അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അടുത്തിടെയാണ് സുസുക്കി രണ്ടാം തലമുറ എസ്-ക്രോസ്, അന്താരാഷ്ട്ര തലത്തില്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയത്. പുതിയ വാഹനം ഉടന്‍ യൂറോപ്പില്‍ വില്‍പ്പനയ്ക്കെത്തുമെന്നും കമ്പനി വ്യക്തമാക്കി. സുസുക്കിയുടെ ഹംഗറി ആസ്ഥാനമായുള്ള ഉപസ്ഥാപനമായ മഗ്യാര്‍ സുസുക്കി കോര്‍പ്പറേഷനില്‍ പുതിയ എസ്-ക്രോസ് നിര്‍മ്മിക്കും.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

യൂറോപ്പിലെ വില്‍പ്പന ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന്, ഓഷ്യാനിക്, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും ആരംഭിക്കും. പുതിയ എസ്-ക്രോസ് ഇന്ത്യയില്‍ എത്തുമോ എന്ന് കാര്യത്തില്‍ കമ്പനി നിലവില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഒരു പുതിയ ഇടത്തരം എസ്‌യുവി ഇതിനകം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഈ ന്യൂ-ജെന്‍ മോഡല്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മാരുതി സുസുക്കിക്ക് നിലവില്‍ പദ്ധതിയില്ലെന്നാണ് സൂചന. ജനറേഷന്‍ മാറ്റത്തിനൊപ്പം, പഴയ മോഡലിനെ അപേക്ഷിച്ച് കുറച്ച് സവിശേഷതകളും ഫീച്ചറുകളും മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും, എസ്-ക്രോസ് നിരവധി പ്രധാന അപ്ഡേറ്റുകളുമായിട്ടാണ് ഇത്തവണ നിരത്തിലെത്തിയിരിക്കുന്നത്.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതിയ തലമുറ സുസുക്കി എസ്-ക്രോസില്‍ കമ്പനി അവതരിപ്പിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമായി വിശദീകരിക്കുകയാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. അപ്ഡേറ്റ് ചെയ്ത എസ്‌യുവിയുടെ മികച്ച അഞ്ച് ഹൈലൈറ്റുകള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഷാര്‍പ്പ് സ്‌റ്റൈലിംഗ്

പുതിയ തലമുറ എസ്-ക്രോസിന്റെ രൂപകല്പന പൂര്‍ണമായും പരിഷ്‌കരിച്ചിട്ടുണ്ട്. മുന്‍വശത്ത്, ഒരു ജോടി നേര്‍ത്ത ഹെഡ്‌ലാമ്പുകളും ഒരു വലിയ ഗ്രില്ലും കാണാന്‍ സാധിക്കും. സൈഡ് പ്രൊഫൈല്‍ മുമ്പത്തേക്കാള്‍ ബോക്സിയര്‍ ആയി കാണപ്പെടുന്നു.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് ഡിസൈനിലേക്ക് കൂടുതല്‍ മസ്‌കുലര്‍ ഭാവം ചേര്‍ക്കുന്നു. പിന്‍ഭാഗത്ത്, ഇതിന് ഒരു ജോടി വിചിത്രമായി കാണപ്പെടുന്ന എല്‍ഇഡി ടെയില്‍ലൈറ്റുകളാണ് ലഭിക്കുന്നത്. ഇരുവശത്തുമുള്ള ബമ്പറുകള്‍ക്ക് ഫാക്‌സ് ബാഷ് പ്ലേറ്റുകള്‍ ലഭിക്കുന്നു, കൂടാതെ വ്യാജ റൂഫ് റെയിലുകളും വാഹനത്തിന് ലഭിക്കുന്നുണ്ട്.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, സംയോജിത ടേണ്‍ സിഗ്‌നലുകളുള്ള ബോഡി-നിറമുള്ള ORVM-കള്‍, ബ്ലാക്ക്-ഔട്ട് ബി, സി പില്ലറുകള്‍ എന്നിവയാല്‍ സൈഡ് പ്രൊഫൈലും സ്പോര്‍ട്ടിയാണ്. ലോ-സ്ലംഗ് മുന്‍-ജെന്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ എസ്-ക്രോസ് കൂടുതല്‍ വലിയ എസ്‌യുവിയായി കാണപ്പെടുന്നുവെന്ന് വേണം പറയാന്‍.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അളവനുസരിച്ച്, പുതിയ എസ്-ക്രോസ് മിക്കവാറും ഔട്ട്ഗോയിംഗ് മോഡലിന് സമാനമാണ്. ഇതിന് 4,300 mm നീളവും 1,785 mm വീതിയും 1,585 mm ഉയരവും 2,600 mm വീല്‍ബേസും ഉണ്ട്. നിലവിലെ മോഡലിന്റെ 1,595 mm ഉയരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ എസ്-ക്രോസിന് 10 mm ഉയരം കുറവാണ്. മറ്റെല്ലാ ഡൈമന്‍ഷണല്‍ വശങ്ങളും തികച്ചും സമാനമാണ്.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പ്രീമിയം ഇന്റീരിയര്‍ ഡിസൈന്‍

