നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടാറ്റ മോട്ടോര്‍സില്‍ നിന്നും ഏറ്റവും മികച്ച വില്‍പ്പനയുള്ള കാറുകളില്‍ ഒന്നാണ് നെക്‌സോണ്‍. വിപണിയില്‍ അവതരിപ്പച്ച നാള്‍ മുതല്‍ നെക്‌സോണ്‍ ശ്രേണിയിലെ ജനപ്രീയ മോഡലാണ്.

നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ ഒരു വിഭാഗത്തില്‍ മത്സരിക്കുന്നതിനാല്‍ സമയബന്ധിതമായി അപ്ഡേറ്റുകള്‍ അവതരിപ്പിക്കാന്‍ ആഭ്യന്തര നിര്‍മ്മാതാവ് മുന്‍കൈ എടുക്കുന്നുവെന്ന് വേണം പറയാന്‍. അടുത്തിടെയാണ് കാറിന്റെ ക്യാബിന്‍ ടാറ്റ അപ്ഡേറ്റുചെയ്തത്.

നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രിക്കാന്‍ ഉപയോഗിച്ച എസി വെന്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫിസിക്കല്‍ ബട്ടണുകള്‍ കാര്‍ നിര്‍മ്മാതാവ് നീക്കംചെയ്തതാണ് പുതിയ നവീകരണം. പകരം, ടാറ്റ അവിടെ നെക്‌സോണ്‍ ലോഗോ ഒട്ടിച്ചു.

MOST READ: ഏഴ് സീറ്റർ മോഡലുകളുടെ കടന്നുവരവ്; എർട്ടിഗ, XL6 മോഡലുകളെ പരിഷ്ക്കരിക്കാൻ മാരുതി

നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

ഇത്തരത്തില്‍ അപ്‌ഡേറ്റ് ചെയ്ത വാഹനം ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങിയിട്ടുണ്ട്. വോളിയം നിയന്ത്രിക്കുന്നതിനും റേഡിയോ ഫ്രീക്വന്‍സി ക്രമീകരിക്കുന്നതിനുമുള്ള റോട്ടറി ഡയലുകളും നീക്കം ചെയ്തു, ഇപ്പോള്‍ അവ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിലേക്ക് തന്നെ സംയോജിപ്പിച്ചിരിക്കുന്നു.

നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

മ്യൂട്ട്, പവര്‍ ഓഫ് ഫംഗ്ഷനുകള്‍ക്കും വോളിയം നോബ് ഉപയോഗിക്കാം. യാത്രയിലായിരിക്കുമ്പോള്‍ ഫിസിക്കല്‍ ബട്ടണുകള്‍ ഡ്രൈവറിനായി പ്രവര്‍ത്തിക്കാന്‍ എളുപ്പമാണെങ്കിലും അവ നീക്കംചെയ്യുന്നത് ഡാഷ്ബോര്‍ഡ് വൃത്തിയായി കാണപ്പെടുന്നതിനും സഹായിക്കും.

MOST READ: വ്യോമസേനയ്ക്ക് ഇനി ലെയ്‌ലാൻഡ് കരുത്തും; ലൈറ്റ് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ആദ്യ ബാച്ച് കൈമാറി ഹിന്ദുജ ഗ്രൂപ്പ

ഇത്തരത്തില്‍ ഡീലര്‍ഷിപ്പില്‍ എത്തിയ ഒരു വാഹനത്തിന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുമായി സംയോജിപ്പിച്ച് ഹാര്‍മാനില്‍ നിന്നുള്ള അതേ 7 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍ നെക്സോണ്‍ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.

MOST READ: വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; നിര്‍ദ്ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും പിന്‍വലിക്കാവുന്നതുമായ വിംഗ് മിററുകളും വാഹനത്തിന് ലഭിക്കുന്നു. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് നെക്‌സോണില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

120 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 110 bhp പരമാവധി പവറും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന്റെ കരുത്ത്.

MOST READ: കാഴ്ച്ചയിൽ കൂടുതൽ സ്പോർട്ടിയർ, 2022 മോഡൽ ജോൺ കൂപ്പർ വർക്ക്സ് പുറത്തിറക്കി മിനി

നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓപ്ഷണല്‍ 6-സ്പീഡ് എഎംടി ഉള്‍പ്പെടുന്നു. പ്രാരംഭ പതിപ്പിന് 7.09 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 12.79 ലക്ഷം രൂപയുമാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

നവീകരിച്ച ടാറ്റ നെക്‌സോണ്‍ മികച്ചതോ? അടുത്തറിയാം; വീഡിയോ

ശ്രേണിയില്‍ നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

Image Courtesy: AutoTrend TV

Most Read Articles

Malayalam
English summary
Here Is Updated Tata Nexon Interior Walkaround Video, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X