Just In
- 44 min ago
കൊവിഡ്-19 വില്ലനായി; പുതുതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം വൈകുമെന്ന് സ്കോഡ
- 2 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
- 2 hrs ago
പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ
- 3 hrs ago
നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്
Don't Miss
- News
രാഹുൽ ഗാന്ധിക്ക് കൊവിഡ്, അടുത്ത് ഇടപഴകിയവർ സുരക്ഷിതരായിരിക്കണമെന്ന് രാഹുൽ
- Sports
IPL 2021- 20 കളികളില്‍ ഫിഫ്റ്റിയില്ല, ധോണി സിഎസ്കെയ്ക്കു ബാധ്യതയോ? പ്രതികരിച്ച് ടീം സിഇഒ
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Movies
വിവാഹമോചനമാണ് അവരുടെ ആവശ്യം; എൻ്റെ കൂടെ ജീവിക്കാൻ പറ്റില്ലെന്ന് തീർത്ത് പറഞ്ഞു, ഭീഷണികളെ കുറിച്ച് അമ്പിളി ദേവി
- Lifestyle
റമദാന് 2021: വ്രതശുദ്ധിയില്‍ പുണ്യമാസം അറിഞ്ഞിരിക്കാം ഇതെല്ലാം
- Finance
സ്വര്‍ണവിലയില്‍ നേരിയ കുറവ്; പൊന്ന് വാങ്ങണോ വില്‍ക്കണോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വെബ്സൈറ്റിൽ നിന്നും മസ്‌താംഗിനെ പിൻവലിച്ച് ഫോർഡ്; ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തിയേക്കും
ഫെറാറികളും, ലംബോർഗിനികളും പോർഷകളും അരങ്ങുവാണിരുന്ന സ്പോർട്സ് കാർ ലോകത്ത് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡിന് അഡ്ഡ്രസുണ്ടാക്കി കൊടുത്ത മോഡലാണ് മസ്താംഗ്.

1960-കളുടെ അവസാനത്തിൽ മസിൽ കാറുകളുടെ സുവർണ കാലഘട്ടത്തിലാണ് ഐതിഹാസിക ഫാസ്റ്റ്ബാക്ക് കൂപ്പെ അരങ്ങേറ്റം കുറിക്കുന്നത്. അങ്ങനെ ബ്ലൂ ഓവലിനും സ്പോർട്‌സ് വാഹനങ്ങൾക്കിടയിൽ മസ്താംഗ് ഒരിടം ഒരുക്കികൊടുത്തു.

വാഹനപ്രേമികൾക്കിടയിൽ ആമുഖം തീരെ ആവശ്യമില്ലാത്ത മസ്താംഗ് ഇന്ത്യയിലെയും സാന്നിധ്യമായിരുന്നു. നീണ്ടനാളത്തെ സേവനത്തിനു ശേഷം ബ്രാൻഡിന്റെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് ഫോർഡ് തങ്ങളുടെ മസിൽ കാറിനെ നീക്കം ചെയ്‌തിരിക്കുകയാണ്.
MOST READ: A-ക്ലാസ് ലിമോസിന്‍ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്

ഈ വർഷം തന്നെ സൂപ്പർ സ്പോർട്‌സ് കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് തലമുറ മാറ്റങ്ങളിലൂടെ മസ്താംഗ് ഇതുവരെ കടന്നുപോയിട്ടുണ്ട്. V8 എഞ്ചിനുകളുടെ പ്രതാപകാലത്തിറങ്ങിയ താരത്തിനെ പോണി കാർ എന്നും വിശേഷിപ്പിക്കാറുണ്ട്.

2016 ജൂലൈയിലാണ് ഫോർഡ് മസ്താംഗ് ഇന്ത്യയിൽ സാന്നിധ്യമറിയിക്കുന്നത്. 65 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയുമായി എത്തിയ സൂപ്പർ കാർ വിപണിവിടുമ്പോൾ 74.62 ലക്ഷം രൂപ വരെയായിരുന്നു എക്സ്ഷോറൂം വില.
MOST READ: ആസ്പയര്‍ ബിഎസ് VI സിഎന്‍ജി പതിപ്പിന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ഫോര്‍ഡ്; അവതരണം ഉടന്‍

396 bhp കരുത്തിൽ 515 Nm torque ഉത്പാദിപ്പിക്കുന്ന 5.0 ലിറ്റർ V8 എഞ്ചിനാണ് ഫോർഡ് മസ്താംഗിന്റെ ഹൃദയം. ആറ് സ്പീഡ് ഓട്ടോമാറ്റിക് ടഗിയർബോക്‌സുമായി ജോടിയക്കിയ എഞ്ചിൻ അന്താരാഷ്ട്ര പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ചെറുതായി ഡീ-ട്യൂൺ ചെയ്തിട്ടുണ്ട്.

റിയർ വീൽ ഡ്രൈവ് 2-ഡോർ പതിപ്പിലാണ് വാഹനം നിരത്തിലെത്തിയിരുന്നത്. ഇന്ത്യയിലും മസ്താംഗ് ജനപ്രിയമായിരുന്നു. കൂടാതെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്പോർട്സ് കാറുകളിലൊന്നായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്.

2018-ൽ ഫെയ്‌സ്‌ലിഫ്റ്റ് മാറ്റങ്ങളുമായി മസ്താംഗ് അവതരിപ്പിച്ചിരുന്നു. പുതിയ ബോണറ്റ്, പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ട്വീക്ക്ഡ് ഫ്രണ്ട്, റിയർ ബമ്പറുകൾ, 12 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ലൈറ്റുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയോടെയാണ് സ്പോർട്സ് കൂപ്പെ കളംനിറഞ്ഞത്.

അതേസമയം ഇന്ത്യയിൽ വരാനിരിക്കുന്ന മുസ്താംഗ് ഫെയ്‌സ്‌ലിഫ്റ്റിൽ 453 bhp പവറും 569 Nm torque ഉം വാഗ്‌ദാനം ചെയ്യുന്ന 5.0 ലിറ്റർ, V8 എഞ്ചിനായിരിക്കും ഫോർഡ് വാഗ്‌ദാനം ചെയ്യുക. കൂടാതെ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഈ യൂണിറ്റ് ജോടിയാക്കുകയും ചെയ്യും.