2021 S-ക്ലാസ് സെഡാനിൽ മെർസിഡീസ് അവതരിപ്പിക്കുന്ന സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ

മെർസിഡീസ് ബെൻസ് 2021 S-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ചു. മെർസിഡീസിന്റെ ഏറ്റവും പുതിയ ആഢംബര സെഡാന്റെ വില ഡീസലിന് 2.19 കോടി രൂപയും പെട്രോൾ മോഡലിന് 2.17 കോടി രൂപയുമാണ് എക്സ്-ഷോറൂം വില.

2021 S-ക്ലാസ് സെഡാനിൽ മെർസിഡീസ് അവതരിപ്പിക്കുന്ന സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ

പുതിയ അപ്‌ഡേറ്റുകളുടെ ശ്രേണിയിലെ എക്കാലത്തെയും ഏറ്റവും നൂതനമായ S-ക്ലാസ് ആയി 2021 മാറിയിരിക്കുകയാണ്. മെർസിഡീസ് മുൻ‌നിര ലിമോസിന്റെ ഏഴാം തലമുറ മോഡലിനെ സാങ്കേതികമായി മാത്രമല്ല, അതിന്റെ ഡ്രൈവിംഗ് അനുഭവത്തെയും ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നുവെന്ന് അവകാശപ്പെടുന്നു.

2021 S-ക്ലാസ് സെഡാനിൽ മെർസിഡീസ് അവതരിപ്പിക്കുന്ന സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ

ഏറ്റവും പുതിയ അപ്‌ഡേറ്റോടെ, ഔഡി A8, ബി‌എം‌ഡബ്ല്യു 7 സീരീസ് തുടങ്ങിയ സെഗ്‌മെന്റിലെ മറ്റ് കാറുകളോട് പുതുതലമുറ S-ക്ലാസ് മത്സരിക്കുന്നത് തുടരുന്നു. 2021 മെർസിഡീസ് S-ക്ലാസിൽ ആദ്യമായി നിർമ്മാതാക്കൾ അവതിരിപ്പിക്കുന്ന ചില പ്രധാന ഹൈലൈറ്റുകൾ ഇതാ.

2021 S-ക്ലാസ് സെഡാനിൽ മെർസിഡീസ് അവതരിപ്പിക്കുന്ന സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ

1. പിൻ ആക്‌സിൽ സ്റ്റിയറിംഗ്:

ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം, നിലവിലെ സൂപ്പർ കാറുകളിൽ സാധാരണയായി കാണപ്പെടുന്ന റിയർ ആക്‌സിൽ സ്റ്റിയറിംഗുമായി S-ക്ലാസ് എത്തിയിരിക്കുന്നു.

2021 S-ക്ലാസ് സെഡാനിൽ മെർസിഡീസ് അവതരിപ്പിക്കുന്ന സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ

റിയർ ആക്‌സിലിലെ സ്റ്റിയറിംഗ് ആംഗിൾ 4.5 ഡിഗ്രി വരെ ആണെന്ന് കമ്പനി പറയുന്നു, ഇത് ഇറുകിയ സ്ഥലങ്ങളിൽ വളരെ സൗകര്യപ്രദമായിരിക്കും. അതിനുപുറമെ, എക്സ്റ്റെന്റഡ് വീൽബേസിൽ ഉയർന്ന വേഗതയിൽ മികച്ച ഹാൻഡ്‌ലിംഗ് വാഗ്ദാനം ചെയ്യും.

