ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

നിരത്തുകളില്‍ പരീക്ഷണയോട്ടം സജീവമാണെങ്കിലും, ഫോഴ്സ് മോട്ടോര്‍സ് ഇതുവരെ ബിഎസ് VI ഗൂര്‍ഖ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടില്ല. 15 മാസം മുമ്പ് 2020 ഓട്ടോ എക്സ്പോയിലാണ് ഓഫ് റോഡ് എസ്‌യുവിയുടെ പുതിയ പതിപ്പ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

എന്നിരുന്നാലും, പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബിഎസ് VI ഗൂര്‍ഖ, 2022 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എത്തുമെന്നാണ് വിവിധ ഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കമ്പനി ദീര്‍ഘനാളായി കാത്തിരുന്ന ഗൂര്‍ഖ സമാരംഭിച്ചേക്കും.

ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

രാജ്യത്തെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ ഓഫ്-റോഡ് എസ്‌യുവിയുടെ ടെസ്റ്റ് ഡ്രൈവുകള്‍ ആരംഭിച്ചതായും ഉറവിടങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യം അരങ്ങേറ്റം വൈകിപ്പിച്ചിരുന്നു.

ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

ഇതിന് പിന്നാലെ ഇപ്പോള്‍ രണ്ടാം തരംഗം കൂടി വന്നതോടെ അവതരണം വീണ്ടും അവതാളത്തിലായെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. അതേസമയം വാഹനത്തിന്റെ നിരത്തുകളിലെ പരീക്ഷണയോട്ടം ഇപ്പോഴും സജീമാണ്.

ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

കഴിഞ്ഞ വര്‍ഷം ഓട്ടോ എക്സ്പോയില്‍ എസ്‌യുവി മോഡലില്‍ പ്രദര്‍ശിപ്പിച്ച എല്ലാ ആഡ്-ഓണ്‍ ആക്സസറികളും ഗൂര്‍ഖയുടെ പരീക്ഷണയോട്ടം നടത്തുന്ന മോഡലുകളിലും കണ്ടിരുന്നു.

ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

വരാനിരിക്കുന്ന ഗൂര്‍ഖയില്‍ കമ്പനി നിരവധി ബാഹ്യവും ആന്തരികവുമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്നില്‍ നിന്ന് ആരംഭിക്കുമ്പോള്‍, പുനര്‍നിര്‍മ്മിച്ച ഗ്രില്ലിനൊപ്പം പുതിയ ഫ്രണ്ട് ഫാസിയ, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പുകള്‍, രണ്ട് അറ്റത്തും പുതിയ ബമ്പര്‍ ഡിസൈന്‍ എന്നിവ ലഭിക്കും.

ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

ഓള്‍ എറൗണ്ട് ബോഡി ക്ലാഡിംഗ്, പുതുക്കിയ ടെയില്‍ ലാമ്പുകള്‍, ടെയില്‍-ഗേറ്റ് മൗണ്ട് ചെയ്ത സ്‌പെയര്‍ ടയര്‍ എന്നിവയും എസ്‌യുവിയുടെ മറ്റ് ചില സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഓഫ്-റോഡ് എസ്‌യുവിയുടെ ഇന്റീരിയറിലും നിരവധി പുതിയ സവിശേഷതകളോടെ അപ്ഡേറ്റ് ചെയ്യും.

ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, MID ഡിസ്പ്ലേയുള്ള പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, രണ്ടാം നിരയിലെ വ്യക്തിഗത സീറ്റുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത വൃത്താകൃതിയിലുള്ള എയര്‍ വെന്റുകള്‍ എന്നിവയും ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

ഒന്നും രണ്ടും വരിയില്‍ നാല് ഫോര്‍വേഡ് ഫേസിംഗ് സീറ്റുകളുള്ള ബിഎസ് VI ഗൂര്‍ഖയില്‍ ഒരേ ഇരിപ്പിടം തുടരും. എസ്‌യുവിയുടെ ബൂട്ടില്‍ രണ്ട് സീറ്റുകള്‍ കൂടി അഭിമുഖീകരിക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ, ഫോഴ്സ് ഗൂര്‍ഖയ്ക്ക് ഫാക്ടറിയില്‍ നിന്ന് നിരവധി ആക്സസറികള്‍ വാഗ്ദാനം ചെയ്യും.

ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

ഇതില്‍ ഒരു വിന്‍ഡ്ഷീല്‍ഡ് പ്രൊട്ടക്ടര്‍ ഫ്രെയിം, റൂഫ് റാക്ക്, ഒരു സൈഡ് സ്റ്റെപ്പ് എന്നിവ ഉള്‍പ്പെടുന്നു. സമാരംഭിക്കുന്ന സമയത്ത് കൂടുതല്‍ ആക്സസറികള്‍ വെളിപ്പെടുത്താനാകുമെന്നാണ് സൂചന.

ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

2.6 ലിറ്റര്‍ ഡീസല്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഓഫ്-റോഡ് എസ്‌യുവിയുടെ കരുത്ത്. ഇത് 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നു. ഒരു സ്റ്റാന്‍ഡേര്‍ഡ് അഞ്ച്-സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

ഇനി വൈകില്ല; ബിഎസ് VI ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം ഉടന്‍

ട്രാന്‍സ്ഫര്‍ കേസ് ഉപയോഗിച്ച് നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കും. വാഹനത്തില്‍ മാനുവല്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലുകളും ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളെ നേരിടാന്‍ കുറഞ്ഞ അനുപാതമുള്ള ഗിയര്‍ബോക്സും ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Force Motors Revealed Most Awaited New BS6 Gurkha SUV India Launch Timeline, Find Here New Details. Read in Malayalam.
Story first published: Friday, June 11, 2021, 10:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X