ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

ഓഫ്-റോഡ് പ്രേമികൾക്കിടയിൽ മാത്രം പ്രചാരത്തിലുള്ള ഒരു മോഡലാണ് ഫോഴ്‌സ് ഗൂർഖ. എന്നാൽ മഹീന്ദ്ര ഥാർ വരെ ലൈഫ്-സ്റ്റൈൽ എസ്‌യുവിയായി മാറിയപ്പോൾ ഗൂർഖയെയും ഇതേ ശ്രേണിയിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ ഇന്ത്യൻ വാഹന നിർമാതാക്കൾ ആസൂത്രണം ചെയ്‌തു.

ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

തുടർന്ന് 2020 ഓട്ടോ എക്‌സ്‌പോയിൽ ഫോഴ്‌സ് മോട്ടോർസ് അടിമുടി മാറ്റങ്ങളോടെ ഗൂർഖയെ പ്രദർശിപ്പിക്കുകയും ചെയ്‌തു. തുടർന്ന് കൊവിഡ് പ്രതിസന്ധിയിൽ എസ്‌യുവിയുടെ അരങ്ങേറ്റവും വൈകുകയായിരുന്നു. എന്നാൽ ഇനി അധികം കാത്തിരിക്കേണ്ടന്ന് അറിയിച്ചിരിക്കുകയാണ് ഫോഴ്‌സ്.

ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

പുതിയ ഗൂർഖയെ ഉടൻ തന്നെ വിപണിയിൽ അവതരിപ്പിക്കുമെന്ന സ്ഥിരീകരണവുമായി പുതിയൊരു ടീസർ വീഡിയോ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. നിരവധി തവണ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിയ എസ്‌യുവിയുടെ ബ്രോഷർ ചിത്രങ്ങളും അടുത്തിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

പുതിയ ലാഡർ-ഓൺ-ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന ഫോഴ്‌സ് ഗൂർഖ ഒരുങ്ങിയിരിക്കുന്നത്. നിലവിലുള്ള ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളും വരാനിരിക്കുന്ന കാൽ‌നട സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന ഏറ്റവും പുതിയ ശക്തമായ ബോഡിഷെലും എസ്‌യുവി സവിശേഷമാക്കുന്നു.

ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള റെട്രോ-സ്റ്റൈൽ ഹെഡ്‌ലാമ്പുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന പുതുക്കിയ ഫ്രണ്ട് ഗ്രില്ലാണ് പുതിയ മോഡലിലെ മറ്റൊരു പ്രധാന ആകർഷണം. എന്നിരുന്നാലും ഓൾഡ്-സ്‌കൂൾ പരുക്കൻ രൂപകൽപ്പന അതേപടി നിലനിർത്താനും ബ്രാൻഡ് ശ്രദ്ധിച്ചിട്ടുണ്ട്.

ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

ക്ലാഡിംഗോടു കൂടിയ വീൽ ആർച്ചുകൾ, പുതുക്കിയ 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് ഗൂർഖയുടെ 2021 ആവർത്തനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം പുതിയ ഫോഗ് ലാമ്പ് അസംബ്ലി, പുതിയ ബമ്പറുകൾ, പുതിയ ടെയിൽ ലാമ്പുകൾ എന്നിവയും എസ്‌യുവിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

സ്നോർക്കൽ, മേൽക്കൂര കാരിയർ, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്‌പെയർ വീൽ എന്നിവയുൾപ്പെടെ ഒന്നിലധികം ആക്‌സസറികളും പുതിയ ഫോഴ്‌സ് ഗൂർഖയിൽ വരും. പുറത്ത് മാത്രമല്ല, അകത്തളത്തിലും കാര്യമായ പരിഷ്ക്കാരങ്ങളാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

ആധുനിക സവിശേഷതകൾ ഉൾക്കൊള്ളിച്ച് പുതിയ ഫോഴ്‌സ് ഗൂർഖയുടെ ഇന്റീരിയറും ഇനി പ്രാധാന്യമർഹിക്കും. ഹാർഡ് പ്ലാസ്റ്റിക്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ, എസി യൂണിറ്റിനായി പുതുക്കിയ ബട്ടണുകൾ എന്നിവയുള്ള പുതിയ ഡാഷ്‌ബോർഡാണ് എസ്‌യുവിയിൽ വരുന്നത്.

ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

ഇൻഫോടൈൻമെന്റ് സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെയും പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനുമിടയിൽ ഒരു ഡിജിറ്റൽ MID യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നു. ടിൽറ്റ് അഡ്ജസ്റ്റ്മെന്റ് ഫംഗ്ഷനുമായാണ് എസ്‌യുവിയുടെ സ്റ്റിയറിംഗ് വീൽ വരുന്നത്.

ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

3-ഡോർ ഓഫ്-റോഡർ എസ്‌യുവിയാണ് പുതിയ ഫോഴ്‌സ് ഗൂർഖ എന്നതിൽ സംശയം വേണ്ട. രണ്ടാം നിരയിലെ യാത്രക്കാർക്കായി മുൻവശത്തെ സീറ്റുകളും മൂന്നാം നിരയ്ക്ക് ഓപ്ഷണൽ സൈഡ് ഫേസ് സീറ്റുകളുമാണ് വാഗ്ദാനം ചെയ്യുന്നത്.

ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

90 bhp കരുത്തിൽ 280 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ബിഎസ്-VI കംപ്ലയിന്റ് ഡീസൽ എഞ്ചിനാണ് പുതിയ 2021 ഫോഴ്‌സ് ഗൂർഖയ്ക്ക് തുടിപ്പേകുന്നത്. ബിഎസ്-IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ നവീകരിച്ച എഞ്ചിൻ കൂടുതൽ ശക്തമാണ്.

ഔദ്യോഗിക സ്ഥിരീകരണം എത്തി; പുത്തൻ ഫോഴ്‌സ് ഗൂർഖ എസ്‌യുവി വിപണിയിലേക്ക്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഫോർ വീൽ ഡ്രൈവ് സംവിധാനവും ലിവർ വഴി നിയന്ത്രിക്കുന്ന മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യലുകളുമായാണ് ലൈഫ് സ്റ്റൈൽ എസ്‌യുവി വരുന്നത്. അതോടൊപ്പം ടു-വീൽ ഡ്രൈവ് സംവിധാനവും പുതിയ ഫോർസ് ഗൂർഖയിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
Force Motors Officially Announced That The New Gurkha Will Be Introduced Soon. Read in Malayalam
Story first published: Monday, June 14, 2021, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X