കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

2005 മുതല്‍ ഇന്നോവ രാജ്യത്ത് വില്‍പ്പനയ്ക്കെത്തുന്നുണ്ട്. നാളിതുവരെ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട നിരയിലെ ജനപ്രീയ മോഡല്‍ എന്ന ഖ്യാതിയോടെ അതിന്റെ യാത്ര തുടരുകയും ചെയ്യുന്നു.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

ശ്രേണിയില്‍ എതിരാളികള്‍ പലരും എത്തിയെങ്കിലും, ഇന്നോവ ക്രിസ്റ്റയുടെ വില്‍പ്പനയില്‍ വിള്ളല്‍ വരുത്താന്‍ ഇവര്‍ക്കൊന്നും സാധിച്ചിട്ടില്ലെന്ന് വേണം പറയാന്‍. വന്നവരെല്ലാം ജയം കാണാതെ പാതിവഴിയില്‍ പരുപാടി അവസാനിപ്പിച്ച് കളം വിടുകയും ചെയ്തു.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

പ്രായോഗികതയ്ക്കും വിശ്വാസ്യതയ്ക്കും ടൊയോട്ട ഇന്നോവ പ്രധാനമായും അറിയപ്പെടുന്നു, ഇത് ഈ വിഭാഗത്തില്‍ മോഡലിനെ ജനങ്ങളുടെ പ്രിയപ്പെട്ട വാഹനമാക്കി മാറ്റുകയും ചെയ്തു. എന്നിരുന്നാലും, വിമര്‍ശകര്‍ക്ക് പലപ്പോഴും ഇന്നോവയുടെ ഫീച്ചര്‍ ലിസ്റ്റ് താരതമ്യേന അപൂര്‍ണ്ണമാണെന്ന് കാണക്കാക്കുന്നത്.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

ഇതിനെല്ലാം പരിഹാരമായി ഇന്നോവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ നഷ്ടപ്പെടാതിരിക്കാന്‍, ടൊയോട്ട ഇപ്പോള്‍ ഇന്നോവ ക്രിസ്റ്റയുടെ ഒരു പുതിയ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഈ പ്രത്യേക പതിപ്പ് തെരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ എന്താണ് ലഭിക്കുക? എന്തൊക്കെയാണ് ഈ പതിപ്പിലെ പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ എന്നൊക്കെ ഒന്ന് പരിശോധിക്കാം.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

1. 360 ഡിഗ്രി ക്യാമറ

മിക്ക കാറുകളും ഇപ്പോള്‍ റിവേഴ്‌സിംഗ് ക്യാമറയാണ് വാഗ്ദാനം ചെയ്യുന്നത്, അതുപോലെ തന്നെ ഇന്നോവയും. പക്ഷേ, ഈ ഉത്സവ സീസണില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിന്, 360 ഡിഗ്രി ക്യാമറ ഈ പതിപ്പില്‍ വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ ടോപ് വ്യൂ പ്രദാനം ചെയ്യുന്നതിനായി ഡാറ്റയെ സൂപ്പര്‍ഇമ്പോസ് ചെയ്യുന്ന മള്‍ട്ടി-ടെറൈന്‍ മോണിറ്റര്‍ എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

2. ഒരു ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD)

ഇപ്പോള്‍, ഡ്രൈവിംഗ് സമയത്ത് നിങ്ങളുടെ ഡ്രൈവിംഗ് ഡാറ്റ നിങ്ങളുടെ കണ്‍മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ഈ പുതിയ HUD ചില ഡ്രൈവിംഗ് ഡാറ്റ മുന്‍ വിന്‍ഡ്ഷീല്‍ഡിലല്ല, മറിച്ച് ഈ ഉപകരണം വരുന്ന ഒരു അര്‍ദ്ധസുതാര്യ സ്‌ക്രീനില്‍ പ്രൊജക്റ്റ് ചെയ്യാന്‍ സഹായിക്കുന്നു.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

3. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS)

