Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

അടുത്തിടെ അനാവരണം ചെയ്ത പുതുതലമുറ ഫോഴ്സ് ഗൂർഖ വ്യക്തമായി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു മോഡലാണ്. പിൽകാലത്തെ G-വാഗനുകളോട് സാമ്യമുള്ള, വാഹനത്തിന്റെ ബോക്സി സിലൗറ്റിന്റെയും അപ്പ്റൈറ്റ് സ്റ്റാൻസുമാണ് വാഹനത്തിന്റെ ലുക്കിന് മാറ്റ് കൂട്ടുന്നത്.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

എന്നാൽ കാർ നിർമ്മാതാക്കൾ ഈ ലുക്കിൽ മാത്രം ഒതുങ്ങുന്നില്ല ഓഫ്-റോഡറിന്റെ പൗരുഷവും ബോൾഡ് ഭാവവും കൂടുതൽ മെച്ചപ്പെടുത്താൻ വിവിധ ആക്‌സസറികൾ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

ഈ ആഡ്-ഓണുകളിൽ ഓഫ് റോഡ പാതകളിൽ മരക്കൊമ്പുകൾക്കും മറ്റ് അവശിഷ്ടങ്ങൾക്കുമെതിരായ സംരക്ഷണത്തിനായി ഒരു വിൻഡ് സ്ക്രീൻ ബാർ, അധിക ലഗേജ് സൂക്ഷിക്കാനുള്ള റൂഫ് ക്യാരിയർ, റൂഫ് റെയിലുകൾ, റൂഫ് ക്യാരിയറിലേക്ക് എളുപ്പത്തിൽ എത്തി ചേരാൻ ഒരു പിൻ ലാഡർ, ഒരു ടെയിൽ ലാമ്പ് ഗ്രില്ല് എന്നിവ ഉൾപ്പെടുന്നു.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

കൂടാതെ, ഓഫ്-റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് കാർ നിർമ്മാതാക്കൾ അലോയി വീലുകളും ഓൾ-ടെറൈൻ ടയറുകളും വാഹനത്തിന് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഗൂർഖയ്ക്കുള്ളിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനായി രണ്ട് അധിക ചൈൽഡ് സീറ്റുകളും കമ്പനിയുടെ ലിസ്റ്റിലുണ്ട്.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

2021 ഫോഴ്സ് ഗൂർഖ റെഡി, ഗ്രീൻ, വൈറ്റ്, ഓറഞ്ച്, ഗ്രേ എന്നിങ്ങനെ അഞ്ച് നിറത്തിലുള്ള ബോഡി ഷേഡുകളിൽ ലഭ്യമാണ്. മൂന്ന്-ഡോർ നാല് സീറ്റർ പതിപ്പാണ് പുതിയ തലമുറ എസ്‌യുവി. പുതിയ തലമുറയിൽ വരുന്ന 2021 ഗൂർഖയ്ക്ക്, ഇപ്പോൾ 4,116 mm നീളവും 1,812 mm വീതിയും 2,075 mm വീതിയും, 2,400 mm വീൽബേസും ലഭിക്കുന്നു.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ടെലിസ്‌കോപ്പിക്, ടിൽറ്റ് സ്റ്റിയറിംഗ്, നാല് സ്പീക്കർ സൗണ്ട് സിസ്റ്റം, 12V പവർ സോക്കറ്റ്, ഫ്രണ്ട് ആന്റ് സെക്കന്റ് റോ യാത്രക്കാർക്ക് രണ്ട് യുഎസ്ബി സോക്കറ്റുകൾ എന്നിവയാണ് വാഹനത്തിന്റെ സവിശേഷത.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

സുരക്ഷാ കിറ്റിൽ ഇരട്ട എയർബാഗുകൾ, ABS വിത്ത് EBD, ISOFIX മൗണ്ടുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഫോളോ-മി-ഹോം ലാമ്പുകൾ, കോർണറിംഗ് ലാമ്പുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

91 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്ന 2.6 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് പുതിയ ഗൂർഖയ്ക്ക് ശക്തി പകരുന്നത്. അഞ്ച് സ്പീഡ് മാനുവലും ഫോർ വീൽ ഡ്രൈവ് ട്രെയിനും ചേർന്നതാണ് ട്രാൻസ്മിഷൻ സംവിധാനം.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

മാനുവൽ (മുന്നിലും പിന്നിലും) ലോക്കിംഗ് ഡിഫറൻഷ്യലുകൾ, മുന്നിലും പിന്നിലും ആന്റി-റോൾ ബാറുകൾ, എയർ ഇൻടേക്ക് സ്നോർക്കൽ, 700 mm വാട്ടർ വേഡിംഗ് കപ്പാസിറ്റി എന്നിവയാണ് വാഹനത്തിന്റെ ഓഫ്-റോഡ് ക്രെഡൻഷ്യലുകൾ. 4x4 ലോ ഫസ്റ്റ് ഗിയർ ക്രോൾ മോഡിൽ 35 ഡിഗ്രി വരെ ചരിവുകൾ തരണം ചെയ്യാനും കഴിയും.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

2021 ഫോഴ്സ് ഗൂർഖ സെപ്റ്റംബർ 27 -ന് വിൽപ്പനയ്‌ക്കെത്തും, ഡെലിവറികൾ ഒക്ടോബർ 15 -ന് ആരംഭിക്കും. വാഹനത്തിന്റെ എക്സ്-ഷോറൂം വിലകൾ ഏകദേശം 13 ലക്ഷം രൂപയായിരിക്കും. ഇത് ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാർ, വരാനിരിക്കുന്ന മാരുതി സുസുക്കി ജിംനി എന്നിവയെ നേരിടും.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

അതോടൊപ്പം ഗൂർഖയുടെ അഞ്ച് ഡോർ പതിപ്പും നിർമ്മാതാക്കൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ ലോംഗ് വീൽബേസ് (LW) വേരിയന്റ് അടുത്ത വർഷത്തോടെ വിപണിയിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

അടുത്തവർഷം തന്നെ മാരുതി സുസുക്കി ജിംന് ഓഫ്റോഡറിന്റെ ഇന്ത്യൻ വിപണിയ്ക്കായുള്ള അഞ്ച് ഡോർ വേരിയന്റും പുതുതലമുറ മഹീന്ദ്ര ഥാറിന്റെ അഞ്ച് ഡോർ വേരിയന്റും വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവ കൂടെ വിൽപ്പനയ്ക്കെത്തിയാൽ വിഭാഗത്തിലെ മത്സരം കടുക്കും എന്നതിൽ യാതൊരു സംശയവുമില്ല.

Gurkha ഓഫ് റോഡറിന്റെ ലുക്കിന് മാറ്റുകൂട്ടാൻ ആക്സസറികൾ വാഗ്ദാനം ചെയ്ത് Force

പുതുതലമുറ മഹീന്ദ്ര ഥാർ പോലെ ഓഫ് റോഡ് കഴിവുകൾക്കൊപ്പം കൂടുതൽ ലൈഫ്‌സ്റ്റൈൽ ഡിസൈൻ ശൈലിയിലാണ് പുത്തൻ ഗൂർഖയും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. വരാനിരിക്കുന്ന ജിംനിയും ഇതേ ശൈലി പിന്തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Force motors unveiled genuine accessories for new gen gurkha suv
Story first published: Friday, September 17, 2021, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X