483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

ലൈറ്റ്നിംഗ് എന്ന F150 അധിഷ്ഠിത ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ഫോർഡ് പുറത്തിറക്കിയിരിക്കുകയാണ്, വാഹനത്തിന്റെ ബുക്കിംഗും ഇതിനോടകം നിർമ്മാതാക്കൾ അമേരിക്കയിൽ ആരംഭിച്ചു.

483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

39,974 യുഎസ് ഡോളറിന്റെ ( 29 ലക്ഷം രൂപ) ആരംഭ വിലയിൽ നിന്ന് ഏറ്റവും ഉയർന്ന മോഡലിന് 90,000 യുഎസ് ഡോളർ ( 65 ലക്ഷം രൂപ) ആണ് ഫോർഡ് F150 ലൈറ്റ്നിംഗിന്റെ വില.

483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

എക്സ്റ്റെൻഡഡ് റേഞ്ച് ബാറ്ററി പായ്ക്ക് സജ്ജീകരിച്ച വേരിയന്റിന്റെ ഇരട്ട ഇലക്ട്രിക് മോട്ടോറുകളിൽ നിന്ന് 563 bhp കരുത്ത് പുറപ്പെടുവിക്കുന്നു, കൂടാതെ സിംഗിൾ ചാർജിൽ 483 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണിയും നൽകുന്നു.

483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇത് സഹായിക്കും. സ്റ്റാൻഡേർഡ് ബാറ്ററി പായ്ക്ക് 426 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്ന് അവകാശപ്പെടുന്നു, കൂടാതെ ഒറ്റ ചാർജിൽ 370 കിലോമീറ്റർ EPA ശ്രേണിയും വാഗ്ദാനം ചെയ്യുന്നു.

483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

ബാറ്ററിയുടെ കൃത്യമായ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബ്ലൂ ഓവൽ ഇതുവരെ വാഗ്ദാനം ചെയ്തതിൽ വച്ച് ഏറ്റവും വലുതാണ് എക്സ്റ്റെൻഡഡ് പായ്ക്ക്, മെച്ചപ്പെട്ട ഹാൻഡ്‌ലിംഗിനും സുഖസൗകര്യങ്ങൾക്കുമായി സ്വതന്ത്ര റിയർ സസ്പെൻഷൻ ലഭിക്കുന്ന ആദ്യത്തെ F-സീരീസ് ട്രക്കാണ് F150 ലൈറ്റ്നിംഗ്.

483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

ഫോർഡ് F150 ലൈറ്റ്നിംഗിന്റെ ടൗവിംഗ് ശേഷി 4,536 കിലോഗ്രാമാണ്, പേലോഡ് ശേഷി 910 കിലോഗ്രാം വരെ റേറ്റുചെയ്യുന്നു. വേരിയന്റുകളെ അടിസ്ഥാനമാക്കി വ്യത്യസ്ത എസി ചാർജറുമായി ഇലക്ട്രിക് F150 വരുന്നു, സ്റ്റാൻഡേർഡ് ബാറ്ററിക്ക് 11.2 കിലോവാട്ട് യൂണിറ്റും ഓപ്ഷണൽ 48A ഹൗസ് ചാർജറും ലഭിക്കുന്നു, വലിയ പായ്ക്ക് 19.2 കിലോവാട്ട് വരെ ശേഷിയുള്ള ഇരട്ട ചാർജർ ഉപയോഗിക്കുന്നു.

483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

48A ഹോം ചാർജർ 10 മണിക്കൂറിനുള്ളിൽ 15 മുതൽ 100 ​​ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യുന്നു, കൂടാതെ ഡ്യുവൽ ചാർജറിനൊപ്പം എക്സ്റ്റെൻഡഡ് ബാറ്ററി പായ്ക്കും 80A ഹൗസ് ചാർജറിലേക്ക് പ്ലഗ് ചെയ്യുന്നു.

483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

ഏകദേശം എട്ട് മണിക്കൂറിനുള്ളിൽ ഇത് 15 മുതൽ 100 ​​ശതമാനം വരെ ചാർജ് കൈവരിക്കുന്നു, ഒരു DC 150 കിലോവാട്ട് ഫാസ്റ്റ് ചാർജർ വെറും 41 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് നേടാൻ സഹായിക്കുന്നു.

483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

ഇന്റലിജന്റ് റേഞ്ച് സോഫ്റ്റ്‌വെയറും ഇന്റലിജന്റ് ബാക്കപ്പ് പവർ സിസ്റ്റവും F150 ലൈറ്റ്‌നിംഗിൽ സജ്ജീകരിച്ചിരിക്കുന്നു. എക്സ്റ്റെൻഡഡ് ബാറ്ററി പായ്ക്ക് വേരിയന്റുകളിൽ 9.6 കിലോവാട്ട് വരെ ഊർജ്ജം ലോഡ് ചെയ്യുന്നു.

483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

പൂർണ്ണ ചാർജിൽ മൂന്ന് ദിവസം വരെ വീട്ടിലേക്ക് പവർ സപ്ലൈ ചെയ്യാൻ വാഹനത്തിന് സാധിക്കുന്നു. സാധാരണ F150 -ക്ക് മുകളിലുള്ള ഒരു നിശ്ചിത സജ്ജീകരണമാണ് ഇതിന്റെ ഡിസൈൻ, എൽഇഡി ലൈറ്റിംഗ് ബാറുകൾ ഇതിനൊരു ഫ്യൂച്ചറിസ്റ്റ് അപ്പീൽ നൽകുന്നു.

483 കിലോമീറ്റർ മൈലേജുമായി F150 ലൈറ്റ്നിംഗ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് പുറത്തിറക്കി ഫോർഡ്

ഇന്റീരിയറിൽ ഏറ്റവും പുതിയ SYNC4A ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ട്, നാച്ചുറൽ നോയിസ് കൺട്രോൾ, ക്ലൗഡ് അധിഷ്ഠിത നാവിഗേഷൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, OTA അപ്‌ഡേറ്റുകൾ, ഫോർഡിന്റെ ഓപ്‌ഷണൽ ബ്ലൂക്രൂസ് ഹാൻഡ്സ് ഫ്രീ L2 ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം തുടങ്ങിയവ ഇതിന് ലഭിക്കുന്നു. നാല് വേരിയന്റുകളിൽ ഇലക്ട്രിക് പിക്കപ്പ് ലഭ്യമാക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Unveiled F150 Based Lightning Electric Pickup Truck. Read in Malayalam.
Story first published: Thursday, May 20, 2021, 15:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X