ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

ഇന്ത്യൻ അരങ്ങേറ്റം സാധ്യമാക്കാൻ കച്ചകെട്ടിയിറങ്ങുകയാണ് ചൈനയിലെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർസ്. 2020 ഓട്ടോ എക്സ്പോയിലൂടെ രാജ്യത്ത് പ്രവേശിച്ച കമ്പനി നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ വിദേശനയത്തിൽ മുങ്ങിപോയവരാണ്.

ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

ഇന്ത്യ പ്രവേശനത്തിനുള്ള പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് ഗ്രേറ്റ് വാൾ ഇപ്പോൾ. അതിന്റെ ഭാഗമായി 20 ഓളം അംഗങ്ങളുള്ള ഒരു ഓഫീസ് കമ്പനി ഗുരുഗ്രാമിൽ സജ്ജീകരിച്ചതായാണ് സൂചന.

ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

കൂടാതെ ചൈനീസ് ബ്രാൻഡ് ഇന്ത്യയിൽ ഹവാൽ ജോലിയോൺ നെയിംപ്ലേറ്റിനായി ഒരു വ്യാപാരമുദ്രാ അപേക്ഷയും സമർപ്പിച്ചിരിക്കുകയാണ്. ഇത് ജി‌ഡബ്ല്യുഎമ്മിൽ നിന്നും ഇന്ത്യക്കായുള്ള കന്നി ഉൽപ്പന്നമായിരിക്കാം എന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതും.

MOST READ: 12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

ഈ വർഷാവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ജോലിയോൺ എത്താനാണ് സാധ്യത തെളിയുന്നതും. അതിന്റെ സമാരംഭ സമയക്രമത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളോ സൂചനകളോ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടുമില്ല എന്നതും ശ്രദ്ധേയമാണ്.

ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

ഇന്ത്യൻ വിപണിയിലെ പ്രീമിയം എസ്‌യുവി മോഡലുകളുടെ രാജാവായി അരങ്ങുവാഴുന്ന ജീപ്പ് കോമ്പസിനെതിരെയാകും ഹവാൽ ജോലിയോൺ ഇടംപിടിക്കുക. സെഡാൻ, എം‌പി‌വി, എസ്‌യുവി എന്നിവയുൾപ്പെടെ വ്യത്യസ്ത ബോഡി സ്റ്റൈലുകളുമായി പൊരുത്തപ്പെടുന്ന ബ്രാൻഡിന്റെ മോഡുലാർ ലെമൺ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം നിർമിക്കുന്നത്.

MOST READ: ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

ബാഹ്യ രൂപകൽപ്പന, ക്യാബിൻ സ്ഥലം, പെർഫോമൻസ്, വൈദ്യുതീകരണം എന്നിവയ്ക്ക് ഈ പ്ലാറ്റ്ഫോം പ്രാധാന്യം നൽകുന്നുവെന്ന് ഗ്രേറ്റ് വാൾ മോട്ടോർസ് പറയുന്നു. ലാറ്ററൽ കാഠിന്യവും (15%) സ്റ്റിയറിംഗ് കൃത്യതയും (16%) മെച്ചപ്പെടുത്തുമെന്നും ഗുരുത്വാകർഷണ കേന്ദ്രം (30 mm), പിച്ച് ആംഗിൾ (50%) എന്നിവ കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

ഹവാൽ H2 എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ 4472 മില്ലീമീറ്റർ നീളവും 1814 മില്ലീമീറ്റർ വീതിയും 1619 മില്ലീമീറ്റർ ഉയരവുമുള്ള ജോലിയോൺ ചെറുതാണ്. ടി-ആകൃതിയിലുള്ള ഡി‌ആർ‌എല്ലുകളുള്ള ക്വാഡ് എൽ‌ഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ബ്രാൻഡിന്റെ സിഗ്‌നേച്ചർ 6-പോയിന്റ് മെഷ് ഗ്രില്ലും പുതിയ ഹവാൽ എസ്‌യുവിയിൽ ഉണ്ടാകും.

MOST READ: ആഢംബര കാറുകളോട് കിടപിടിക്കുന്ന അകത്തളവുമായി കിയ സോനെറ്റ്; വീഡിയോ

ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

കൂടാതെ അലുമിനിയം അലോയ് വീലുകൾ, കർവി സൈഡ് ക്രീസുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിലാമ്പുകൾ എന്നിവ ഇതിന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകളിൽ സ്ഥാനംപിടിക്കുമെന്നും സൂചനയുണ്ട്.

ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

ചൈനീസ് വിപണിയിൽ HB ബ്ലൂ, ക്രിസ്റ്റൽ ബ്ലാക്ക്, അയേഴ്സ് ഗ്രേ, ഹാമിൽട്ടൺ വൈറ്റ്, മാർസ് റെഡ്, 4Z ഗ്രീൻ എന്നിവയുൾപ്പെടെ ആറ് കളർ ഓപ്ഷനുകളിലാണ് ജോലിയോൺ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

ഏഴ് ഇഞ്ച് വെർച്വൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, റോട്ടറി ഷിഫ്റ്റ് ഡയൽ, 360 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ എന്നിവയ്ക്കൊപ്പം ഫ്ലോട്ടിംഗ് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ടച്ച് പാനലും വാഹനത്തിന്റെ പ്രധാന സവിശേഷതകളാകും.

ജീപ്പ് കോമ്പസിന് ഒരു ചൈനീസ് എതിരാളി 'ഹവാൽ ജോലിയോൺ'

7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് ജോടിയാക്കിയ 1.5 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാണ് എസ്‌യുവി ഉപയോഗിക്കുന്നത്. ഇത് 147 bhp കരുത്തും 210 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. സ്റ്റാൻഡേർഡ്, ഇക്കോ, സ്നോഫീൽഡ്, സ്‌പോർട്ട് എന്നിങ്ങനെ 4 ഡ്രൈവിംഗ് മോഡുകൾ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Great Wall Motors Filed Trademark Application For The Haval Jolion Nameplate In India. Read in Malayalam
Story first published: Wednesday, June 2, 2021, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X