പുതിയ എസ്-ക്രോസിന് റെസ്‌റ്റൈല്‍ ചെയ്ത ഇന്റീരിയറും ലഭിക്കുന്നു. 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അപ്ഡേറ്റ് ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള ഡാഷ്ബോര്‍ഡ് ഇപ്പോള്‍ തികച്ചും ആധുനികമായി കാണപ്പെടുന്നു.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മള്‍ട്ടിഫങ്ഷണല്‍, ഫ്രീ-സ്റ്റാന്‍ഡിംഗ്, 9-ഇഞ്ച് HD ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുകയും ചെയ്യുന്നു. ക്യാമറ ഇമേജ് ഡിസ്പ്ലേയും വാഹന വിവരങ്ങളും ആക്സസ് ചെയ്യാനും സ്‌ക്രീന്‍ ഉപയോഗിക്കാം.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

മൊത്തത്തില്‍, നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെന്റര്‍ കണ്‍സോള്‍ വളരെ മെലിഞ്ഞതും സങ്കീര്‍ണ്ണവുമാണ്. അടുത്ത വര്‍ഷം അരങ്ങേറാന്‍ സാധ്യതയുള്ള പുതിയ ബലേനോയിലും ബ്രെസ്സയിലും സമാനമായ അപ്ഡേറ്റുകള്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സ്വിച്ച് ഗിയര്‍, സ്റ്റിയറിംഗ് വീല്‍, ഗിയര്‍ സെലക്ടര്‍ എന്നിവ പഴയതുപോലെ തന്നെയാണ്.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ശക്തമായ എഞ്ചിന്‍

മുന്‍ മോഡലില്‍ നിന്ന് 1.4 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍-4 പെട്രോള്‍ എഞ്ചിനാണ് സുസുക്കി ഏറ്റെടുത്തിരിക്കുന്നത്. ഈ മോട്ടോര്‍ യഥാക്രമം 129 bhp കരുത്തും 235 Nm ഉം പീക്ക് പവറും ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയ്ക്കിടയിലുള്ള ചോയ്സ് ഉള്ള 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തിലാണ് ഇത് വരുന്നത്.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

105 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ സ്മാര്‍ട്ട് ഹൈബ്രിഡ് മോട്ടോറാണ് നിലവിലെ ഇന്ത്യ-സ്‌പെക്ക് എസ്-ക്രോസിന് കരുത്തേകുന്നത്. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയും ഉള്‍പ്പെടുന്നു.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS)

ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ്സ്പോട്ട് മോണിറ്ററിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയവ ഉള്‍പ്പെടുന്ന ADAS-നൊപ്പമാണ് പുതിയ തലമുറ സുസുക്കി എസ്-ക്രോസ് വരുന്നത്. ഈ സുരക്ഷാ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തത് യാത്രക്കാരുടെ ഓണ്‍ബോര്‍ഡ് സുരക്ഷ മെച്ചപ്പെടുത്തുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പിന്‍ ക്രോസ് ട്രാഫിക് അലേര്‍ട്ടും 360° വ്യൂ ക്യാമറയും ഉള്‍പ്പെടുന്ന പാര്‍ക്കിംഗ് സപ്പോര്‍ട്ട് ഫംഗ്ഷനുകളും എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് പ്രധാന മെച്ചപ്പെടുത്തലുകളില്‍ നാല് ഡ്രൈവിംഗ് മോഡുകളുള്ള ALLGRIP 4×4 സിസ്റ്റം ഉള്‍പ്പെടുന്നു.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഉപയോക്താക്കള്‍ക്ക് റോഡ് സാഹചര്യങ്ങള്‍ അല്ലെങ്കില്‍ പരമാവധി ഇന്ധനക്ഷമത വര്‍ധിപ്പിക്കുക അല്ലെങ്കില്‍ ഒപ്റ്റിമല്‍ ഡ്രൈവിംഗ് പ്രകടനം നേടുക തുടങ്ങിയ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി ഡ്രൈവ് മോഡുകള്‍ തെരഞ്ഞെടുക്കാം. ALLGRIP 4×4 സിസ്റ്റം പുതിയ എസ്-ക്രോസിന്റെ ടോപ്പ്-സ്‌പെക്ക് വേരിയന്റുകളോടെ യൂറോപ്യന്‍ വിപണികളില്‍ ലഭ്യമാകും.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

എസ്-ക്രോസിലേക്ക് ഉടന്‍ തന്നെ ശക്തമായ ഹൈബ്രിഡ് ഓപ്ഷന്‍ ചേര്‍ക്കുമെന്ന് ജാപ്പനീസ് നിര്‍മാതാവും വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക വിശദാംശങ്ങള്‍ ഇപ്പോള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അത്ര ചില്ലറക്കാരനല്ല! 2022 Suzuki S-Cross-ന്റെ പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എന്നാല്‍ ഈ സിസ്റ്റം ഒന്നുകില്‍ ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചേക്കാം, അല്ലെങ്കില്‍ സുസുക്കി നിലവിലുള്ള ടൊയോട്ട ഹൈബ്രിഡ് പവര്‍ട്രെയിന്‍ എസ്-ക്രോസിന്റെ ഹുഡിന് കീഴില്‍ പ്ലാന്‍ ചെയ്തേക്കാം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Find here some highlights of 2022 suzuki s cross details
Story first published: Monday, November 29, 2021, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X