പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം ഫോഴ്സ് മോട്ടോർസ് അപ്പ്ഡേറ്റ് ചെയ്ത 2021 ഗൂർഖ എസ്‌യുവി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. 13.59 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയക്കാണ് വാഹനം എത്തുന്നത്.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

ഈ വിലയിൽ, പുതിയ ഗൂർഖ 12.98 ലക്ഷത്തിനും 15.08 ലക്ഷത്തിനും ഇടയിൽ വിലവരുന്ന അതിന്റെ നേരിട്ടുള്ള എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാൾ വില കുറവിൽ വരുന്നു.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

ഒക്ടോബർ 15 മുതൽ എസ്‌യുവിയുടെ ഡെലിവറികൾ നിർമ്മാതാക്കൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുകയിൽ എസ്‌യുവി മുൻകൂട്ടി ബുക്ക് ചെയ്യാം.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

മോഡുലാർ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച 2021 ഫോഴ്സ് ഗൂർഖ ഇപ്പോൾ അതിന്റെ മുൻ മോഡലിനെക്കാൾ നീളവും വീതിയുമുള്ളതാണ്. റെഡ്, ഓറഞ്ച്, വൈറ്റ്, ഗ്രീൻ, ഗ്രേ എന്നീ അഞ്ച് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ലൈഫ്‌സ്റ്റൈൽ എസ്‌യുവി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

പുതുതലമുറ പതിപ്പിൽ ഗൂർഖ, ഇപ്പോൾ 4,116 mm നീളവും 1,812 mm വീതിയും 2,075 mm വീതിയും, 2,400 mm വീൽബേസുമായിട്ടാണ് എത്തുന്നത്. മുൻ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഗൂർഖയ്ക്ക് 124 mm കൂടുതൽ നീളവും 22 mm കൂടുതൽ വീതിയും 20 mm കൂടുതൽ ഉയരവുമുണ്ട്. എസ്‌യുവി 5.65 മീറ്റർ ടേണിംഗ് റേഡിയസ് വാഗ്ദാനം ചെയ്യുന്നു.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

2021 ഫോഴ്സ് ഗൂർഖ സവിശേഷതകൾ

പുതിയ ഗൂർഖയ്ക്ക് കരുത്ത് പകരുന്നത് 2.6 ലിറ്റർ മെർസിഡീസ് ഡെറിവേഡ് കോമൺ-റെയിൽ, ഡയറക്ട് ഇഞ്ചക്ഷൻ ടർബോചാർജ്ഡ് ഡീസൽ എൻജിനാണ്, ഇത് 91 bhp കരുത്തും 1,400-2,400 rpm -ൽ 250 Nm torque ഉം ഉത്പാദിപ്പിക്കും.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

ഈ പവർട്രെയിൻ അഞ്ച് സ്പീഡ് മെർസിഡീസ് G-28 ട്രാൻസ്മിഷനുമായി കേബിൾ ഷിഫ്റ്റും ഹൈഡ്രോളിക് ആക്റ്റിവേറ്റഡ് ക്ലച്ചും ഉപയോഗിച്ച് സുഗമമായ ഷിഫ്റ്റുകൾക്കായി കണക്ട് ചെയ്തിരിക്കുന്നു. ലീൻ NOX ട്രാപ്പ് ഉപയോഗിച്ച് പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഈ ബിഎസ് VI കംപ്ലയിന്റ് എഞ്ചിന് ആഡ് ബ്ലൂവിന്റെ ആവശ്യമില്ല.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

വാറന്റി

ഫോഴ്സ് മോട്ടോഴ്സ് ഇന്ത്യ പുതിയ ഗൂർഖയോടൊപ്പം 1.5 ലക്ഷം കിലോമീറ്ററുകൾ അല്ലെങ്കിൽ നാല് സൗജന്യ സർവ്വീസുകൾക്കൊപ്പം മൂന്ന് വർഷ സ്റ്റാൻഡേർഡ് വാറണ്ടിയും നൽകുന്നു. ഓൺറോഡ് സഹായത്തിനായി 6,200 ടച്ച് പോയിന്റുകളുള്ള ഓട്ടോ യൂറോപ്പ ഇന്ത്യയുമായി കമ്പനി കൈകോർത്തിട്ടുണ്ട്. പുതിയ ഗൂർഖ മോടിപിടിപ്പിക്കാൻ ഉപഭോക്താക്കൾക്ക് നിരവധി ആക്‌സസറികളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

