന്റെ പോരായ്മകള്‍

1. ടൈഗൂണ്‍ വിപണിയില്‍ മത്സരിക്കുന്ന മറ്റ് കോംപാക്ട് എസ്‌യുവികളേക്കാള്‍ വലുപ്പത്തില്‍ ചെറുതാണ്, എന്നിരുന്നാലും, ടയറുകള്‍ക്കിടയിലെ ഇടം മറ്റുള്ളവയേക്കാള്‍ കൂടുതലാണ്

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

2. ടൈഗൂണിന് ഡീസല്‍ ഓപ്ഷന്‍ ലഭിക്കുന്നില്ല എന്നത് ഒരു പോരായ്മയാണ്. നിലവിലെ വിപണി സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഡീസല്‍ ഓപ്ഷന്‍ ലഭിക്കാന്‍ താല്‍പ്പര്യപ്പെടുന്നു എന്നത് കണക്കിലെടുക്കുമ്പോള്‍, മോഡല്‍ അത് നഷ്ടപ്പെടുത്തുന്നു.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

3. കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവപോലുള്ള കാറുകളുടെ ഭാഗമായ സമ്പൂര്‍ണ്ണ കണക്റ്റഡ് കാര്‍ സ്യൂട്ട് ടൈഗൂണ്‍ കോംപാക്ട് എസ്‌യുവി നഷ്ടപ്പെടുത്തുന്നു.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

4. 1.5 ലിറ്റര്‍ എഞ്ചിനുള്ള ജിടി പ്ലസിന്റെ ടോപ്പ്-ഓഫ്-ലൈന്‍ 17.49 ലക്ഷം രൂപയാണ് വില. ഇത് വളരെ കൂടുതലെന്ന് വേണം പറയാന്‍. കാരണം ഓണ്‍-റോഡ് വിലയിലേക്ക് വരുമ്പോള്‍ എളുപ്പത്തില്‍ 20 ലക്ഷം രൂപ കടക്കും.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

5. ടൈഗൂണിന്റെ പിന്‍സീറ്റ് 2 പേര്‍ക്കും 1 കുട്ടിക്കും വേണ്ടത്ര വിശാലമാണ്, പക്ഷേ 3 മുതിര്‍ന്നവര്‍ ഇരുന്നാല്‍ അല്‍പ്പം ബുദ്ധിമുട്ട് അനുഭവപ്പെടും.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, പോളോ, വെന്റോ, ടി-റോക്ക് മോഡലുകള്‍ക്ക് പിന്നാലെ ടൈഗൂണിനെയും സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിക്ക് കീഴില്‍ വാഗ്ദാനം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.

Volkswagen Taigun വാങ്ങാന്‍ പദ്ധതിയുണ്ട?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും പോരായ്മകളും

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, പുനെ, അഹമ്മദാബാദ്, എന്നിവിടങ്ങളിലെ 30 ഫോക്‌സ് വാഗണ്‍ ഔട്ട്ലെറ്റുകളില്‍ പദ്ധതി ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Find here some advantages and disadvantages of volkswagen taigun
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X