ഫോർഡ് കാർ സ്വന്തമാക്കണേൽ ഇനി ചെലവേറും, മോഡൽ നിരയിലാകെ വില വർധനവ്

ഫിഗൊ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻ‌ഡവർ എന്നീ മോഡലുകളുടെയെല്ലാം വില വർധിപ്പിച്ച് ഫോർഡ് ഇന്ത്യ. പുതിയ വിലകൾ 2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഫോർഡ് കാർ സ്വന്തമാക്കണേൽ ഇനി ചെലവേറും, മോഡൽ നിരയിലാകെ വില വർധനവ്

ഫോർഡ് കാറുകളുടെ വില വർധനവ് മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഇക്കോസ്പോർട്ട് കോം‌പാക്‌ട് എസ്‌യുവിയുടെ വേരിയന്റ് ലൈനപ്പ് അടുത്തിടെ ഒരു പുതിയ SE പതിപ്പിലൂടെ കമ്പനി പരിഷ്ക്കരിച്ചിരുന്നു.

ഫോർഡ് കാർ സ്വന്തമാക്കണേൽ ഇനി ചെലവേറും, മോഡൽ നിരയിലാകെ വില വർധനവ്

ഇക്കോസ്പോർട്ടിന്റെ ടൈറ്റാനിയം പ്ലസ്, SE, വേരിയന്റുകൾ ഒഴികെ ആംബിയന്റ്, ട്രെൻഡ്, ടൈറ്റാനിയം എന്നിവയുടെ വില 20,000 രൂപയോളമാണ് ഫോർഡ് വർധിപ്പിച്ചിരിക്കുന്നത്. ഇക്കോസ്പോർട്ട് പെട്രോൾ മോഡലുകളുടെ വില ഇപ്പോൾ 8.19 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമ്പോൾ ഡീസൽ പതിപ്പുകളുടെ പ്രാരംഭ വില 8.89 ലക്ഷം രൂപയാണ്.

MOST READ: ഇന്ത്യൻ വിപണിയൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ടൊയോട്ട കാറുകൾ

ഫോർഡ് കാർ സ്വന്തമാക്കണേൽ ഇനി ചെലവേറും, മോഡൽ നിരയിലാകെ വില വർധനവ്

ഫിഗോയ്ക്കും ഫ്രീസ്റ്റൈലിനും എല്ലാ വേരിയന്റുകളിലും 18,000 രൂപ വില പരിഷ്ക്കരണമാണ് ലഭിക്കുന്നത്. രണ്ട് മോഡലുകൾക്കും ഒരേ 1.2 ലിറ്റർ പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് തുടിപ്പേകുന്നത്.

ഫോർഡ് കാർ സ്വന്തമാക്കണേൽ ഇനി ചെലവേറും, മോഡൽ നിരയിലാകെ വില വർധനവ്

ആദ്യത്തേത് 95 bhp കരുത്തിൽ 119 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിൻ 99 bhp പവറും 215 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുമായി മാത്രമാണ് ഇരു മോഡലുകളും നിരത്തിലെത്തുന്നത്.

MOST READ: പോർഷ പ്രചോദിത ഇന്റീരിയറുമായി പരിഷ്കരിച്ച നിസാൻ മാഗ്നൈറ്റ്

ഫോർഡ് കാർ സ്വന്തമാക്കണേൽ ഇനി ചെലവേറും, മോഡൽ നിരയിലാകെ വില വർധനവ്

ഫോർഡ് ഇന്ത്യയുടെ മുൻ നിര മോഡലായ എൻഡവറിനാണ് ഏറ്റവും കൂടുതൽ വില വർധനവ് ലഭിച്ചിരിക്കുന്നത്. ടൈറ്റാനിയം പ്ലസ് 4X2 ഓട്ടോമാറ്റിക്കിന് ഇപ്പോൾ 70,000 രൂപയോളമാണ് ഉർന്നിരിക്കുന്നത്.

ഫോർഡ് കാർ സ്വന്തമാക്കണേൽ ഇനി ചെലവേറും, മോഡൽ നിരയിലാകെ വില വർധനവ്

അതേസമയം ടൈറ്റാനിയം പ്ലസ് 4X4 ഓട്ടോമാറ്റിക്, സ്പോർട്ട് 4X4 ഓട്ടോമാറ്റിക് എന്നിവയ്ക്ക് ഇപ്പോൾ 80,000 രൂപയോളവും കമ്പനി പരിഷ്ക്കരിച്ചു. അടിസ്ഥാന ടൈറ്റാനിയം വേരിയന്റിനുള്ള വിലയിൽ മാറ്റമില്ല.

MOST READ: മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ഫോർഡ് കാർ സ്വന്തമാക്കണേൽ ഇനി ചെലവേറും, മോഡൽ നിരയിലാകെ വില വർധനവ്

10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ മാത്രമായി എത്തുന്ന എസ്‌യുവിയിലെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 168 bhp കരുത്തിൽ 400 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

ഫോർഡ് കാർ സ്വന്തമാക്കണേൽ ഇനി ചെലവേറും, മോഡൽ നിരയിലാകെ വില വർധനവ്

ടൈപ്പ്, ടൈറ്റാനിയം പ്ലസ് എന്നീ രണ്ട് വകഭേദങ്ങളിൽ മാത്രമാണ് ആസ്പയർ എന്ന സബ്-4 മീറ്റർ കോംപാക്‌ട് സെഡാൻ വാഗ്ദാനം ചെയ്യുന്നത്. രണ്ട് വേരിയന്റുകളുടെയും എക്സ്ഷോറൂം വിലയിൽ ഇപ്പോൾ 3,000 രൂപയാണ് ബ്രാൻഡ് ഉയർത്തിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford India Revised The Prices Of Its Entire Lineup. Read in Malayalam
Story first published: Friday, April 23, 2021, 10:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X