ഫിഗോയുടെ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22-ന് വിപണിയിലേക്ക്; ടീസർ ചിത്രവുമായി ഫോർഡ്

ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ ഫിഗോയുടെ പുതിയ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുമായി എത്തുകയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ്.

ഫിഗോയുടെ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22-ന് വിപണിയിലേക്ക്; ടീസർ ചിത്രവുമായി ഫോർഡ്

ജൂലൈ 22-ന് വിൽപ്പനയ്ക്ക് എത്തുന്നതിനു മുന്നോടിയായി ഫോർഡ് ഫിഗോ ഓട്ടോമാറ്റിക്കിന്റെ പുതിയ ടീസർ ടിത്രവും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. ഫിഗോയുടെ പ്രാഥമിക പോരായ്‌മയായി കണക്കാക്കപ്പെട്ടിരുന്ന ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്.

ഫിഗോയുടെ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22-ന് വിപണിയിലേക്ക്; ടീസർ ചിത്രവുമായി ഫോർഡ്

സ്വിഫ്റ്റ്, ഗ്രാൻഡ് i10 നിയോസ് എഎംടി മോഡലുകൾക്കാണ് ഫീഗോയുടെ പുത്തൻ വേരിയന്റ് വെല്ലുവിളി ഉയർത്തുക. 1.2 ലിറ്റർ പെട്രോൾ എഞ്ചിനുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും ഹാച്ച്ബാക്ക് കളംനിറയുക.

ഫിഗോയുടെ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22-ന് വിപണിയിലേക്ക്; ടീസർ ചിത്രവുമായി ഫോർഡ്

ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവിയിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണിത് എന്നത് മാറ്റുകൂട്ടും. ഡീസൽ പതിപ്പിന് ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കാനും സാധ്യതയില്ല.

ഫിഗോയുടെ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22-ന് വിപണിയിലേക്ക്; ടീസർ ചിത്രവുമായി ഫോർഡ്

1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഫോർഡ് ഫിഗോയ്ക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 95 bhp കരുത്തിൽ 119 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ യൂണിറ്റ് താരതമ്യേന ശക്തമായ മിഡ് റേഞ്ചിനും ശ്രദ്ധേയമായ ഹൈ-എൻഡ് പെർഫോമൻസിനും പേരുകേട്ടതാണ്.

ഫിഗോയുടെ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22-ന് വിപണിയിലേക്ക്; ടീസർ ചിത്രവുമായി ഫോർഡ്

ആംബിയന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലൂ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഫിഗോ പെട്രോൾ വാഗ്‌ദാനം ചെയ്യുന്നത്. ഉയർന്ന വേരിയന്റുകൾക്ക് മാത്രമായിരിക്കും ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ ആസ്പയർ, ഫ്രീസ്റ്റൈൽ മോഡലുകളിലും ഫോർഡ് ഈ ഗിയർബോക്സ് അവതരിപ്പിച്ചേക്കാം.

ഫിഗോയുടെ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22-ന് വിപണിയിലേക്ക്; ടീസർ ചിത്രവുമായി ഫോർഡ്

സിറ്റി ഉപയോഗത്തിന് ഉത്തമമായ വാഹനമായി മാറാൻ ഫിഗോയുടെ പുതിയ ഓട്ടോമാറ്റിക് പതിപ്പിന് സാധിക്കും. ഇതുതന്നെയാണ് ഫോർഡിന്റെ പ്രധാന വിപണന തന്ത്രവും. ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റുള്ള ആദ്യത്തെ ഫോർഡ് കാറാകും ഫിഗോ എന്നതും കൗതുകമുണർത്തിയേക്കും.

ഫിഗോയുടെ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22-ന് വിപണിയിലേക്ക്; ടീസർ ചിത്രവുമായി ഫോർഡ്

നിലവിൽ 5.85 ലക്ഷം രൂപ മുതൽ 8.70 ലക്ഷം രൂപ വരെയാണ് ഫിഗോയുടെ പെട്രോൾ, ഡീസൽ എഞ്ചിൻ പതിപ്പുകളുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. ഫീച്ചറുകളുടെ കാര്യത്തിൽ ഹാച്ച്ബാക്ക് പിന്നോട്ടാണെന്ന് പറയാതെ വയ്യ.

ഫിഗോയുടെ പെട്രോൾ ഓട്ടോമാറ്റിക് ജൂലൈ 22-ന് വിപണിയിലേക്ക്; ടീസർ ചിത്രവുമായി ഫോർഡ്

എന്നാൽ അതൊന്നും കാര്യമാക്കാത്ത മികച്ച നിർമാണ നിലവാരമുള്ള കാറുകൾ തേടുന്നവർക്കുള്ള ഉത്തമ തെരഞ്ഞെടുപ്പാണ് ഫോർഡ് ഫിഗോ എന്ന് നിസംശയം പറയാം. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫോർഡ് പാസ് കണക്റ്റഡ് കാർ ടെക്, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകളൊക്കെ ഫോർഡിന്റെ എൻട്രി ലെവൽ ഹാച്ച്ബാക്കിലുണ്ട്.

Most Read Articles

Malayalam
English summary
Ford India Teased The Upcoming Figo Petrol Automatic Variant. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X