2022 ഇക്കോസ്‌പോര്‍ട്ടിലൂടെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

നിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍, ബ്രാന്‍ഡ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരത്തുകളില്‍ ഇക്കോസ്‌പോര്‍ട്ടിന്റെ പുതുക്കിയ പതിപ്പ് പരീക്ഷിക്കുന്നത് തുടരുകയാണ്. പ്രതിസന്ധി സമയത്തും ബ്രാന്‍ഡിനായി മികച്ച വില്‍പ്പന സമ്മാനിക്കുന്ന മോഡലാണ് ഇക്കോസ്‌പോര്‍ട്ട്.

2022 ഇക്കോസ്‌പോര്‍ട്ടിലൂടെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

അമേരിക്കന്‍ നിര്‍മാതാവ് തങ്ങളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നിലവിലുള്ള ആറ് കാര്‍ നിര്‍മാതാക്കളെ സമീപിച്ചുവെന്നും വാര്‍ത്തകളുണ്ട്. ഒന്നുകില്‍ അതിന്റെ ഉല്‍പാദന പ്ലാന്റില്‍ ഒന്ന് വില്‍ക്കുക അല്ലെങ്കില്‍ കരാര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു ഇടപാട് നടത്തുക എന്നതാണ് കമ്പനി മുന്നില്‍ കണ്ടിരിക്കുന്ന വഴികളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2022 ഇക്കോസ്‌പോര്‍ട്ടിലൂടെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

സബ്-ഫോര്‍ മീറ്റര്‍ എസ്‌യുവി ശ്രേണിയില്‍ ബ്രാന്‍ഡിന്റെ പ്രധാന തുറുപ്പ് ചീട്ടാണ് ഇക്കോസ്പോര്‍ട്ട്. ശ്രേണിയില്‍ എതിരാളികള്‍ ശക്തമായതോടെ ആദ്യകാലങ്ങളില്‍ വാഹനത്തിന് ലഭിച്ചിരുന്ന സ്വീകാര്യത ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. ഇത് അധിക കാലും മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

2022 ഇക്കോസ്‌പോര്‍ട്ടിലൂടെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

കാലഘട്ടത്തിന് അനുസൃതമായി വാഹനത്തില്‍ കാര്യമായ അപ്ഡേറ്റുകളൊന്നും കമ്പനി വരുത്തിയിട്ടില്ല, തല്‍ഫലമായി, ഇത് ഒന്‍പത് വര്‍ഷം മുമ്പ് അവതരിപ്പിച്ച മോഡലിന് സമാനമാണെന്ന് വേണം പറയാന്‍. 2022 ഇക്കോസ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് ശ്രേണിയില്‍ വീണ്ടും മത്സരം കടുപ്പിക്കാനാണ് ഫോര്‍ഡിന്റെ പദ്ധതി. ഫെയ്‌സ്‌ലിഫ്റ്റ് ഇക്കോസ്‌പോര്‍ട്ടിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഇതാ.

2022 ഇക്കോസ്‌പോര്‍ട്ടിലൂടെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

പുതിയ നിറങ്ങള്‍

ലൈറ്റ്‌നിംഗ് ബ്ലൂ, ഡയമണ്ട് വൈറ്റ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, കാന്യോണ്‍ റിഡ്ജ്, റേസ് റെഡ്, അബ്‌സൊല്യൂട്ട് ബ്ലാക്ക്, സ്‌മോക്ക് ഗ്രേ എന്നിങ്ങനെ ഏഴ് വ്യത്യസ്ത കളര്‍ ഓപ്ഷനുകളിലാണ് ഇക്കോസ്‌പോര്‍ട്ട് നിലവില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

2022 ഇക്കോസ്‌പോര്‍ട്ടിലൂടെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

എന്നാല്‍ അടുത്തിടെ പുറത്തുവന്ന പരീക്ഷണ ചിത്രത്തില്‍ ഒരു പുതിയ ഓറഞ്ച് ഷേഡിന്റെ സാന്നിധ്യം കാണാന്‍ സാധിച്ചിരുന്നു. കൂടുതല്‍ കളര്‍ സ്‌കീമുകള്‍ പുതിയ പതിപ്പില്‍ കമ്പനി അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

2022 ഇക്കോസ്‌പോര്‍ട്ടിലൂടെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

പുതുക്കിയ ഫ്രണ്ട് ഫാസിയ

2022 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന് വീണ്ടും പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് എന്‍ഡ് കമ്പനി നല്‍കിയേക്കും. അതില്‍ പുതിയ ഗ്രില്‍ ഇന്‍സെര്‍ട്ടുകള്‍, ചെറുതായി ടേക്ക് ചെയ്ത ഹെഡ്‌ലാമ്പുകള്‍, വിപരീത L-ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, റൗണ്ട് ആകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയേക്കും.

2022 ഇക്കോസ്‌പോര്‍ട്ടിലൂടെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

പുതുതായി രൂപകല്‍പ്പന ചെയ്ത ഒരു കൂട്ടം അലോയ് വീലുകളും പുതിയ വാഹനത്തിന്റെ സവിശേഷതയാണ്. വശങ്ങളില്‍ മറ്റ് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമോ എന്ന് നിലവില്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

2022 ഇക്കോസ്‌പോര്‍ട്ടിലൂടെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

പിന്‍ഭാഗത്ത് മാറ്റങ്ങളൊന്നുമില്ല

ഫെയ്‌സ്‌ലിഫ്റ്റ് ഇക്കോസ്പോര്‍ട്ടിന്റെ പിന്‍ഭാഗം നിലവിലുള്ള മോഡലിന് സമാനമായി തന്നെ ഫോര്‍ഡ് മുന്നോട്ട് കൊണ്ടും. കാരണം ടെയില്‍ ലാമ്പ് ഡിസൈനും ടെയില്‍ഗേറ്റ് ഘടിപ്പിച്ച സ്പെയറും തുടര്‍ന്നും ലഭ്യമാകും.

2022 ഇക്കോസ്‌പോര്‍ട്ടിലൂടെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

ഇന്റീരിയര്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

2022 ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടിന് ഏറ്റവും പുതിയ SYNC 3 കണക്റ്റിവിറ്റി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മള്‍ട്ടഡ് കണ്‍ട്രോളുകളുള്ള ഒരു മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവ നല്‍കുന്നത് തുടരും.

2022 ഇക്കോസ്‌പോര്‍ട്ടിലൂടെ പ്രതാപം തിരിച്ച് പിടിക്കാന്‍ ഫോര്‍ഡ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതൊക്കെ

മെക്കാനിക്കല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ട

മെക്കാനിക്കല്‍ മാറ്റങ്ങള്‍ ഒന്നും തന്നെ അപ്ഡേറ്റ് ചെയ്ത ഫോര്‍ഡ് ഇക്കോസ്പോര്‍ട്ടില്‍ പ്രതീക്ഷിക്കേണ്ട. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും സമാനമായ പവര്‍, ടോര്‍ക്ക് ഔട്ട്പുട്ട കണക്കുകളില്‍ കമ്പനി നിലനിര്‍ത്തും.

Most Read Articles

Malayalam
English summary
Ford Planning To Launch 2022 EcoSport Facelift, You Need To Know These Things. Read in Malayalam.
Story first published: Monday, August 2, 2021, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X