Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

അടുത്തിടെയാണ് നിര്‍മാതാക്കളായ ഫോഴ്‌സ് മോട്ടോര്‍സ് ഇന്ത്യയില്‍ 2021 ഗൂര്‍ഖ അവതരിപ്പിച്ചത്. ഏറെ നാളായി ഓഫ്‌റോഡ് വാഹനപ്രേമികള്‍ കാത്തിരുന്ന ഒരു മോഡല്‍ കൂടിയായിരുന്നു നവീകരിച്ച ഗൂര്‍ഖ.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

2020 ഓട്ടോ എക്‌സ്‌പോയിലായിരുന്നു ബിഎസ് VI പതിപ്പിന്റെ അരങ്ങേറ്റം. എന്നാല്‍ വിപണിയില്‍ എത്താന്‍ ഏകദേശം ഒന്നര വര്‍ഷത്തോളം കാലം വാഹന പ്രേമികള്‍ക്ക് കാത്തിരിക്കേണ്ടി വന്നുവെന്ന് വേണം പറയാന്‍. അടുത്ത മാസം മോഡല്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

പഴയ ബിഎസ് IV പതിപ്പില്‍ നിന്ന് വലിയൊരു മാറ്റമാണ് പുതിയ മോഡലില്‍ കാണാന്‍ സാധിക്കുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഡിസൈനിലും വലിയ മാറ്റങ്ങളും ധാരാളം പുതിയ സുരക്ഷയും സൗകര്യങ്ങളും കമ്പനി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

വിപണിയില്‍ നിലവില്‍ മഹീന്ദ്ര ഥാര്‍ മാത്രമാണ് ഗൂര്‍ഖയുടെ എതിരാളി. നിലവില്‍ ഗൂര്‍ഖയുടെ 3 ഡോര്‍ പതിപ്പ് മാത്രമാണ് കമ്പനി നിരത്തിലെത്തിക്കുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിന്റെ 5 ഡോര്‍ പതിപ്പും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

നിര്‍മ്മാതാവ് നിലവില്‍ പുതിയ ഗൂര്‍ഖയുടെ 5 ഡോര്‍ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാഹനം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ ഫോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല, കൂടാതെ സമാരംഭിക്കുന്ന സമയക്രമവും കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

എന്നിരുന്നാലും, വരാനിരിക്കുന്ന 5 ഡോര്‍ മോഡല്‍ പുതിയ ഗൂര്‍ഖയുടെ മോഡുലാര്‍ ലാഡര്‍-ഫ്രെയിം പ്ലാറ്റ്ഫോമിന്റെ നീളമേറിയ പതിപ്പിലാണ് നിര്‍മ്മിക്കുന്നതെന്ന് വേണം പറയാന്‍. ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ പതിപ്പിന്റെ സമാരംഭം അടുത്ത വര്‍ഷം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

ഇതിന് 3 ഡോര്‍ പതിപ്പില്‍ നിന്നും ഏകദേശം ഒരു ലക്ഷം രൂപയോളം അധികം ചിലവഴിക്കേണ്ടിവരുമെന്നാണ് സൂചന. അതേസമയം ഡിസൈന്‍ സവിശേഷതകള്‍ ഒക്കെ സമാനമായി തന്നെ തുടരും. ഏറ്റവും വലിയ വ്യത്യാസം സൈഡ് പ്രൊഫൈലിലായിരിക്കും. നീളമുള്ള വീല്‍ബേസിനൊപ്പം എസ്‌യുവിക്ക് ഒരു അധിക സെറ്റ് ഡോറുകളും ലഭിക്കും.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

പഴയ പതിപ്പിലെന്നപോലെ, വരാനിരിക്കുന്ന 5 ഡോര്‍ ഗൂര്‍ഖയില്‍ ക്യാബിനില്‍ ഒരു അധിക നിര സീറ്റുകള്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ തലമുറ ഗൂര്‍ഖ മൂന്ന് വകഭേദങ്ങളില്‍ ലഭ്യമായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

