റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

നാലാം തലമുറ ആവർത്തനത്തിലേക്ക് ചേക്കേറി ആഗോളതലത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കുകളിൽ ഒന്നായ ഫോർഡ് റേഞ്ചർ. പുതിയ മോഡൽ 2022 അവസാനത്തോടെ അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

പുതിയ എഞ്ചിൻ ഓപ്ഷനുകൾ, വലിയ ഫോർഡ് F-150, ബ്രോങ്കോ എസ്‌യുവികൾ എന്നിവയ്‌ക്ക് അനുസൃതമാ പുതിയ ബോൾഡ് ഡിസൈൻ പൂർണമായും നവീകരിച്ച ക്യാബിൻ എന്നിവയുമായാണ് മോഡൽ വിപണിയിലേക്ക് എത്തുന്നത്. നാലാം തലമുറ ഫോർഡ് റേഞ്ചറിന് ഒരു വലിയ റേഡിയേറ്റർ ഗ്രില്ലിനൊപ്പം പുതിയ ഫ്രണ്ട് സ്റ്റൈലിംഗ് ലഭിക്കുന്നതു തന്നെയാണ് കാഴ്ച്ചയിലെ ശ്രദ്ധേയമായ മാറ്റം.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

അത് ഫോർഡ് ബാഡ്ജ് ഉൾക്കൊള്ളുന്ന ഒരു തിരശ്ചീന ബാർ ഉൾക്കൊള്ളുന്നുവെന്നതും സ്റ്റൈലിഷാണ്. കൂടാതെ പുതിയ "സി-ക്ലാമ്പ്" ഡേടൈം റണ്ണിംഗ് ലൈറ്റുകളിലേക്ക് ഇത് വ്യാപിക്കുന്നുമുണ്ട്. പിക്കപ്പിന്റെ മുൻഗാമിയേക്കാൾ 50 മില്ലീമീറ്റർ വീതിയുള്ളതാണ് പുതിയ റേഞ്ചർ. ഇത് വിശാലമായ നിലപാടാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

ഇതുകൂടാതെ മുൻ ബമ്പറിൽ ബീഫി, ബുൾ ബാർ പോലുള്ള ട്രിം, ടോ ഹുക്കുകൾക്കുള്ള വ്യവസ്ഥകളുള്ള സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, കറുത്തിരുണ്ട ഫോഗ് ലാമ്പ് എന്നിവയും ഫോർഡ് റേഞ്ചറിന്റെ പരുക്കൻ രൂപത്തോട് ഇഴുകി ചേരുന്നുണ്ട്. ഇനി പിന്നിലേക്ക് നോക്കിയാൽ പുതിയ ടെയിൽ‌ഗേറ്റ് ഡിസൈനിൽ റേഞ്ചർ എന്ന വാക്ക് മെറ്റലിൽ സ്റ്റാമ്പ് ചെയ്‌തിരിക്കുന്നതും കാണാം.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

അതേസമയം ബെഡിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിന് ബമ്പറിന്റെ ഇരുവശത്തും സംയോജിത സ്റ്റെപ്പുകൾ നൽകി വശങ്ങളിൽ അൽപ്പം കൂടുതൽ വ്യക്തമായ വീൽ ആർച്ചുകളും ഇടംപിടിച്ചിട്ടുണ്ട്. പിക്കപ്പ് എൽഇഡി ലൈറ്റുകളും ഫോർഡ് നൽകിയിട്ടുണ്ട്. ഡിസൈൻ എല്ലാം പുതിയതാണെങ്കിലും വാഹനം റേഞ്ചറാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാം.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

വാസ്തവത്തിൽ, ഈ പുതിയ ഡിസൈൻ ഭാഷ്യം ഇന്ത്യയിലെ എൻ‌ഡവർ എന്നറിയപ്പെടുന്ന അടുത്ത തലമുറ ഫോർഡ് എവറസ്റ്റിലേക്കും അമേരിക്കൻ ബ്രാൻഡ് അവതരിപ്പിക്കും. നിലവിലെ മോഡലിനെപ്പോലെ റേഞ്ചർ റാപ്‌റ്റർ പെർഫോമൻസ് വേരിയന്റും ജനപ്രിയ വൈൽഡ്‌ട്രാക്ക് പോലുള്ള പ്ലസ്ഷർ മോഡലുകളും ഉൾപ്പെടെ നിരവധി ബോഡി തരങ്ങളിലും വേരിയന്റ് ലെവലുകളിലും തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

കൂടാതെ, ലോഞ്ച് മുതൽ ഏകദേശം 600 ഔദ്യോഗിക ആക്‌സസറികളും കമ്പനി വാഹനത്തിൽ വാഗ്ദാനം ചെയ്യും. പുതിയ റേഞ്ചറിന്റെ ക്യാബിനും പുതിയ ഡിസൈനിലൂടെ പരിഷ്ക്കാരത്തിന് വിധേയമായിട്ടുണ്ട്. ഫോർഡിന്റെ Sync4 ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഉള്ള പോർട്രെയിറ്റ് ഓറിയന്റേറ്റഡ് ടച്ച്‌സ്‌ക്രീനാണ് അകത്തളത്തെ പ്രധാന ആകർഷണം.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

