നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

മോഡൽ നിരയിലാകെ ഒരു പുതുമ അത്യാവിശ്യമായ വാഹന നിർമാണ കമ്പനിയാണ് ഫോർഡ്. നിലവിൽ കാലഹരപ്പെട്ട കാറുകളുമായി വിൽപ്പനയിൽ ഇഴഞ്ഞാണ് ഈ അമേരിക്കൻ ബ്രാൻഡ് നീങ്ങുന്നത്. 2020 ഡിസംബറിൽ 1,662 യൂണിറ്റ് വിൽപ്പനയുമായി പതിനൊന്നാം സ്ഥാനത്താണ് ഫോർഡ് ഇന്ത്യ.

നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

2019 ഡിസംബറിൽ ഇത് 3,021 യൂണിറ്റായിരുന്നു. അതായത് വാർഷിക കണക്കുകളിൽ കമ്പനിയുടെ നഷ്‌ടം 45 ശതമാനത്തോളമാണെന്ന് ചുരുക്കം. നിലവിൽ ഇന്ത്യയിൽ വെറും 0.6 ശതമാനം വിപണി വിഹിതം മാത്രമാണ് ഫോർഡിനുള്ളത്.

നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

വാർഷികാടിസ്ഥാനത്തിൽ ഇത് 0.7 ശതമാനം കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്. സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ എത്തുന്ന ഇക്കോസ്പോർട്ടാണ് കമ്പനിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ.

MOST READ: പുതിയ തന്ത്രവുമായി കിയ; 2027 ഓടെ ഏഴ് ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കും

നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

കഴിഞ്ഞ മാസം ഇക്കോസ്പോർട്ടിന്റെ 934 യൂണിറ്റുകളാണ് ഫോർഡ് നിരത്തിലെത്തിച്ചത്. 2019-ൽ ഇതേ കാലയളവിൽ എസ്‌യുവിയുടെ വിൽപ്പന 1,727 യൂണിറ്റായിരുന്നു. അതായത് ഇത്തവണ 46 ശതമാനം ഇടിവാണ് മോഡലിന് ഉണ്ടായിട്ടുള്ളത്.

നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

അടുത്തിടെ ചെറിയ പരിഷ്ക്കരണങ്ങളോടെ വിപണിയിൽ എത്തിയത് വരും ദിവസങ്ങളിൽ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാകുമെന്നാണ് ഫോർഡിന്റെ പ്രതീക്ഷ.

MOST READ: ഇഗ്നിസിന്റെ വില്‍പ്പനയില്‍ കണ്ണുതള്ളി മാരുതി; ഡിസംബറിലെ വില്‍പ്പന 239 ശതമാനം വര്‍ധിച്ചു

നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

ഫോർഡിന്റെ ആഭ്യന്തര ശ്രേണിയിലെ ഒരു മോഡലും കഴിഞ്ഞ കലണ്ടർ വർഷത്തിന്റെ അവസാന മാസത്തിൽ നാല് അക്കം മറികടന്നിട്ടില്ല എന്ന കാര്യവും കൗതുകമുണർത്തിയേക്കാം. ആഭ്യന്തര വിപണിയിൽ 447 യൂണിറ്റുകൾ നിരത്തിലെത്തിച്ച് എൻ‌ഡവർ രണ്ടാം സ്ഥാനത്ത് എത്തി.

നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 261 യൂണിറ്റായിരുന്നു. ഫുൾ-സൈസ് എസ്‌യുവിയുടെ വിൽപ്പനയിൽ 71 ശതമാനം വർധനവ് നേടാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വാർഷിക വിൽപ്പനയിൽ വളർച്ച രേഖപ്പെടുത്തിയ ഏക ഫോർഡ് മോഡലായിരുന്നു ഇത്.

MOST READ: അരീന ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

ഫ്രീസ്റ്റൈലിന് കഴിഞ്ഞ മാസം 170 യൂണിറ്റുകൾ മാത്രമേ നേടാനായുള്ളൂ. 2019 ഡിസംബറിൽ വിറ്റഴിച്ച 296 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തിയാൽ ഈ മോഡലിന്റെ വിപണിയിലും കമ്പനിക്ക് കാര്യമായ ക്ഷീണമാണ് ഉണ്ടായിരിക്കുന്നത്.

നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

ആസ്പയർ കോംപാക്‌ട് സെഡാൻ കഴിഞ്ഞ മാസം 110 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ വിൽപ്പന 247 യൂണിറ്റായിരുന്നു. ഇവിടെയപം 55 ശതമാനത്തിന്റെ നഷ്‌ടമാണ് അമേരിക്കൻ കമ്പനിക്കുണ്ടായിരിക്കുന്നത്.

MOST READ: പുതിയ ബിഗ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ച് ഡാസിയ

നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

ഫോർഡ് ഫിഗോ കോംപാക്റ്റ് ഹാച്ച്ബാക്കിന്റെ ഒരൊറ്റ യൂണിറ്റ് മാത്രമാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. മഹീന്ദ്രയുമായുള്ള സംയുക്ത സംരംഭം ഫലവത്തായില്ലെങ്കിലും ഫോർഡ് അടുത്ത വർഷം പുതിയ സി-സെഗ്മെന്റ് എസ്‌യുവി പുറത്തിറക്കും.

നിറംമങ്ങി ഫോർഡ് ഇന്ത്യ; ഡിസംബർ മാസത്തെ മോഡൽ തിരിച്ചുള്ള വിൽപ്പന ഇങ്ങനെ

അതോടൊപ്പം തന്നെ ഫിഗൊ, ഇക്കോസ്പോർട്ട് തുടങ്ങിയ വാഹനങ്ങളുടെ പുതുതലമുറ മോഡലുകളിലും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. അതോടൊപ്പം ഫോർഡിന്റെ ആഢംബര വാഹന നിർമാണ ബ്രാൻഡായ ലിങ്കണെയും ഇന്ത്യയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Posted A Total Of 1,662 Units In December 2020. Read in Malayalam
Story first published: Saturday, January 16, 2021, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X