ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് ഇക്കോസ്‌പോര്‍ട്ട്. ഏകദേശം 9 വര്‍ഷമായി ഈ മോഡല്‍ വില്‍പ്പനയ്ക്കെത്തുന്നുവെന്ന് വേണം പറയാന്‍.

ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

എന്നാല്‍ അടുത്ത നാളുകളായി വാഹനത്തിന്റെ വില്‍പ്പന കുറഞ്ഞുവെന്ന് വേണം പറയാന്‍. ഇത് മനസ്സിലാക്കിയ നിര്‍മ്മാതാക്കള്‍ മോഡലിനെ നവീകരിക്കാനൊരുങ്ങുകയാണ്. ശ്രേണിയില്‍ എതിരാളികള്‍ കൂടിയതും മോഡലിന്റെ വില്‍പ്പനയ്ക്ക് തിരിച്ചടിയായെന്നും കമ്പനി പറയുന്നു.

ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. രണ്ട് മോഡലുകള്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു പരീക്ഷണയോട്ടം.

MOST READ: പുത്തൻ ഹയാബൂസയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ വിറ്റുപോയത് ദിവസങ്ങൾക്കുള്ളിൽ

ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

S, ട്രെന്‍ഡ് എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് പരിക്ഷണയോട്ടം നടത്തിയത്. അതേസമയം വാഹനത്തിന്റെ പുറമേയോ, ഡിസൈനിലോ മാറ്റങ്ങള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എഞ്ചിനില്‍ മാറ്റം വരുത്താനും കമ്പനി ഉദ്ദേശിക്കുന്നതെന്നും സൂചനകളുണ്ട്.

ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

നിലവിലെ കണക്കനുസരിച്ച്, 2 എഞ്ചിന്‍ ഓപ്ഷനുകള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നിവയ്‌ക്കൊപ്പം ഇക്കോസ്‌പോര്‍ട്ട് വില്‍ക്കുന്നു. പെട്രോള്‍ മോട്ടോറിന് 122 bhp കരുത്തും 149 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: 10,000 പിന്നിട്ട് ഹൈനെസിന്റെ ജൈത്രയാത്ര; അഭിമാന നിമിഷമെന്ന് ഹോണ്ട

ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

എന്നാല്‍ ഡീസല്‍ എഞ്ചിന്‍ 100 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്നു.

ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

ഇക്കോസ്‌പോര്‍ട്ടിന്റെ നിലവിലെ എതിരാളികളെ പരിശോധിച്ചാല്‍, മിക്ക സബ് 4 മീറ്റര്‍ കോംപാക്ട് എസ്‌യുവികള്‍ക്കും 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഓപ്ഷന്‍ ഉണ്ട്. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതിനുശേഷം, ഒഇഎമ്മുകള്‍ പെട്രോളിനെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചു, ഇത് ഈ വിഭാഗത്തില്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി.

MOST READ: മാരുതി ശ്രേണിയിൽ താരമായി സിയാസ്; ജനുവരിയിലെ വിൽപ്പനയിൽ 61.32 ശതമാനം വർധനവ്

ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

1 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഇക്കോബൂസ്റ്റ് രൂപത്തില്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആദ്യമായി ലഭിച്ചതാണ് ഫോര്‍ഡ്. എന്നാല്‍ ബിഎസ് VI അപ്ഡേറ്റിന് മുന്നോടിയായി ആ എഞ്ചിന്‍ അടുത്തിടെ കമ്പനി നിര്‍ത്തലാക്കി.

ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

ഇന്ത്യയില്‍ ടര്‍ബോ ഉപയോഗിച്ച് ഇക്കോസ്‌പോര്‍ട്ടിനെ തിരികെ കൊണ്ടുവരാന്‍ ഫോര്‍ഡ് ഇപ്പോള്‍ ഒരുങ്ങുന്നുവെന്ന് വേണം പറയാന്‍. ഇക്കോസ്‌പോര്‍ട്ടിന് മഹീന്ദ്ര XUV300-യുടെ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സമാരംഭിക്കുന്ന ടൈംലൈന്‍ ഈ വര്‍ഷത്തിന്റെ അവസാനമാണ്. ഇതിനെക്കുറിച്ച് ഔദ്യോഗിക അപ്ഡേറ്റുകളൊന്നും ലഭ്യമല്ല.

MOST READ: കിഗർ ഫെബ്രുവരി 15-ന് വിപണിയിലേക്ക്; നിർമാണം ആരംഭിച്ച് റെനോ

ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

നിലവില്‍ ഈ ശ്രേണിയിലെ എതിരാളികളുടെ എണ്ണം വര്‍ധിക്കുകയാണ്. സെഗ്മെന്റ് നേതാക്കളായ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ എന്നിവ ഇക്കോസ്‌പോര്‍ട്ടിന്റെ വില്‍പ്പനയില്‍ വളരെക്കാലമായി ശ്രേണിയില്‍ ശക്തരായി മാറി.

ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ ഇക്കോസ്‌പോര്‍ട്ടും?; പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്

പുതിയ എതിരാളികളായ നിസാന്‍ മാഗ്‌നൈറ്റ്, റെനോ കിഗര്‍ എന്നിവര്‍കൂടി എത്തുന്നതോടെ ഫോര്‍ഡിന്റെ വിപണി വിഹിതത്തില്‍ വളര്‍ച്ച രേഖപ്പെടുത്താന്‍ പ്രയാസമാകുകയും ചെയ്യും. നിലവില്‍ 7.99 ലക്ഷം രൂപയില്‍ ആരംഭിച്ച് 11.49 ലക്ഷം രൂപ വരെയാണ് ഇക്കോസ്‌പോര്‍ട്ടിന്റെ എക്‌സ്‌ഷോറൂം വില.

Source: Rushlane

Most Read Articles

Malayalam
English summary
Ford Planning For New Turbo Petrol Engine For EcoSport, Spy Images Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X