തെരഞ്ഞെടുക്കുന്ന വേരിയന്റ് അനുസരിച്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം 10.0-ഇഞ്ച് അല്ലെങ്കിൽ 12.0 ഇഞ്ച് യൂണിറ്റായി മാറിയേക്കും. സ്‌ക്രീനിന് ഇരുവശത്തും ലംബമായ എസി വെന്റുകളും ചുവടെയുള്ള ക്ലൈമറ്റ് കൺട്രോളറിനുള്ള ബട്ടണുകളുടെ ഒരു കൂട്ടവും ഉണ്ട്. ഡാഷ്‌ബോർഡിന് പൂർണമായും കറുത്ത നിറവും പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഉള്ള വൃത്തിയുള്ളതും അലങ്കോലമില്ലാത്തതുമായ രൂപമാണ് ഒരുക്കിയിരിക്കുന്നത്.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പുതിയ റേഞ്ചറിലെ മറ്റൊരു സവിശേഷത. വിവരങ്ങൾ ഇഷ്‌ടാനുസൃതമാക്കാൻ ഡ്രൈവർമാരെ അനുവദിക്കുന്നത് കൂടാതെ ആറ് പുതിയ ഡ്രൈവിംഗ് മോഡുകൾക്ക് അനുയോജ്യമായ രീതിയിൽ ഡിസ്‌പ്ലേ ക്രമീകരിക്കുകയും ചെയ്യാനുമാവും. എന്നിരുന്നാലും, ഓഫ്-റോഡിംഗ് നിയന്ത്രണങ്ങളിൽ പലതും ഇപ്പോൾ ടച്ച്‌സ്‌ക്രീനിലാണ് കാണപ്പെടുന്നത്.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

കൂടാതെ മറ്റ് ഉപയോഗപ്രദമായ വിവരങ്ങൾക്കും നിയന്ത്രണങ്ങൾക്കും ഒപ്പം ഓഫ്-റോഡിംഗിനായി ഡ്രൈവ്‌ലൈൻ, സ്റ്റിയറിംഗ് ആംഗിൾ, വെഹിക്കിൾ പിച്ച്, റോൾ ആംഗിളുകൾ എന്നിവയിലെ ഡാറ്റയും ഉൾപ്പെടുന്ന ഒരു പ്രത്യേക സ്‌ക്രീനും ഫോർഡ് നൽകുന്നുണ്ട്. കട്ടിംഗ് മെറ്റീരിയലുകൾ കൈവശം വെക്കുന്നതിന് നിങ്ങൾക്ക് ഒരു മൊബൈൽ വർക്ക് ബെഞ്ച് നൽകുന്നതിന് ടെയിൽഗേറ്റിൽ നിർമിച്ച പുതിയ ക്ലാമ്പുകൾ ഉൾപ്പെടെ, ലോഡ് ബെഡിൽ ഫോർഡ് നിരവധി സവിശേഷതകളും ചേർത്തിട്ടുണ്ട്.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

ലോഡ് ബെഡിന്റെ അരികുകളിൽ പ്ലാസ്റ്റിക് ക്യാപ്പിംഗ് ചെയ്യുന്നത് ബോഡിക്ക് കേടുപാടുകൾ വരുത്തുന്നത് തടയുകയും കനോപ്പികളോ കവറുകളോ എളുപ്പത്തിൽ ഘടിപ്പിക്കുന്നതിന് ഘടനാപരമായ ആങ്കറിംഗ് പോയിന്റുകൾ സമ്മാനിച്ചിട്ടുമുണ്ട്. നിലവിലുണ്ടായിരുന്ന മോഡലിൽ നിന്നുള്ള അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഫോർഡ് നിലനിർത്തിയുണ്ട്.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

എന്നാൽ ഇതിൽ ചെറിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാനും ഫോർഡ് തയാറായി. രണ്ട് സിംഗിൾ-ടർബോചാർജ്ഡ് വേരിയന്റുകളും ഒരു ഇരട്ട-ടർബോചാർജ്ഡ് വേരിയന്റും റേഞ്ചർ പിക്കപ്പിലുണ്ടാവും. എന്നാൽ ഇവയുടെ പവർ കണക്കുകൾ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

ഇതിനു പുറമെ ഒരു പുതിയ 3.0 ലിറ്റർ ഡീസൽ V6 എഞ്ചിനും റേഞ്ചർ നിരയിലേക്ക് ഫോർഡ് കൊണ്ടുവന്നിട്ടുണ്ട്. ഇത് റേഞ്ചറിൽ ലഭ്യമായിരുന്ന 210 bhp കരുത്തിൽ 498 Nm torque നിർമിച്ചിരുന്ന പിക്കപ്പിന്റെ ശക്തമായ വേരിയന്റിനെ മറികടക്കുന്ന പവർ കണക്കുകളാകും മുന്നോട്ടുവെക്കുക. പുതിയ അഞ്ച്, ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുകൾ നിലവിലെ യൂണിറ്റുകളെ പിൻവലിക്കും.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

ഇതോടൊപ്പം പരിഷ്‌ക്കരിച്ച 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും നാലാംതലമുറ ഫോർഡ് റേഞ്ചറിൽ ഇടംപിടിക്കും. ഒപ്പം ഭാരം കുറഞ്ഞതും കുറഞ്ഞ റിവുകളിൽ ടോവിംഗ് ശേഷി മെച്ചപ്പെടുത്തുന്നതിന് കർശനമായ അനുപാതങ്ങളുമുണ്ട്.

റാപ്റ്റർ അല്ല, അതിലും കേമൻ! പുതുതലമുറയിലേക്ക് ചേക്കേറി ഫോർഡ് റേഞ്ചർ

ഗിയർഷിഫ്റ്റ് ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കോടുകൂടിയ ഒരു ഷോർട്ട്-ത്രോ "ഇ-ഷിഫ്റ്റർ" ആണ്. ഇത് ഭാവിയിൽ കൂടുതൽ ഡ്രൈവർ സഹായ സംവിധാനങ്ങളും സെമി-ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകളും നേടാൻ റേഞ്ചറിനെ പ്രാപ്തമാക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford introduced the all new ranger pickup truck with new style and engine
Story first published: Saturday, November 27, 2021, 13:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X