യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

രാജ്യത്ത് 25 വർഷത്തെ പ്രവർത്തനത്തിന് ശേഷം, കഴിഞ്ഞ മാസം, ഫോർഡ് ഇന്ത്യയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിൽ എത്തുന്ന ആദ്യ വിദേശ കാർ നിർമ്മാതാക്കളിൽ ഒരാളായിട്ടും, ഫോർഡ് രാജ്യത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞില്ല.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

പ്രാദേശികമായി അഞ്ച് മോഡലുകൾ നിർമ്മിച്ചിരുന്ന ഫോർഡ് മോട്ടോർ കമ്പനിക്ക് പാസഞ്ചർ വാഹന വിഭാഗത്തിൽ 1.7 ശതമാനം വിപണി വിഹിതം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

ഇക്കോസ്പോർട്ട്, ഫിഗോ, ഫ്രീസ്റ്റൈൽ, എൻഡവർ, ആസ്പയർ എന്നിവയാണ് ഈ അഞ്ച് കാറുകൾ. ഇവയിൽ, ഇക്കോസ്പോർട്ട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലും ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്ത കാറുമായിരുന്നു.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

കഴിഞ്ഞ മാസം ഫോർഡ് ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉത്പാദനം ചെറിയ തോതിൽ തുടർന്നിരുന്നു. ലഭ്യമായ അല്ലെങ്കിൽ സംഭരിച്ചിരിക്കുന്ന ഭാഗങ്ങൾ/ പാർട്സുകളുടെ സ്റ്റോക്ക് അവസാനിച്ചതോടെ സനന്ദ് പ്ലാന്റിൽ ഉൽപാദനവും അവസാനിച്ചിരിക്കുകയാണ്. ലേബർ ന്യൂസ് അനുസരിച്ച്, സനന്ദിലെ ഫോർഡ് ഇന്ത്യ പ്ലാന്റിൽ നിന്ന് അവസാന കാറും പുറത്തിറങ്ങിയിരിക്കുകയാണ്.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

സനന്ദ് പ്ലാന്റിൽ നിന്ന് ഫോർഡ് ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ എന്നിവ നിർമ്മിച്ചിരുന്നു. മാരുതി സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനാണ് ഈ കാറുകൾ സൃഷ്ടിച്ചത്.

Image Courtesy: Labour News - India

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

ഒരു കാലത്ത് ഇവയ്ക്ക് പ്രതിമാസം 40,000 യൂണിറ്റ് വരെ വിൽ‌പനയുണ്ടാക്കുന്നു. എന്നാൽ ദീർഘ കാലം വിൽപ്പനയിൽ മാരുതി ഇരട്ടകളോട് പോരാടാൻ ഫോർഡ് കാറുകൾക്ക് കഴിഞ്ഞില്ല.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

ഒരുപക്ഷേ ഫോർഡിന് ആസൂത്രണം തെറ്റിയത് ഇവിടെയാണ്. മാർക്കറ്റ് ലീഡർ മാരുതിയെ പിന്തുടരുന്നതിനുപകരം, മാരുതിയുടെ സാന്നിധ്യം കുറഞ്ഞതോ ഇല്ലാത്തതോ ആയ വിഭാഗത്തിൽ അവർക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു. കിയ മോട്ടോറിന്റെയും എം‌ജി മോട്ടോറിന്റെയും വിജയം, ആദ്യ കാർ ഉപയോഗിച്ച് ഇന്ത്യൻ വിപണിയിൽ വിജയിക്കാനാകുമെന്ന് നമുക്ക് കാണിച്ചുതന്നു.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

മുകളിൽ സൂചിപ്പിച്ചത് പോലെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഫോർഡ് മോഡലായ ഇക്കോസ്പോർട്ടിന് ഒരു പുതുതലമുറ പതിപ്പും നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങിയിരുന്നു. എന്നാൽ ഇന്ത്യന വിപണിയിൽ നിന്ന് പെട്ടെന്നുള്ള ഈ പിൻമാറ്റം കാരണം ഈ മോഡൽ ഇനി നമുക്ക് ലഭിക്കില്ല.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

ഇന്ത്യൻ വിപണിയോടൊപ്പം തന്നെ യുഎസ് വിപണിയിൽ നിന്നും ഇക്കോസ്പോർട്ടിനെ പിൻവലിക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടു കൂടെ ഇക്കോസ്പോർട്ടിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേക്കാം. യൂറോപ്യൻ വിപണിയിൽ ഒരു ചെറിയ ശതമാനവുമായി മോഡൽ ഒതുങ്ങാനും സാധ്യതയുണ്ട്.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

ഫോർഡ് ചെന്നൈ പ്ലാന്റ് ടാറ്റ ഏറ്റെടുക്കുന്നുണ്ടോ?

