പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ

ഭാവിയിലെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള സാങ്കേതികവിദ്യക്കായി വിയറ്റ്നാമീസ് ബാറ്ററി ഭീമനായ ഗോഗോറോയുമായി കരാർ ഒപ്പിട്ടതായി ഹീറോ മോട്ടോകോർപ് അറിയിച്ചു.

പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ

വിയറ്റ്നാമിൽ നിന്നുള്ള അർബൻ ബാറ്ററി സ്വാപ്പിംഗ്, സ്മാർട്ട് മൊബിലിറ്റി നവീകരണം എന്നിവയിൽ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന നിർമ്മാതാക്കളാണ് ഗോഗോറോ.

പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ

ഭാവിയിലെ ഇവികളിൽ ഉപയോഗിക്കാൻ ഗോഗോറോയുമായി ബാറ്ററി സ്വാപ്പിംഗ് സംയുക്ത സംരംഭം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ വ്യക്തമാക്കി.

MOST READ: കലിനൻ, ഗോസ്റ്റ്, വ്രാത്ത് മോഡലുകളുടെ കസ്റ്റം എഡിഷനുകൾ പുറത്തിറക്കി റോൾസ് റോയ്‌സ്

പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ

ഹീറോ ഗോഗോറോയുടെ ബാറ്ററി സ്വാപ്പിംഗ് പ്ലാറ്റ്‌ഫോം ഇന്ത്യയിലേക്ക് കൊണ്ടുവരും, ഒപ്പം ഇരു ബ്രാൻഡുകളും ഒത്തുചേർന്ന് ഹീറോ ബ്രാൻഡഡ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമ്മിക്കും.

പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ

കമ്പനിയുടെ യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണിത്, ഇരുചക്ര വാഹന വിഭാഗത്തിലെ ഹീറോയുടെ നേതൃത്ത്വവും തായ്‌വാനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രകടമാക്കിയ ഗോഗോറോയുടെ സ്വാപ്പിംഗ് ബിസിനസ്സ് മോഡലിന്റെ സമുന്നയം വരും കാലങ്ങളിൽ മികച്ച ഫലങ്ങൾ പുറപ്പെടുവിക്കും എന്ന് പുതിയ പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഹീറോ മോട്ടോകോർപ് ചെയർമാനും സിഇഒയുമായ ഡോ. പവൻ മുഞ്ജൽ പറഞ്ഞു.

MOST READ: കൊവിഡ് രണ്ടാം തരംഗം; ഉത്പാദന കേന്ദ്രങ്ങളിൽ താൽക്കാലികമായി പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹീറോ

പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ

വിയറ്റ്നാമീസ് ബാറ്ററി ഭീമനുമായുള്ള പുതിയ പങ്കാളിത്തം ഇന്ത്യയിലെയും ജർമ്മനിയിലെയും R&D ഹബുകളിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് കൂടുതൽ ഉപയോഗിക്കുമെന്ന് ഹീറോ ബുധനാഴ്ച അയച്ച പത്രക്കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ

പുതിയ പങ്കാളിത്തത്തോടെ സർക്കാരിന്റെ ഇലക്ട്രിക് ഡ്രൈവ് 'ശക്തിപ്പെടുത്തുകയും വേഗത്തിലാക്കുകയും' ചെയ്യുമെന്നും ബ്രാൻഡ് പ്രതീക്ഷിക്കുന്നു. മാത്രമല്ല, രാജ്യത്തിന്റെ ചലനാത്മകതയിലും എനർജി ഭാവിയിലും നിർണായക സ്വാധീനം ചെലുത്തുമെന്ന് ഹീറോ പ്രതീക്ഷിക്കുന്നു.

MOST READ: ഫോർഡ് ഇവോസ് മുതൽ ടൊയോട്ട bZ4X വരെ 2021 ഷാങ്ഹായ് ഓട്ടോ ഷോയിൽ തിളങ്ങുന്ന എസ്‌യുവി

പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ

അർബൻ മൊബിലിറ്റിയുടെ പരിവർത്തനത്തിലും സ്മാർട്ട് സിറ്റികളുടെ പരിണാമത്തിലും തങ്ങൾ നിർണ്ണായക ഘട്ടത്തിലാണ്. ഇന്ത്യയിൽ 225 ദശലക്ഷത്തിലധികം ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങൾ ഉള്ളതിനാൽ സ്മാർട്ട് സുസ്ഥിര വൈദ്യുത ഗതാഗതത്തിന്റെയും റീഫ്യുവലിംഗിന്റെയും ആവശ്യകത വളരെ പ്രധാനമാണ് എന്ന് ഗോഗോറോ സ്ഥാപകനും സിഇഒയുമായ ഹോറസ് ലൂക്ക് പറഞ്ഞു.

Most Read Articles

Malayalam
English summary
Hero Motocorp Join Hands With Gogoro For Future EV Technologies. Read in Malayalam.
Story first published: Wednesday, April 21, 2021, 19:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X