ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

ഓഫ്‌റോഡ് വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവതരണങ്ങളില്‍ ഒന്നാണ് 2021 ഫോഴ്സ് ഗൂര്‍ഖ. പോയ വര്‍ഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചതുമുതല്‍ തുടങ്ങിയതാണ് ഈ കാത്തിരിപ്പിനായി എന്ന് പറയുന്നവരും ഉണ്ട്.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

എന്നാല്‍ സാഹചര്യങ്ങള്‍ അവരുത്തിടെ കാത്തിരിപ്പിനെ ഇവിടെ വരെ എത്തിച്ചുവെന്ന് വേണം പറയാന്‍. വാഹനത്തിനായി ഇനി അധിരം കാത്തിരിക്കേണ്ടിവരില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 15-ന് മേഡലിനെ അവതരിപ്പിക്കുമെന്ന് ഫോഴ്സ് വ്യക്തമാക്കി കഴിഞ്ഞു.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ എതിരാളിയായിട്ടാണ് 2021 ഫോഴ്സ് ഗൂര്‍ഖ വിപണിയില്‍ എത്തുന്നത്. അനാവരണം ചെയ്യുന്നതിന് മുമ്പ്, 2021 ഗൂര്‍ഖയെക്കുറിച്ചുള്ള മിക്ക വിശദാംശങ്ങളും അതിന്റെ ഡിസൈന്‍, സവിശേഷതകള്‍, രൂപങ്ങള്‍ എന്നിവയുള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

കമ്പനി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ടീസര്‍ ചിത്രത്തില്‍, പ്രൊഡക്ഷന്‍-സ്‌പെക്ക് ഗൂര്‍ഖ എസ്‌യുവിയുടെ മുന്‍വശം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. മുന്‍വശം ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച പ്രീ-പ്രൊഡക്ഷന്‍ പതിപ്പിന് ഏറെക്കുറെ സമാനമാണെന്ന് വേണം പറയാന്‍.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

വലിയ ഗ്രില്ലും, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകളും, അതിന് ചുറ്റുമുള്ള ഡിആര്‍എല്ലുകളും വാഹനത്തിന്റെ മുന്‍ഭാഗത്തെ പ്രധാന സവിശേഷതകളാണ്. അതില്‍ വലിയൊരു ഗൂര്‍ഖ ബാഡ്ജിംഗും കാണാന്‍ സാധിക്കും.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

ഹെഡ്‌ലൈറ്റുകളിലും ഗൂര്‍ഖ ബാഡ്ജിംഗ് കാണാം. ഹെഡ്‌ലൈറ്റിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഗൂര്‍ഖയ്ക്ക് ലഭിക്കുന്നു. പുതിയ ഗൂര്‍ഖയുടെ ഡ്രൈവറുടെ വശത്തായി സ്ഥാപിച്ചിട്ടുള്ള സ്‌നോര്‍ക്കലിന് പുറമേ, പുതിയ ഷാര്‍ക്ക് ഗില്‍ വെന്റുകളുമായി പുനര്‍രൂപകല്‍പ്പന ചെയ്ത ബോണറ്റും എസ്‌യുവിക്ക് ലഭിക്കും.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

ഓഫ്‌റോഡിംഗ് മികച്ചതാക്കി മാറ്റുന്നതിനാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നിലേക്ക് വന്നാല്‍ അവിടെയും പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

പിന്നില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ലൈറ്റുകള്‍, പുതിയ സെറ്റ് വീലുകള്‍, ടെയില്‍ ഗേറ്റ് ഘടിപ്പിച്ച സ്‌പെയര്‍ വീല്‍, ഫങ്ഷണല്‍ റൂഫ് കാരിയര്‍ എന്നിവയും ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

ഫോഴ്‌സ് മോട്ടോര്‍ വാഹനത്തിന്റെ ഇന്റീരിയറിലെ പ്രധാന സവിശേഷതകളും ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്, ഇതിന് ഓള്‍-ബ്ലാക്ക് കളര്‍ തീം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

ക്യാബിനില്‍ കുറഞ്ഞ NVH ഉറപ്പാക്കാന്‍ വാര്‍ത്തെടുത്ത ഫ്‌ലോര്‍ മാറ്റുകള്‍, വേഗതയും ആര്‍പിഎമ്മും സൂചിപ്പിക്കുന്ന ഡയലുകളുള്ള സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയും വാഹനത്തിന് ലഭിക്കും.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

നാല് സീറ്റര്‍ പതിപ്പ് വാഹനത്തിന് പിന്‍ഭാഗത്ത് ക്യാപ്റ്റന്‍ സീറ്റുകളാകും ലഭിക്കുകയെന്ന് കമ്പനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. രണ്ട് പിന്‍ യാത്രക്കാര്‍ക്കും ആംസ്‌ട്രെസ്റ്റുകളും ഉണ്ടായിരിക്കും. സീറ്റുകളില്‍ ഗൂര്‍ഖ ബാഡ്ജിംഗും ഉണ്ടാകും.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

യാത്രകാര്‍ക്ക് പുറത്തെ കാഴ്ച മനോഹരമാക്കുന്നതിന് മഹീന്ദ്ര ഥാറിനെപ്പോലെ സീല്‍ ചെയ്ത വലിയ സൈഡ് വിന്‍ഡോകളും വാഹനത്തിന് ലഭിക്കും. വാഹനത്തിന്റെ എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 2021 ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവിക്ക് 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും കരുത്ത് നല്‍കുക.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

ഈ യൂണിറ്റ് പരമാവധി 89 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കും. 4x4 മോഡിനായി പ്രത്യേക ഗിയര്‍ ലിവര്‍ ഉള്ള 5 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്യും.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

ഇപ്പോള്‍, 2021 ഫോഴ്‌സ് ഗൂര്‍ഖയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര ഥാര്‍ എസ്‌യുവി മാത്രമേ എതിരാളിയായിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഥാറിനെതിരെ മത്സരിക്കാവുന്ന വിലയാകും കമ്പനി നല്‍കുക. സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും പുതിയ ഗൂര്‍ഖയ്ക്ക് 10 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ഓഫ്‌റോഡ് വാഹന പ്രേമികളുടെ കാത്തിരിപ്പ് വിഫലമാകില്ല; Force Gurkha എത്തുന്നത് Thar-ന് ഒത്ത എതിരാളിയായി

വാഹനത്തിന്റെ കളര്‍ ഓപ്ഷനുകളെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ നിലവില്‍ ലഭ്യമല്ല. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചതുപോലെ ഓറഞ്ച് കളര്‍ ഓപ്ഷനില്‍ മാത്രമാണോ വാഹനം വരുന്നതെന്നും വ്യക്തമല്ല. എന്നിരുന്നാലും അടുത്തിടെ റെഡ് കളറിലുള്ള ഒരു പരീക്ഷണ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അവതരണ വേളയില്‍ മാത്രമാകും മറ്റ് കളര്‍ ഓപ്ഷനുകളെക്കുറിച്ച് കമ്പനി വെളിപ്പെടുത്തുക.

Most Read Articles

Malayalam
English summary
Force unveiled new details about 2021gurkha ahead of launch
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X