ഫോർഡ് ഇന്ത്യ അതിന്റെ ഇന്ത്യൻ പ്രവർത്തനങ്ങളും ഗുജറാത്തിലെ സനന്ദ് പ്ലാന്റിന്റെയും ചെന്നൈ പ്ലാന്റിന്റെയും പ്രൊഡക്ഷൻ അവസാനിപ്പിക്കുമ്പോൾ, ചെന്നൈ പ്ലാന്റ് ടാറ്റ മോട്ടോർസ് ഏറ്റെടുക്കുമെന്ന് ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ രണ്ട് പ്ലാന്റുകളിലേക്കും ഫോർഡ് ഗ്രൂപ്പ് 2.5 ബില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

സോഫ്റ്റ്‌വെയർ, ടീ, കെമിക്കൽസ്, പവർ എന്നീ മേഖലകളിൽ ടാറ്റ ഗ്രൂപ്പിന് തമിഴ്നാട്ടിൽ ശക്തമായ സാന്നിധ്യമുണ്ട്. ഫോർഡ് പ്ലാന്റ് ടാറ്റ ഏറ്റെടുക്കുകയാണെങ്കിൽ, ഫോർഡ് ചെന്നൈ പ്ലാന്റുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികൾക്കും മറ്റ് നിരവധി പേർക്കും ഇത് ഒരു സന്തോഷവാർത്തയായിരിക്കും.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

ഇന്ത്യയിൽ ഉൽപ്പാദനം ഉപേക്ഷിക്കുന്ന ആറാമത്തെ വാഹന നിർമ്മാതാവായി ഫോർഡ് മാറിയിരിക്കുകയാണ്. മാൻ ട്രക്കുകൾ, ഫിയറ്റ്, ജനറൽ മോട്ടോർസ്, ഹാർലി ഡേവിഡ്സൺ, യുഎം മോട്ടോർസൈക്കിളുകൾ എന്നിവയാണ് ഇതിന് മുമ്പ് പ്രാദേശിക ഉത്പാദനം നിർത്തിയ മറ്റ് ബ്രാൻഡുകൾ.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

അടുത്തിടെ ഹോണ്ട കാർസ് ഇന്ത്യയും ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഉത്പാദന കേന്ദ്രം അടച്ചുപൂട്ടിയിരുന്നു, എന്നാൽ ബ്രാൻഡിന്റെ രാജസ്ഥാനിലെ തപുകര പ്ലാന്റിൽ ഇപ്പോഴും ഉത്പാദനം തുടരുന്നുണ്ട്.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

ഈ മാസത്തെ വിൽപ്പന കണക്കുകളും വാഹന വ്യവസായത്തിന് അത്ര നല്ല വാർത്തകൾ അല്ല സമ്മാനിക്കുന്നത്. ഹാച്ച്ബാക്ക് വിഭാഗത്തിൽ പോലും 36 ശതമാനത്തോളം ഇടിവാണ് വിപണിയിൽ നേരിട്ടിരിക്കുന്നത്.

യാത്ര മോഴി ചൊല്ലി Ford -ന്റെ രാജ്യത്തെ അവസാന കാറും സനന്ദ് പ്ലാൻഡിലെ പ്രൊഡക്ഷൻ ലൈനിൽ നിന്ന് പുറത്തിറങ്ങി

വ്യാപകമായ സെമി കണ്ടക്ടർ ക്ഷാമവും കൊവിഡ് മഹാമാരിയുടെ അനന്തരഫലങ്ങളും ഇന്നും വിപണിയെ അലട്ടുകയാണ്. ഈ അവസ്ഥ തുടരുകയാണ് എങ്കിൽ ഇന്ത്യൻ വിപണിയിലെ സ്ഥിതിഗതികൾ ആകെ തകിടം മറിയാനുള്ള എല്ലാ ചാൻസുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford rolls out last car from sanand factory production line
Story first published: Saturday, October 9, 2021, 11:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X