ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

ആവശ്യക്കാര്‍ക്ക് ഇന്ധനം വീട്ടുപടിക്കല്‍ എത്തിക്കുന്ന മൊബൈല്‍ ഡിസ്‌പെന്‍സര്‍ സേവനത്തിന് തുടക്കം കുറിച്ച് ചെന്നൈ ആസ്ഥാനമായുള്ള ഗോ ഫ്യൂവല്‍. ഡീസലാണ് കമ്പനി ആവശ്യക്കാരുടെ വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുന്നത്.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

രാജ്യത്തെ സ്‌ഫോടകവസ്തുക്കളുടെയും പെട്രോളിയം മേഖലകളുടെയും സുരക്ഷാ ആവശ്യകതകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നോഡല്‍ ഏജന്‍സിയായ PESO (പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) അംഗീകരിച്ച ഇന്ത്യയിലെ ആദ്യത്തെ, ഒഎംസി ഇതര ബ്രാന്‍ഡഡ് മൊബൈല്‍ ഇന്ധന വിതരണക്കാരനാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുള്‍പ്പെടെ മൂന്ന് പ്രധാന OMC (ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍)-ല്‍ നിന്ന് ഗോ ഫ്യൂവല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സ് നേടിയിട്ടുണ്ട്.

MOST READ: പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ 15 മോഡലുകൾ പുറത്തിറക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

ഗോ ഫ്യൂവല്‍ സ്മാര്‍ട്ട്ഫോണ്‍ അപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് ഡീസലിനായി ഒരു ഓര്‍ഡര്‍ നല്‍കാനാകും. മൂന്ന് ഒഎംസികളില്‍ ഏതെങ്കിലും ഡിപ്പോകളില്‍ നിന്നോ അംഗീകൃത റീട്ടെയില്‍ സ്ഥലങ്ങളില്‍ നിന്നോ സപ്ലൈകള്‍ ശേഖരിക്കുകയും ഉപഭോക്താവിന്റെ സ്ഥലത്ത് ഇന്ധനം എത്തിക്കുകയും ചെയ്യുന്ന ഒന്നിലധികം ബൗസറുകള്‍ (ഇന്ധന വിതരണ ട്രക്കുകള്‍) കമ്പനി നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

മാത്രമല്ല, ഇന്ധന സ്റ്റേഷനുകളിലെ ഡീസലിന്റെ വിലയുമായി കമ്പനി പൊരുത്തപ്പെടും, തല്‍ക്കാലം ഡെലിവറിക്കായി ഫീസ് ഈടാക്കില്ല, എന്നിരുന്നാലും, കമ്പനി പ്രവര്‍ത്തനം വിപുലീകരിക്കുമ്പോള്‍ ഇത് മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ടാറ്റ സഫാരി ഒരുങ്ങുന്നത് നാല് വേരിയന്റുകളിൽ, ജനുവരി 26-ന് വിപണിയിലേക്ക്

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

നിര്‍മ്മാണ പ്ലാന്റുകള്‍, നിര്‍മാണ സൈറ്റുകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, ബാങ്കുകള്‍, ആശുപത്രികള്‍, മാളുകള്‍, കാര്‍ഷിക മേഖല തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്കും സേവനം ലഭ്യമാക്കും.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

റെഗുലേറ്ററി ചട്ടക്കൂടിനെ ആശ്രയിച്ച് ഭാവിയില്‍ പെട്രോള്‍ ഡെലിവറിയും മൊബൈല്‍ ഇവി (ഇലക്ട്രിക് വെഹിക്കിള്‍) ചാര്‍ജിംഗ് സൗകര്യങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മന്ത്രാലയത്തില്‍ നിന്നും ഒഎംസികളില്‍ നിന്നുമുള്ള പ്രഖ്യാപനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും വിധേയമായി ഗതാഗത മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കമ്പനിയുടെ സിഇഒ പറഞ്ഞു.

MOST READ: പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

നിലവില്‍ ചെന്നൈയില്‍ മാത്രമാകും സോവനം ലഭ്യമാക്കുക. അടുത്ത 6-8 മാസത്തിനുള്ളില്‍ ബെംഗളൂരു, കോയമ്പത്തൂര്‍, തൂത്തുക്കുടി, കൊച്ചി, ഗുഡ്ഗാവ് എന്നിവയുള്‍പ്പെടെ 16 നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കും. 2022-ഓടെ രാജ്യത്തുടനീളം 1,000 ബൗസറുകള്‍ വിന്യസിക്കാനുള്ള പദ്ധതികളുണ്ടെന്നും കമ്പനി അറിയിച്ചു.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

പെട്രോള്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കാനുള്ള സംവിധാനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തന്നെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.

MOST READ: താങ്ങാനാകുന്ന വിലയില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

ഡീസല്‍ പോലെ തന്നെ പെട്രോളിനും എല്‍എന്‍ജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഭാവിയില്‍ ഇന്ധനങ്ങള്‍ ജങ്ങള്‍ക്ക് ഹോം ഡെലിവറിയായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധനം വീട്ടുപടിക്കല്‍; ഡോര്‍സ്റ്റെപ്പ് പദ്ധതിക്ക് തുടക്കം കുറിച്ച് ഗോ ഫ്യൂവല്‍

ഐടി-ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെയാണ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി ആരംഭിക്കുക.

Most Read Articles

Malayalam
English summary
GoFuel Started Doorstep Fuel Delivery. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X