ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

2019-ലാണ് കോംപാക്ട് സെഡാന്‍ മോഡലായ ആസ്പയറിന്റെ സിഎന്‍ജി പതിപ്പിനെ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് അവതരപ്പിക്കുന്നത്. വില്‍പ്പനയില്‍ കാര്യമായ നേട്ടങ്ങളൊന്നും മോഡല്‍ സ്വന്തമാക്കിയിട്ടില്ലെന്ന് പറയുന്നതാകും ശരി.

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

മികച്ച എഞ്ചിന്‍ ഓപ്ഷനൊപ്പം, മനോഹമായ രൂപവും സ്‌പോര്‍ട്ടി ഡിസൈനും വാഹനത്തെ വ്യത്യസ്തനാക്കുന്നു. ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനായുള്ള ഒരു ഓപ്ഷന്‍ ഇത് നഷ്ടപ്പെടുത്തുന്നുവെന്നതും ഒരു പോരായ്മയാണ്.

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

വാഹനത്തിന്റെ ബിഎസ് VI സിഎന്‍ജി പവര്‍ട്രെയിനിന്റെ ഓപ്ഷന്‍ ഉടന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫോര്‍ഡ്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

MOST READ: കാത്തിരിപ്പ് അവസാനിച്ചു, സഫാരിയെ വില്‍പ്പനയ്ക്കെത്തിച്ച് ടാറ്റ; വില 14.69 ലക്ഷം രൂപ

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പിന്നിലായി സിഎന്‍ജി ടെസ്റ്റിംഗ് കിറ്റ് ഘടിപ്പിച്ചിരിക്കുന്നത് കാണാം. ഫോര്‍ഡിന്റെ നിര്‍മ്മാണ കേന്ദ്രത്തിന് സമീപമുള്ള ചെന്നൈയിലായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

നിലവില്‍ വിപണിയില്‍ ഇള്ള ആസ്പയറിന് സമാനമാണ് പരീക്ഷണയോട്ടം നടത്തുന്ന മോഡലും. കോസ്‌മെറ്റിക് മാറ്റങ്ങളോ ഫീച്ചര്‍ നവീകരണങ്ങളോ വാഹനത്തിന് ലഭിക്കില്ലെന്ന് ഇത് സൂചിപ്പിക്കുന്നു.

MOST READ: ഇന്ത്യയേക്കാൾ ലിറ്ററിന് 22 രൂപ കുറവ്; അതിർത്തി സംസ്ഥാനങ്ങളിൽ നേപ്പാളിൽ നിന്ന് പെട്രോൾ കടത്ത് വ്യാപകം

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

ആസ്പയറിനൊപ്പം നേരത്തെ ഒരു സിഎന്‍ജി വേരിയന്റ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, ഇത് കഴിഞ്ഞ വര്‍ഷം ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതോടെ നിര്‍ത്തലാക്കിയിരുന്നു.

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

സിഎന്‍ജി വേരിയന്റ് പ്രാഥമികമായി ലക്ഷ്യമിടുന്നത് ഇന്ധനക്ഷമതയുള്ള സവാരി തേടുന്ന ഉപഭോക്താക്കളെയും ക്യാബ് ഡ്രൈവര്‍മാരെയും ആണ്. നിലവില്‍ സിഎന്‍ജി ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന സെഡാനിലെ ഒരേയൊരു സെഡാനാണ് ഹ്യുണ്ടായി ഓറ.

MOST READ: മുഖംമിനുക്കി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് വെബ്സൈറ്റിൽ ഇടംനൽകി മാരുതി, അരങ്ങേറ്റം മാർച്ചിൽ

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

1.2 ലിറ്റര്‍ പെട്രോള്‍ ത്രീ സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് എഞ്ചിന്‍ ഉപയോഗിച്ച് ഇത് ലഭ്യമാകും. ബിഎസ് IV പതിപ്പില്‍, ഈ സിഎന്‍ജി പവര്‍ട്രെയിന്‍ അതിന്റെ സ്റ്റോക്ക് പെട്രോള്‍ എഞ്ചിനു സമാനമായ 95 bhp കരുത്തും 119 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു.

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

പെട്രോള്‍ യൂണിറ്റിന് പുറമെ 1.5 ലിറ്റര്‍ ടിഡിസി ഡീസല്‍ യൂണിറ്റും ബിഎസ് VI ആസ്പയര്‍ ലഭ്യമാണ്, ഇത് 99 bhp കരുത്തും 215 Nm torque ഉം ആണ് പുറത്തെടുക്കുന്നത്. രണ്ട് യൂണിറ്റുകളും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്.

MOST READ: മനംകവർന്ന് ടാറ്റ സഫാരി അഡ്വഞ്ചർ പേഴ്‌സണ എഡിഷൻ; വ്യത്യസ്‌തമാവുന്നത് ഇങ്ങനെ

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

ബിഎസ് IV പതിപ്പില്‍ നിന്ന് വ്യത്യസ്തമായി, ആംബിയന്റ് വേരിയന്റ് അടുത്തിടെ നിര്‍ത്തലാക്കിയതിനാല്‍ ബിഎസ് VI ആസ്പയര്‍ സിഎന്‍ജി ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് ട്രിമ്മുകളില്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

ഓട്ടോ ഹെഡ്‌ലാമ്പുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, പവര്‍ വിന്‍ഡോകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകളോടെയാണ് ആസ്പയര്‍ ടൈറ്റാനിയം പ്ലസ് വരുന്നത്. ഫോര്‍ഡ് പാസ് കണക്റ്റുചെയ്ത കാര്‍ ടെക്കിന് അനുയോജ്യമായ 6.5 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഇത് വാഗ്ദാനം ചെയ്യുന്നു.

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

സുരക്ഷയുടെ കാര്യത്തില്‍, ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഡേ & നൈറ്റ് റിയര്‍ വ്യൂ മിറര്‍, ഫോഴ്സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റുകള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

പെട്രോള്‍ വേരിയന്റിനേക്കാള്‍ 20,000 രൂപ അധികം മുടക്കണമെന്നും കമ്പനി പറയുന്നു. വൈകാതെ തന്നെ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലുള്ള പെട്രോള്‍, ഡീസല്‍ വിലകള്‍ വരും മാസങ്ങളില്‍ സിഎന്‍ജി ഓഫറുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് കാര്‍ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. മാരുതി, ഹ്യുണ്ടായി, ടാറ്റ എന്നിവയ്ക്ക് നിലവിലുള്ള മാസങ്ങളില്‍ സിഎന്‍ജി ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Planning To Introduce Aspire CNG BS6 Variant, Launch Expected Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X