Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ഫോഴ്‌സ് മോട്ടോര്‍ അതിന്റെ ഉല്‍പാദന അവതാരത്തില്‍ ഏറ്റവും പുതിയ ഗൂര്‍ഖ ഓഫ് റോഡ് എസ്‌യുവി അവതരിപ്പിച്ചത്. സെപ്റ്റംബര്‍ 27 ന് വില പ്രഖ്യാപിക്കുമെന്നും ഡെലിവറികള്‍ ഒക്ടോബര്‍ 15 മുതല്‍ ആരംഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

വാഹനം വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 27 മുതല്‍ വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. വിപണിയില്‍, ഇത് മഹീന്ദ്ര ഥാറിനെതിരെയാകും മത്സരിക്കുക. പുതിയ 2021 ഫോഴ്‌സ് ഗൂര്‍ഖയില്‍ കൂടുതല്‍ പരുക്കന്‍ സ്‌റ്റൈലിംഗ്, പുതുക്കിയ ഇന്റീരിയര്‍, ബിഎസ് VI നിലവാരത്തിലുള്ള ഡീസല്‍ എഞ്ചിനും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

വെറ്റ്, ബ്രൗണ്‍, ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നീ അഞ്ച് ബാഹ്യ കളര്‍ ഓപ്ഷനുകളിലാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഇനി വാഹനത്തിന്റെ വില പ്രഖ്യാപനത്തിനായിട്ടാണ്. നിലവില്‍ ഈ വിഭാഗത്തില്‍ ഥാറാണ് എതിരാളിയായി വിപണിയില്‍ ഉള്ളത്.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

അതുകൊണ്ട് തന്നെ മത്സരാധിഷ്ടിതമായ വിലയാകും വാഹനത്തിന് നല്‍കുകയെന്ന് വേണം കരുകാന്‍. അടുത്തയാഴ്ച അതിന്റെ വിലകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍, പുതിയ ഫോഴ്‌സ് ഗൂര്‍ഖ 2021 ന് 13 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

തുടക്കത്തില്‍, മോഡല്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രമാകും വില്‍പ്പനയ്ക്ക് എത്തുക. കമ്പനി എസ്‌യുവിയ്ക്ക് ഒരു പരിധി വരെ ആക്സസറികളും 1.5 ലക്ഷം കിലോമീറ്റര്‍ / 3 വര്‍ഷത്തെ വാറന്റിയും 4 സൗജന്യ സേവനങ്ങളും വാഗ്ദാനം ചെയ്യും.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

റോഡ് സഹായത്തിനായി, നിര്‍മ്മാതാവ് 6,200 ടച്ച് പോയിന്റുകളുള്ള ഓട്ടോ യൂറോപ്പ ഇന്ത്യയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബിഎസ് VI നവീകരണത്തോടെയുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

5 സ്പീഡ് മെര്‍സിഡീസ് ജി -28 ഗിയര്‍ബോക്സുമായി ഹൈഡ്രോളിക് ആക്റ്റിവേറ്റഡ് ക്ലച്ചും കേബിള്‍ ഷിഫ്റ്റും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓയില്‍ ബര്‍ണര്‍ 1,400 ആര്‍പിഎം മുതല്‍ 2400 ആര്‍പിഎം വരെ 89 bhp കരുത്തും 250 Nm ടോര്‍ക്കുമേകും.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

AWD (ഓള്‍-വീല്‍-ഡ്രൈവ്) സിസ്റ്റവും മുന്‍-പിന്‍ ലോക്കിംഗ് ഡിഫറന്‍ഷ്യലിനൊപ്പം ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കേസും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.എസ്‌യുവിക്ക് 700 mm വാട്ടർ വേഡിംഗ് ശേഷിയുണ്ടെന്നും, 35 ഡിഗ്രി വരെ ചരിവുകൾ കയറാനും കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. അകത്തും പുറത്തും നിരവധി മാറ്റങ്ങളോടെയാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