2021 S-ക്ലാസ് സെഡാനിൽ മെർസിഡീസ് അവതരിപ്പിക്കുന്ന സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ

2. NTG7 MBUX (മെർസിഡീസ് ബെൻസ് യൂസർ എക്സ്പീരിയൻസ്):

NTG7 MBUX പുതിയ S-ക്ലാസിൽ അരങ്ങേറുന്നു. മുൻ മോഡലിൽ അവതരിപ്പിച്ച യൂണിറ്റിനേക്കാൾ 50 ശതമാനം കൂടുതലാണ് ഇതിൽ MBUX -ന്റെ കമ്പ്യൂട്ടിംഗ് പവർ എന്ന് കമ്പനി അവകാശപ്പെടുന്നു

2021 S-ക്ലാസ് സെഡാനിൽ മെർസിഡീസ് അവതരിപ്പിക്കുന്ന സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ

കാറിന് അഞ്ച് സ്‌ക്രീനുകൾ ലഭിക്കുന്നു, ഡ്രൈവർ, യാത്രക്കാർ, വാഹനം എന്നിവ തമ്മിലുള്ള ഇന്റർഫേസിലെ ഒരു നാഴികക്കല്ലാണ് എന്ന് മെർസിഡീസ് വ്യക്തമാക്കുന്നു.

2021 S-ക്ലാസ് സെഡാനിൽ മെർസിഡീസ് അവതരിപ്പിക്കുന്ന സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ

3. പുതിയ പോർട്രെയ്റ്റ് OLED ഹെഡ് യൂണിറ്റ്:

ഏറ്റവും പുതിയ മെർസിഡീസ് S-ക്ലാസിൽ കണ്ടെത്തുന്ന എല്ലാ പുതിയ പോർട്രെയ്റ്റ് OLED ഹെഡ് യൂണിറ്റ് ഇപ്പോൾ മികച്ച ഉപയോക്തൃ ഇന്റർഫേസിനായി 64 ശതമാനം വലിയ സ്‌ക്രീൻ ഏരിയ നൽകുന്നു. കൂടാതെ, 12.3 ഇഞ്ച് വ്യാപിച്ചുകിടക്കുന്ന പുനർ‌രൂപകൽപ്പന ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കാറിന് ലഭിക്കുന്നു.

2021 S-ക്ലാസ് സെഡാനിൽ മെർസിഡീസ് അവതരിപ്പിക്കുന്ന സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ

4. തടസ്സമില്ലാത്ത ഡോർ ഹാൻഡിലുകൾ:

ഒരു S-ക്ലാസിലെ ആദ്യത്തേതായ പുതിയ തടസ്സമില്ലാത്ത ഡോർ ഹാൻഡിലുകൾ ഇതിന് ലഭിക്കുന്നു. ഡ്രൈവർ ഡോർ ഹാൻഡിലിന്റെ പുറംഭാഗത്ത് എത്തുമ്പോഴോ സ്പർശിക്കുമ്പോഴോ അവ സജീവമാവുകയും, ഹാൻഡിലുകൾ ഇലക്ട്രിക്കലായി എക്സ്റ്റെൻഡ് ചെയ്യുകയും ചെയ്യുന്നു.

2021 S-ക്ലാസ് സെഡാനിൽ മെർസിഡീസ് അവതരിപ്പിക്കുന്ന സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ

5. ഫ്രണ്ടൽ എയർബാഗ്:

പുതിയ S-ക്ലാസിന് പിൻ സീറ്റുകളിൽ പിന്നിലുള്ള രണ്ട് യാത്രക്കാർക്കായി ലോകത്തിലെ ആദ്യത്തെ ഫ്രണ്ടൽ എയർബാഗ് ലഭിക്കുന്നു. കടുത്ത ഫ്രണ്ടൽ കൂട്ടിയിടികളിൽ ഇത് തലയിലും കഴുത്തിലും ഉണ്ടായോക്കാവുന്ന കേടുപാടുകൾ കുറയ്ക്കുകയും അതിനാൽ യാത്രക്കാരെ കാർ സുരക്ഷിതമാക്കുകയും ചെയ്യുന്നുവെന്ന് മെർസിഡീസ് അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Five Segment First Features In 2021 Mercedes Benz S-Class. Read in Malayalam.
Story first published: Saturday, June 19, 2021, 20:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X