കൂടുതൽ സ്പോർട്ടിയർ, G70 ഷൂട്ടിംഗ് ബ്രേക്ക് മോഡലിനെ പരിചയപ്പെടുത്തി ജെനിസിസ്

പുതിയ G70 ഷൂട്ടിംഗ് ബ്രേക്ക് എന്നൊരു മോഡലിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡായ ജെനിസിസ്.

കൂടുതൽ സ്പോർട്ടിയർ, G70 ഷൂട്ടിംഗ് ബ്രേക്ക് മോഡലിനെ പരിചയപ്പെടുത്തി ജെനിസിസ്

സ്റ്റാൻഡേർഡ് G70 സെഡാൻ അടിസ്ഥാനമാക്കിയുള്ള ഈ കാർ യൂറോപ്യൻ ഉപഭോക്താക്കളെ മനസിൽ കണ്ടുകൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനിയുടെ വാദം. ഈ വേനൽക്കാലത്ത് വാഹനത്തെ യൂറോപ്പിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് ജെനിസിസ് അറിയിച്ചിരിക്കുന്നത്.

കൂടുതൽ സ്പോർട്ടിയർ, G70 ഷൂട്ടിംഗ് ബ്രേക്ക് മോഡലിനെ പരിചയപ്പെടുത്തി ജെനിസിസ്

G70 സെഡാൻ കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്. അതിനു ലഭിച്ച സ്വീകാര്യതയാണ് ഇപ്പോൾ അതേ കാറിന്റെ ഷൂട്ടിംഗ് ബ്രേക്ക് മോഡലുമായി രംഗത്തെത്താൻ ജെനിസിസിനെ പ്രേരിപ്പിച്ചത്.

MOST READ: HBX കൺസെപ്റ്റ് അധിഷ്ഠിത ചെറു എസ്‌യുവി ഒക്ടോബറിൽ പുറത്തിറക്കാനൊരുങ്ങി ടാറ്റ

കൂടുതൽ സ്പോർട്ടിയർ, G70 ഷൂട്ടിംഗ് ബ്രേക്ക് മോഡലിനെ പരിചയപ്പെടുത്തി ജെനിസിസ്

അത്ലറ്റിക് ചാരുതയുടെ ബ്രാൻഡിന്റെ ഡിസൈൻ തത്ത്വചിന്തയെ സൂചിപ്പിക്കുന്ന ബാഹ്യ ഘടകങ്ങൾ G70 ഷൂട്ടിംഗ് ബ്രേക്ക് പരിപാലിക്കുന്നുവെന്ന് കമ്പനി പറയുന്നു. 4,685 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,400 മില്ലീമീറ്റർ ഉയരവും 2,835 മില്ലീമീറ്റർ വീൽബേസുമാണ് ഈ പ്രത്യേക പതിപ്പിനും സമ്മാനിച്ചിരിക്കുന്നത്.

കൂടുതൽ സ്പോർട്ടിയർ, G70 ഷൂട്ടിംഗ് ബ്രേക്ക് മോഡലിനെ പരിചയപ്പെടുത്തി ജെനിസിസ്

എന്നിരുന്നാലും സ്റ്റാൻഡേർഡ് വേരിയന്റിനെ അപേക്ഷിച്ച് പുതിയ ഷൂട്ടിംഗ് ബ്രേക്കിൽ ബൂട്ട് ശേഷി 40 ശതമാനം കൂടുതലാണെന്ന് ജെനിസിസ് അവകാശപ്പെടുന്നു. G70 സെഡാനുമായി വളരെ സാമ്യമുള്ളതായി തോന്നുന്നുവെങ്കിലും ചെറിയ മാറ്റങ്ങളോടെയാണ് വാഹനത്തെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

MOST READ: 12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

കൂടുതൽ സ്പോർട്ടിയർ, G70 ഷൂട്ടിംഗ് ബ്രേക്ക് മോഡലിനെ പരിചയപ്പെടുത്തി ജെനിസിസ്

ക്രെസ്റ്റ് ഗ്രിൽ ക്വാഡ് ഹെഡ്‌ലാമ്പുകളേക്കാൾ താഴ്ന്ന രീതിയിലാണ് നൽകിയിരിക്കുന്നത്. അതേസമയം വളഞ്ഞ പിൻ ഗ്ലാസിന്റെ ഭാഗം, എക്സ്റ്റെൻഡഡ് റിയർ സ്‌പോയ്‌ലർ എന്നിവ രണ്ട് കാറുകളും തമ്മിൽ ശ്രദ്ധേയമായ വ്യത്യാസം സൃഷ്ടിക്കുന്നു.

കൂടുതൽ സ്പോർട്ടിയർ, G70 ഷൂട്ടിംഗ് ബ്രേക്ക് മോഡലിനെ പരിചയപ്പെടുത്തി ജെനിസിസ്

G70 ഷൂട്ടിംഗ് ബ്രേക്ക് ഡ്രൈവർ കേന്ദ്രീകൃത കാറാണെന്നും അതിനാൽ യുദ്ധവിമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കോക്ക്പിറ്റ് സവിശേഷതയാണ് നൽകിയിരിക്കുന്നതെന്നും ജെനിസിസ് പറയുന്നു.

MOST READ: പുത്തൻ എസ്‌യുവിയെ ഓഗസ്റ്റ് മാസം വിപണിയിലെത്തിക്കാൻ ഹോണ്ട

കൂടുതൽ സ്പോർട്ടിയർ, G70 ഷൂട്ടിംഗ് ബ്രേക്ക് മോഡലിനെ പരിചയപ്പെടുത്തി ജെനിസിസ്

എന്നിരുന്നാലും ഇന്റീരിയർ വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്റ്റാൻഡേർഡ് G70 സെഡാനെ അടിസ്ഥാനമാക്കിയതിനാൽ തന്നെ കോസ്മെറ്റിക് പരിഷ്ക്കാരൾങ്ങൾ മാത്രമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

കൂടുതൽ സ്പോർട്ടിയർ, G70 ഷൂട്ടിംഗ് ബ്രേക്ക് മോഡലിനെ പരിചയപ്പെടുത്തി ജെനിസിസ്

അതായത് മെക്കാനിക്കൽ സവിശേഷതകളെല്ലാം സമാനമായിരിക്കുമെന്ന് സാരം. ഷൂട്ടിംഗ് ബ്രേക്ക് മോഡലിന് 2.0 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ നാല് സിലിണ്ടർ എഞ്ചിൻ തന്നെയാണ് തുടിപ്പേകുന്നത്. എന്നാൽ 3.3 ലിറ്റർ V6 ട്വിൻ-ടർബോചാർജ്ഡ് യൂണിറ്റും ഓൾ വീൽ ഡ്രൈവ് സംവിധാനവുമുള്ള വേരിയന്റും ലഭ്യമായേക്കാം.

Most Read Articles

Malayalam
English summary
Genesis Revealed The Images Of The G70 Shooting Brake. Read in Malayalam
Story first published: Friday, May 14, 2021, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X