2021 ഫോഴ്സ് ഗൂർഖ ഡിസൈൻ, ഇന്റീരിയർ

പുതിയ ഗൂർഖ യഥാർത്ഥ ക്ലാസിക്, പരുക്കൻ ബോക്സി ശൈലി നിലനിർത്തുന്നു. ഫ്രണ്ടിൽ മുൻ മോഡലിൽ വാഗ്ദാനം ചെയ്തിരുന്ന F-ലോഗോയ്ക്ക് പകരമായി ഒരു ബോൾഡ് ഗൂർഖ ലോഗോയാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. പൈലറ്റ് ലാമ്പ്സ്, ലോ ബീം, ഹൈ ബീം എന്നിവ ഉൾപ്പെടുന്ന എൽഇഡി ഫോഴ്സ് പ്രോ എഡ്ജ് ഹെഡ്‌ലാമ്പുകൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു വാഹനമാണിത്.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

എസ്‌യുവിയിൽ ജുവൽ പോലെ വൃത്താകൃതിയിലുള്ള ഡിആർഎല്ലുകളും (ഡേടൈം റണ്ണിംഗ് ലാമ്പുകൾ) ഫ്രണ്ട് ഫെൻഡറുകളിൽ എൽഇഡി ഇൻഡിക്കേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

കട്ടിയുള്ള വീൽ ആർച്ചുകളും സൈഡ് സ്റ്റെപ്പ് റെയിലുകളും എസ്‌യുവിയിൽ ഉണ്ട്. ഇത് 16 ഇഞ്ച് സ്റ്റീൽ വീലുകളിൽ വരുന്നു. വശങ്ങളിൽ 4x4x4 ബാഡ്ജ് ഉണ്ട്, ഇത് പുതിയ ഫോഴ്സ് ഗൂർഖയുടെ ഓൾ ടെറൈൻ ഓൾ വെതർ ശേഷിയെയും സൂചിപ്പിക്കുന്നു.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

നാല്-സീറ്റർ, മൂന്ന്-ഡോർ എസ്‌യുവിയാണ് പുതിയ ഫോഴ്‌സ് ഗൂർഖ; നാല് യാത്രക്കാർക്കും ക്യാപ്റ്റൻ സീറ്റുകൾ വാഹനം വാഗ്ദാനം ചെയ്യുന്നു. പുതിയ ഗൂർഖ യാത്രക്കാർക്കായി സെഗ്മെന്റ് ലീഡിംഗ് ലെഗ് റൂം, ഹെഡ് റൂം, എൽബോ റൂം എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

നാവിഗേഷനോടൊപ്പം ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ സപ്പോർട്ടുമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പോലുള്ള പുതിയ മിഡ്നൈറ്റ് ബ്ലാക്ക് ഇന്റീരിയറും പുതിയ നൂതന സവിശേഷതകളും ഇതിലുണ്ട്. 500 ലിറ്റർ ശേഷിയുള്ള ലഗേജ് സ്പെയ്സും ഗൂർഖ വാഗ്ദാനം ചെയ്യുന്നു.

പരിഷ്കരണങ്ങളോടെ ഇന്ത്യൻ വിപണിയിൽ പുതുതലമുറ Gurkha പുറത്തിറക്കി Force; വില 13.59 ലക്ഷം രൂപ

നാല് യാത്രക്കാർക്കും ചാർജ്ജിംഗ് പോർട്ടുകളും എസ്‌യുവിയിൽ ഉണ്ട്. സവിശേഷതകളുടെ അടിസ്ഥാനത്തിൽ, പുതിയ ഗൂർഖയ്ക്ക് ടിൽറ്റ് & ടെലിസ്കോപ്പിക് സ്റ്റിയറിംഗ്, പവർ വിൻഡോകൾ, സെൻട്രൽ ലോക്കിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, വൈപ്പറുകളുള്ള സിംഗിൾ-പീസ് പിൻ ഡോർ, വേരിയബിൾ ഇന്റർമിറ്റനഡ് സ്പീഡ് ഫ്രണ്ട് വൈപ്പറുകൾ, കോർണറിംഗ് ലാമ്പുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയവ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Force launched updated 2021 gurkha off roader suv in indian market
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X