ക്യാബിനുള്ളില്‍ ഉണ്ടാക്കിയ ഒരു പ്രധാന അപ്ഡേറ്റ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, നാവിഗേഷന്‍ എന്നിവയുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ്.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

ടില്‍റ്റ്, ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീല്‍, സെന്‍ട്രല്‍ ലോക്കിംഗ്, പവര്‍ വിന്‍ഡോകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, വേരിയബിള്‍ ഇന്റര്‍മീഡിയന്റ് സ്പീഡ് ഫ്രണ്ട് വൈപ്പറുകള്‍, കോര്‍ണറിംഗ് ലാമ്പുകള്‍, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, തുടങ്ങിയ സവിശേഷതകളും അകത്തളത്തിലെ മാറ്റങ്ങളാണ്.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

പുതിയ 2021 ഫോഴ്‌സ് ഗൂര്‍ഖ ഫെയിംഗ് പിന്‍സീറ്റുകളുമായിട്ടാണ് വരുന്നത്. ഓഫ് റോഡ് എസ്‌യുവി 500 ലിറ്ററിലധികം ബൂട്ട് സ്‌പേസ് വാഗ്ദാനം ചെയ്യുന്നു. വൃത്താകൃതിയിലുള്ള ബൈ-എല്‍ഇഡി ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളുമുള്ള പുതിയ ഫ്രണ്ട് ഗ്രില്ലും വാഹനത്തിന് ലഭിക്കുന്നു.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

പുതിയ ഫോഗ് ലാമ്പുകള്‍, ഒരു ക്ലാംഷെല്‍ ബോണറ്റ്, ബ്ലാക്ക് ക്ലാഡിംഗുകളാല്‍ പൊതിഞ്ഞ വീല്‍ ആര്‍ച്ചുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത 16 ഇഞ്ച് അലോയ് വീലുകള്‍, റൂഫില്‍ ഘടിപ്പിച്ച ലഗേജ് എന്നിവ ഇതിന്റെ ചില പ്രധാന ഡിസൈന്‍ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. കാരിയര്‍, ലംബമായി സ്ഥാപിച്ചിരിക്കുന്ന പുതിയ ടെയില്‍ലാമ്പുകളും ടെയില്‍ ഗേറ്റില്‍ ഒരു ലാഡറും പിന്നിലെ സവിശേഷതയാണ്.

Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

അളവുകള്‍

 • നീളം: 4,116 mm
 • വീതി: 1,812 mm
 • ഉയരം: 2,075 mm
 • വീല്‍ബേസ്: 2,400 mm
 • ഗ്രൗണ്ട് ക്ലിയറന്‍സ്: 210 mm
 • വാട്ടര്‍ വേഡിംഗ് (ഡെപ്ത്): 700 mm
 • ഗ്രേഡബിലിറ്റി: 35 ഡിഗ്രി ടേണിംഗ്
 • സര്‍ക്കിള്‍: 5.65 മീറ്റര്‍
 • Thar-നെ എതിരിടാന്‍ സജ്ജമായി Force Gurkha; പ്രതീക്ഷിക്കാവുന്ന വില, ഡെലിവറി വിവരങ്ങള്‍

  ആക്‌സസറികള്‍

  ഫാക്ടറിയില്‍ നിന്ന് തന്നെ ഗൂര്‍ഖ വ്യക്തിഗതമാക്കുന്നതിന് ഫോഴ്‌സ് മോട്ടോഴ്‌സ് നിരവധി ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ഉള്‍പ്പെടുന്നവ:

  • വിന്‍ഡ് സ്‌ക്രീന്‍ ബാര്‍
  • റൂഫ് കാരിയര്‍
  • പിന്‍ ലാഡര്‍
  • റൂഫ് റെയിലുകള്‍
  • അലോയ് വീലുകള്‍ & AT ടയറുകള്‍
  • പിറകുവശത്ത് ചൈല്‍ഡ് സീറ്റുകള്‍
Most Read Articles

Malayalam
English summary
Force says 2021 gurkha read for rival thar find here expecting price booking delivery details
Story first published: Sunday, September 26, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X