എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

2020 ഓട്ടോ എക്സ്പോയിലൂടെ രാജ്യത്ത് പ്രവേശിച്ച ഗ്രേറ്റ് വാൾ മോട്ടോർസ് തങ്ങളുടെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് തുടക്കം കുറിച്ചിരിക്കുകയാണ്. സൈറ്റിൽ ബ്രാൻഡിനെക്കുറിച്ചും അതിന്റെ ഉപ ബ്രാൻഡായ ഹവാലിനെക്കുറിച്ചുമുള്ള വിവരങ്ങളാണ് നൽകിയിരിക്കുന്നത്.

എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

ഓട്ടോ എക്സ്പോയിലൂടെ ഇന്ത്യൻ വിപണിയിലേക്കുള്ള ചുവടുവെപ്പിനൊരുങ്ങിയ കമ്പനിക്ക് ചൈന-ഇന്ത്യ ബന്ധം വഷളായതോടെയാണ് പണികിട്ടിയത്. ഇന്ത്യൻ അരങ്ങേറ്റത്തിനുള്ള പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 20 ഓളം അംഗങ്ങളുള്ള ഒരു ഓഫീസ് ഗ്രേറ്റ് വാൾ ഗുരുഗ്രാമിൽ ആരംഭിക്കുകയും ചെയ്‌തിരുന്നു.

എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

നിലവിൽ ആരംഭിച്ചിരിക്കുന്ന ഗ്രേറ്റ് വാൾ മോട്ടോർസ് ഇന്ത്യ ഹോംപേജിൽ ഹവാൽ F7 എസ്‌യുവിയുടെ ധാരാളം ചിത്രങ്ങൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ജി‌ഡബ്ല്യുഎം ഈ പ്രത്യേക മോഡലിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് തോന്നുന്നു.

MOST READ: മഹീന്ദ്രയ്ക്ക് പുതുമുഖം സമ്മാനിച്ച വാഹനം; ഒരു സ്കോർപിയോ കഥ!

എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

അതായത് കമ്പനിയുടെ നിരയിൽ നിന്നും ആദ്യം പുറത്തിറങ്ങുന്ന മോഡൽ ഹവാൽ F7 ആയിരിക്കുമെന്ന് സാരം. ഇത് 2020 ഓട്ടോ എക്സ്പോയിൽ കമ്പനി പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കാകും F7 ചുവടുവെക്കുക.

എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

ഇതിലൂടെ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്‌ടര്‍ എന്നിവരാകും ഹവാല്‍ മോഡലുകളുമായി മാറ്റുരയ്ക്കാനാകും ഗ്രേറ്റ് വാൾ ശ്രമിക്കുക. മാത്രമല്ല രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന എസ്‌യുവി വിഭാഗത്തിലേക്ക് ഇറങ്ങുന്നത് ബ്രാൻഡിന്റെ മൈലേജ് കൂട്ടും.

MOST READ: ഇനി പങ്കുവെയ്ക്കലില്ല; കെഎസ്ആർടിസി (KSRTC) കേരളത്തിന് മാത്രം സ്വന്തം

എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

ഹവാല്‍ ശ്രേണിയിലെ F7 എസ്‌യുവി മോഡലുകള്‍ക്ക് 4,620 mm നീളവും 1,846 mm വീതിയും 1,690 mm ഉയരവുമാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ F7 എസ്‌യുവിക്ക് 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് ലഭിക്കുന്നത്.

എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

ചെറിയ പെട്രോൾ യൂണിറ്റ് 148 bhp കരുത്തിൽ 280 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഉയർന്ന 2.0 ലിറ്റർ എഞ്ചിൻ 188 bhp പവറും 340 Nm torque ഉം വികസിപ്പിക്കും. രണ്ട് എഞ്ചിനുകളും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്കു രജിസ്ട്രേഷന്‍ പുതുക്കാന്‍ ഫീസ് ഒഴിവാക്കി; കരട് വിജ്ഞാപനവുമായി കേന്ദ്രം

എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

ചൈനീസ് വാഹന നിർമാതാക്കൾക്ക് ഇന്ത്യയെക്കുറിച്ച് വലിയ പദ്ധതികളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കൊവിഡ്-19 പാൻഡെമിക്, മറ്റ് ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവ കാരണം അതിന്റെ പ്രവേശനം വൈകുകയായിരുന്നു.

എസ്‌യുവി പടയെ അണിനിരത്താൻ ഗ്രേറ്റ് വാൾ; ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിന് ആരംഭം

നിക്ഷേപ പദ്ധതി കുറയ്ക്കാനും പകരം സിബിയു ഇറക്കുമതി ഉൽപ്പന്നങ്ങളിലേക്ക് പോകാനുമാണ് ഗ്രേറ്റ് വാൾ ഇപ്പോൾ ശ്രമിക്കുന്നത്. രാജ്യത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി നോക്കഡ്-ഡൗൺ കിറ്റുകളും സിബിയുവും ഇറക്കുമതി ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടോപ്പ്-ഡൗൺ തന്ത്രമാണ് ബ്രാൻഡിന്റെ പിടിവള്ളി.

Most Read Articles

Malayalam
English summary
Great Wall Motors Started The Official Indian Website. Read in Malayalam
Story first published: Friday, June 4, 2021, 15:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X