പുതുവഴികൾ തേടി ഗ്രേറ്റ് വാൾ മോട്ടോർസ്; ഇന്ത്യൻ അരങ്ങേറ്റം സാധ്യമായേക്കും

ചൈനയിലെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോർസ് ഇന്ത്യയിലെ പദ്ധതികൾ വീണ്ടും പുനരുജ്ജീവിപ്പിക്കുകയാണ്. 2020 ഓട്ടോ എക്സ്പോയിലൂടെ രാജ്യത്ത് പ്രവേശിച്ച കമ്പനി നേരിട്ടുള്ള വിദേശ നിക്ഷേപം അംഗീകാരങ്ങൾക്കായി കാത്തിരിക്കുകയാണ്.

പുതുവഴികൾ തേടി ഗ്രേറ്റ് വാൾ മോട്ടോർസ്; ഇന്ത്യൻ അരങ്ങേറ്റം സാധ്യമായേക്കും

ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായതോടെയാണ് ഗ്രേറ്റ് വാളിന്റെ അരങ്ങേറ്റം വൈകിയത്. രാജ്യത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി നോക്കഡ്-ഡൗൺ കിറ്റുകളും സിബിയുവും ഇറക്കുമതി ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടോപ്പ്-ഡൗൺ തന്ത്രമാണ് ഇനി ബ്രാൻഡിന് പരീക്ഷണത്തിന് ഇറങ്ങുന്നത്.

പുതുവഴികൾ തേടി ഗ്രേറ്റ് വാൾ മോട്ടോർസ്; ഇന്ത്യൻ അരങ്ങേറ്റം സാധ്യമായേക്കും

ഗ്രേറ്റ് വാൾ മോട്ടോർസിന് മാസ് മാർക്കറ്റ് എസ്‌യുവികൾ അവതരിപ്പിക്കാനുള്ള പദ്ധതികളുണ്ടായിരുന്നു ഉണ്ടായിരുന്നത്. എന്നിരുന്നാലും ഈ പദ്ധതി ഇപ്പോൾ ഉപേക്ഷിക്കുകയാണ്. ഡി സെഗ്മെന്റ് എസ്‌യുവിയെയും ബി സെഗ്മെന്റ് ഇലക്ട്രിക് ഹാച്ച്ബാക്കിനെയോ എസ്‌യുവിയെയോ ഇനി വിപണിയിലെത്തിക്കാനാണ് കമ്പനി പരിശ്രമിക്കുന്നതെന്നതാണ് റിപ്പോർട്ടുകൾ.

MOST READ: മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

പുതുവഴികൾ തേടി ഗ്രേറ്റ് വാൾ മോട്ടോർസ്; ഇന്ത്യൻ അരങ്ങേറ്റം സാധ്യമായേക്കും

പൂർണമായും നിർമിച്ച യൂണിറ്റായി ഈ മോഡലുകൾ ഇറക്കുമതി ചെയ്യാൻ ബ്രാൻഡിന് കഴിയും. ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്നോളജി എന്നിവയിലാണ് ജി‌ഡബ്ല്യുഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പുതുവഴികൾ തേടി ഗ്രേറ്റ് വാൾ മോട്ടോർസ്; ഇന്ത്യൻ അരങ്ങേറ്റം സാധ്യമായേക്കും

ഉയർന്ന മത്സരാധിഷ്ഠിത വിപണിയിലെ മറ്റുള്ളവരിൽ നിന്ന് സ്വയം വേർതിരിച്ചറിയാൻ ഇത് ചൈനീസ് ബ്രാൻഡിനെ സഹായിക്കും. ഡി-സെഗ്മെന്റ് എസ്‌യുവി ഒരു ഹൈബ്രിഡ് എഞ്ചിൻ ഉപയോഗിച്ച് ഹവാൽ നെയിംപ്ലേറ്റിന് കീഴിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ആരേയും ആകർഷിക്കും രൂപഭാവത്തിൽ എയർ സസ്പെൻഷനുകളുമായി മാരുതി സ്വിഫ്റ്റ്

പുതുവഴികൾ തേടി ഗ്രേറ്റ് വാൾ മോട്ടോർസ്; ഇന്ത്യൻ അരങ്ങേറ്റം സാധ്യമായേക്കും

ഇവി ബ്രാൻഡായ ORA-യുടെ കീഴിൽ ഒരു ഇലക്ട്രിക് ഹാച്ച്ബാക്കും എം‌ജി EZ ഇവിയുടെ എതിരാളിയായി ബി-സെഗ്മെന്റ് ഇലക്ട്രിക് എസ്‌യുവിയെയും കമ്പനി പരിഗണിക്കുന്നുണ്ട്.

പുതുവഴികൾ തേടി ഗ്രേറ്റ് വാൾ മോട്ടോർസ്; ഇന്ത്യൻ അരങ്ങേറ്റം സാധ്യമായേക്കും

പുതിയ പദ്ധതി തയാറാക്കാൻ ജിഡബ്ല്യുഎം ഇന്ത്യ പ്രസിഡന്റ് പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ടീമിലെ ഏതാനും ചൈനീസ് വിദഗ്ധരോടൊപ്പം ഇതിനകം രാജ്യത്തേക്ക് മടങ്ങിയെത്തിയതായി റിപ്പോർട്ട് അവകാശപ്പെടുന്നു.

MOST READ: സ്‌കോര്‍പിയോ മുതല്‍ ജിംനി വരെ; വിപണിയില്‍ എത്താനിരിക്കുന്ന 4x4 മോഡലുകള്‍

പുതുവഴികൾ തേടി ഗ്രേറ്റ് വാൾ മോട്ടോർസ്; ഇന്ത്യൻ അരങ്ങേറ്റം സാധ്യമായേക്കും

സെയിൽസ്, മാർക്കറ്റിംഗ്, ഡീലർ ഡെവലപ്മെന്റ് എന്നിവയിലുടനീളം നേതൃത്വ ടീമിനെ സൃഷ്ടിക്കുന്നതിനും പ്രവർത്തിക്കുകയാണ് ഗ്രേറ്റ് വാൾ മോട്ടോർസ്. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് വിദേശ നിക്ഷേപത്തിനുള്ള ക്ലിയറൻസ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഗ്രേറ്റ് വാൾ.

പുതുവഴികൾ തേടി ഗ്രേറ്റ് വാൾ മോട്ടോർസ്; ഇന്ത്യൻ അരങ്ങേറ്റം സാധ്യമായേക്കും

എന്നിരുന്നാലും സംസ്ഥാന തെരഞ്ഞെടുപ്പുകൾ കാരണം ഇത് വൈകുകയായിരുന്നു. തലേഗാവ് സൗകര്യം സ്വന്തമാക്കുന്നതിനായി കമ്പനി ജനറൽ മോട്ടോർസുമായി അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു. കൂടാതെ കരാർ 2022 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അവസാനിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
Great Wall Motors Planning To Importing Knocked-Down Kits And CBU Units To India. Read in Malayalam
Story first published: Friday, April 30, 2021, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X