വാഹനത്തിന്റെ ടയര്‍ മര്‍ദ്ദത്തില്‍ എപ്പോഴും ഒരു ടാബ് സൂക്ഷിക്കാന്‍ ഡ്രൈവറെ സഹായിക്കുന്നതിനുള്ള ഒരു TPMS ആണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റൊരു സവിശേഷത.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

4. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍

സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം എളുപ്പത്തില്‍ ഉപയോഗിക്കുന്നതിന് വയര്‍ലെസ് ചാര്‍ജറുകള്‍ ഇത്തവണ ഈ പതിപ്പില്‍ കമ്പനി നല്‍കുണ്ട്. കൂടാതെ, ഈ പരിമിത പതിപ്പിന് ഡാഷ്ബോര്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന വയര്‍ലെസ് ഫോണ്‍ ചാര്‍ജറാണ് ലഭിക്കുന്നത്.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

5. ആംബിയന്റ് കളര്‍ ലൈറ്റിംഗ്

ഈ പ്രത്യേക പതിപ്പിന്റെ മറ്റൊരു പ്രധാന കൂട്ടിച്ചേര്‍ക്കലാണ് ആംബിയന്റ് കളര്‍ ലൈറ്റിംഗ്. ക്യാബിനുള്ളില്‍ സ്വാഗതാര്‍ഹവും മനോഹരവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പുതിയ ഡോര്‍ ലൈറ്റിംഗ് ഉണ്ട്. 16 കളര്‍ ഓപ്ഷനുകളും ഇതില്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

6. എയര്‍ അയോണൈസര്‍

ഈ പുതിയ പതിപ്പില്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നതും വാങ്ങുന്നവര്‍ പോലും ആവശ്യപ്പെടുന്നതുമായ മറ്റൊരു പുതിയ തരം ആക്സസറിയാണ് ഒരു എയര്‍ പ്യൂരിഫയര്‍/അയോണൈസര്‍. ഒരു കപ്പ് ഹോള്‍ഡറില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഒതുക്കമുള്ള വലുപ്പമാണ് ഇവിടെ വാഗ്ദാനം ചെയ്യുന്നത്.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

അതേസമയം വാഹനത്തിന്റെ ഡിസൈന്‍ അല്ലെങ്കില്‍ എഞ്ചിന്‍ സവിശേഷതകളിലോ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഈ പുതിയ ലിമിറ്റഡ് എഡിഷന്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റയെ പോലെയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 164 bhp കരുത്തും 245 Nm ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാനുവല്‍ പതിപ്പ് 148 bhp കരുത്തും 343 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. കൂടാതെ ഓട്ടോമാറ്റിക് പതിപ്പ് 360 Nm torque ഉം സൃഷ്ടിക്കുന്നു.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

2005-ല്‍ വിപണിയില്‍ എത്തിയ ഇന്നോവ ശ്രേണിയുടെ ഒമ്പത് ലക്ഷത്തിലധികം യൂണിറ്റുകള്‍ നാളിതുവരെ കമ്പനി വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് 17.18 ലക്ഷം മുതല്‍ ഉയര്‍ന്ന പതിപ്പിന് 24.99 രൂപ വരെയാണ് എക്സ്ഷോറൂം വില. ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഏഴ്, എട്ട് സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ കമ്പനി വാഗ്ദാനം ചെയ്യും.

കൂടുതലായി എന്തുണ്ട്?; അറിയാം Innova Crysta ലിമിറ്റഡ് എഡിഷന്‍ പതിപ്പില്‍ Toyota വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകള്‍

വാഹനത്തിന്റെ പരിമിതമായ യൂണിറ്റുകള്‍ മാത്രമാകും ലഭ്യമാകുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഡീലര്‍ഷിപ്പുകളില്‍ സ്റ്റോക്കുകള്‍ അവസാനിക്കുന്നതുവരെ മാത്രമേ ലിമിറ്റഡ് എഡിഷന്‍ പാക്കേജ് ലഭ്യമാകൂകയുള്ളു എന്ന് ചുരുക്കം.

Most Read Articles

Malayalam
English summary
Find here some top highlights you can see in toyota innova crysta limited edition
Story first published: Friday, October 22, 2021, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X