5 ഡോര്‍ പതിപ്പിനും 3 ഡോര്‍ പതിപ്പിനും സമാനമായ ഫീച്ചര്‍ ലിസ്റ്റും പ്രതീക്ഷിക്കാം. ഇതില്‍ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ), പവര്‍ വിന്‍ഡോകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ (രണ്ട് വരികള്‍ക്കും), TPMS, എല്‍ഇഡി എക്സ്റ്റീരിയര്‍ ലൈറ്റിംഗ്, കോര്‍ണറിംഗ് ലാമ്പുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, തുടങ്ങിയവയും ലഭിക്കും.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

എഞ്ചിന്‍ ഭാഗത്തും മാറ്റങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്ന് വേണം പറയാന്‍. ഫോഴ്‌സ് ഗൂര്‍ഖയ്ക്ക് (3 ഡോര്‍) കരുത്ത് പകരുന്നത് 2.6 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ്. ഇത് 91 bhp പരമാവധി കരുത്തും 250 Nm പരമാവധി ടോര്‍ക്കും വികസിപ്പിക്കുന്നു.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

കൂടാതെ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്യുന്നു. കുറഞ്ഞ അനുപാതത്തിലുള്ള ട്രാന്‍സ്ഫര്‍ കേസും മാനുവല്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലുകളും ഉള്ള ഒരു AWD സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. 5-ഡോര്‍ പതിപ്പില്‍ സമാനമായ പവര്‍ട്രെയിന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

അതേസമയം മുഖ്യഎതിരാളിയായ ഥാറിനും 5 ഡോര്‍ പതിപ്പ് വിപണിയില്‍ എത്തിയേക്കുമെന്ന് സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല. പുതിയ ഥാര്‍ ഒരു പുതിയ പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

പുതിയ എഞ്ചിനുകള്‍ ലഭിക്കുന്നുണ്ടെങ്കിലും 2 ഡോര്‍ ബോഡിസ്‌റ്റൈല്‍ നിലനിര്‍ത്തി. എന്നിരുന്നാലും, നിരവധി ആളുകള്‍ കൂടുതല്‍ പ്രായോഗികവും പരമ്പരാഗതവുമായ 5 ഡോര്‍ പതിപ്പില്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് കമ്പനിയുടെ പുതിയ നീക്കം.

Force Gurkha-യുടെ 5 ഡോര്‍ പതിപ്പും ഒരുങ്ങുന്നു; അവതരണം അടുത്ത വര്‍ഷമെന്ന് സൂചന

ഈ ഉപഭോക്താക്കളെ മനസ്സില്‍ വച്ചുകൊണ്ട്, മഹീന്ദ്ര 2023-ല്‍ ഥാറിന്റെ 5 ഡോര്‍ പതിപ്പിനെ വിപണിയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. വ്യക്തിഗത വാങ്ങലുകാരെ അല്ലെങ്കില്‍ പ്രാഥമികമായി ഒരു ജീവിതശൈലി വാഹനമായി ലക്ഷ്യമിട്ടുള്ള 2 ഡോര്‍ ഥാറില്‍ നിന്ന് വ്യത്യസ്തമായി, 5 ഡോര്‍ ഥാര്‍ അധിക സ്ഥലം ആവശ്യമുള്ള കുടുംബങ്ങളെ ലക്ഷ്യംവെച്ചാണ് വിപണിയില്‍ എത്തുന്നത്. ഥാറിന്റെ 2 ഡോര്‍ പതിപ്പ് പോലെ ജനപ്രിയമായതിനാല്‍, 5 ഡോര്‍ കൂടുതല്‍ ജനപ്രിയമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Images for representation only

Most Read Articles

Malayalam
English summary
Force planning to introduce gurkha 5 door variant launch expected next year details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X